Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Friday, July 24
    Breaking:
    • വാണിജ്യ കപ്പലുകൾക്കെതിരായ ആക്രമണം: പ്രത്യാഘാതം ഗുരുതരമാകുമെന്ന് സൗദി; ഇറാനെതിരെ മുന്നറിയിപ്പുമായി ട്രംപ്
    • പരീക്ഷാ ചോദ്യപേപ്പർ ചോർച്ച: വെള്ളിയാഴ്ച കൂടുതൽ പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്ന് മോഡി, ഒറ്റ ദിവസം രണ്ടു വീഡിയോയുമായി കേന്ദ്രം
    • പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാരുടെ വേർപാടിൽ റിയാദ് കെഎംസിസി അനുശോചിച്ചു
    • പാണ്ഡിത്യത്തിന്റെ വിനയം, ആലിക്കുട്ടി മുസ്ലിയാരെ അനുസ്മരിച്ച് കാന്തപുരം അബൂബക്കർ മുസ്ലിയാർ
    • ഒറ്റക്കൈ കൊണ്ട് പോലീസ് വാൻ തടഞ്ഞുനിർത്തിയ പെൺകുട്ടി, ആരാണ് റിയ യാദവ്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»World

    വാണിജ്യ കപ്പലുകൾക്കെതിരായ ആക്രമണം: പ്രത്യാഘാതം ഗുരുതരമാകുമെന്ന് സൗദി; ഇറാനെതിരെ മുന്നറിയിപ്പുമായി ട്രംപ്

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്24/07/2026 World Top News 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ന്യൂയോർക്ക്: വാണിജ്യ കപ്പലുകൾക്ക് നേരെ ഉണ്ടാകുന്ന ആക്രമണങ്ങൾ ആഗോള തലത്തിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്ന് യു.എൻ രക്ഷാസമിതി യോഗത്തിൽ സൗദി അറേബ്യയുടെ മുന്നറിയിപ്പ്. സമുദ്ര ഗതാഗത സ്വാതന്ത്ര്യം സംരക്ഷിക്കുന്നതിനും അന്താരാഷ്ട്ര വിതരണ ശൃംഖലകളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും മുൻഗണന നൽകണമെന്ന് സൗദി ഡെപ്യൂട്ടി യു.എൻ പ്രതിനിധി വ്യക്തമാക്കി. വാണിജ്യ കപ്പലുകളെയും ഊർജ്ജ മേഖലയുമായി ബന്ധപ്പെട്ട അടിസ്ഥാന സൗകര്യങ്ങളെയും ലക്ഷ്യമിട്ടുള്ള ആക്രമണങ്ങളിൽ നിന്ന് എല്ലാവരും പിന്മാറണമെന്നും സൗദി ആവശ്യപ്പെട്ടു.

    മേഖലയിലുണ്ടായ സമീപകാല സംഭവവികാസങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു സൗദിയുടെ മുന്നറിയിപ്പ്. സമുദ്ര പാതകളുടെ സുരക്ഷ ഉറപ്പാക്കാതെ ആഗോള വ്യാപാരവും ഊർജ്ജ വിതരണവും സുഗമമാക്കാൻ സാധിക്കില്ല. കടലിടുക്കുകളും പ്രധാന ജലപാതകളും അടച്ചുപൂട്ടുന്നതുപോലുള്ള നിയമവിരുദ്ധ നടപടികൾ ലോകരാജ്യങ്ങളിലേക്കുള്ള പ്രകൃതിവിഭവങ്ങളുടെ ഒഴുക്കിനെയും വിതരണ ശൃംഖലകളെയും സാരമായി ബാധിക്കുമെന്നും സൗദി പ്രതിനിധി കൂട്ടിച്ചേർത്തു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഹൂത്തി ആക്രമണത്തിന് ഇറാൻ മറുപടി പറയേണ്ടിവരുമെന്ന് ട്രംപ്
    അതേസമയം, യമനിലെ ഹൂത്തി വിമതർ നടത്തുന്ന പുതിയ ആക്രമണങ്ങൾക്ക് ഇറാനെ ഉത്തരവാദിയാക്കുമെന്ന് യു.എസ് മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി. ഹൂത്തികൾക്കും ഇറാന് എതിരെയുമായി അമേരിക്ക ശക്തമായ സൈനിക നടപടി സ്വീകരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ട്രൂത്ത് സോഷ്യലിലൂടെയായിരുന്നു ട്രംപിന്റെ പ്രതികരണം.

    കഴിഞ്ഞദിവസം രാത്രി രണ്ട് സൗദി കപ്പലുകൾക്ക് നേരെ ഹൂത്തികൾ ആക്രമണം നടത്തിയ പശ്ചാത്തലത്തിലാണ് ട്രംപിന്റെ പരാമർശം. മുൻപ് കപ്പലുകൾക്ക് നേരെ ആക്രമണം നടത്തി സമുദ്ര വ്യാപാരം തടസ്സപ്പെടുത്തിയപ്പോഴാണ് അമേരിക്ക ഹൂത്തികൾക്കെതിരെ കടുത്ത സൈനിക നടപടി ആരംഭിച്ചത്. എന്നാൽ, സമീപകാലത്ത് ഹൂത്തികൾ കൂടുതൽ ഉത്തരവാദിത്തത്തോടെയാണ് പെരുമാറിയതെന്നും ഇപ്പോൾ വീണ്ടും ആക്രമണം പുനരാരംഭിച്ചിരിക്കുകയാണെന്നും ട്രംപ് ആരോപിച്ചു.

    ഹൂത്തികൾ ഇറാന്റെ നിഴൽ സംഘമായതിനാൽ ഇനി ഉണ്ടാകുന്ന ഏതൊരു ആക്രമണത്തിനും ഇറാൻ വലിയ വില നൽകേണ്ടിവരുമെന്നും, ഇതൊരു വസ്തുതയും ഒപ്പം മുന്നറിയിപ്പുമായി കണക്കാക്കണമെന്നും ട്രംപ് വ്യക്തമാക്കി.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    houthi Saudi arabia Ship
    Latest News
    വാണിജ്യ കപ്പലുകൾക്കെതിരായ ആക്രമണം: പ്രത്യാഘാതം ഗുരുതരമാകുമെന്ന് സൗദി; ഇറാനെതിരെ മുന്നറിയിപ്പുമായി ട്രംപ്
    24/07/2026
    പരീക്ഷാ ചോദ്യപേപ്പർ ചോർച്ച: വെള്ളിയാഴ്ച കൂടുതൽ പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്ന് മോഡി, ഒറ്റ ദിവസം രണ്ടു വീഡിയോയുമായി കേന്ദ്രം
    24/07/2026
    പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാരുടെ വേർപാടിൽ റിയാദ് കെഎംസിസി അനുശോചിച്ചു
    24/07/2026
    പാണ്ഡിത്യത്തിന്റെ വിനയം, ആലിക്കുട്ടി മുസ്ലിയാരെ അനുസ്മരിച്ച് കാന്തപുരം അബൂബക്കർ മുസ്ലിയാർ
    23/07/2026
    ഒറ്റക്കൈ കൊണ്ട് പോലീസ് വാൻ തടഞ്ഞുനിർത്തിയ പെൺകുട്ടി, ആരാണ് റിയ യാദവ്
    23/07/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.