Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Saturday, January 17
    Breaking:
    • ഉത്തരേന്ത്യൻ ഗ്രാമങ്ങൾക്ക് സാന്ത്വനമായി റിയാദ് കെഎംസിസി; 3000 കമ്പിളി പുതപ്പുകൾ കൈമാറി
    • റീച്ചിനും പബ്ലിസിറ്റിക്കും വേണ്ടി വർഗീയതയെ താലോലിക്കുന്ന പത്രപ്രവർത്തനങ്ങളെ കരുതിയിരിക്കണമെന്ന് വിസ്ഡം
    • എസ്.ഐ.ആര്‍ വോട്ടര്‍ പട്ടിക പരിഷ്‌കരണം ജനാധിപത്യത്തിനു മേലുള്ള ഭീഷണി; പ്രവാസി വെല്‍ഫെയര്‍
    • കെഎംസിസി മലപ്പുറം ജില്ലാ ലേഡീസ് വിങ് രൂപീകരിച്ചു
    • കോഴിക്കോട് ജില്ലാ പ്രവാസി ഫോറം മെഡിക്കല്‍ ക്യാമ്പ് ഫെബ്രുവരി 13 ന്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»World

    ഇറാൻ-ഇസ്രയേൽ സംഘർഷത്തിൽ അമേരിക്ക ഇടപെട്ടാൽ പ്രത്യാഘാതം ഗുരുതരമായിരിക്കും-റഷ്യ-ചൈന

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്19/06/2025 World Latest 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    മോസ്കോ- ഇറാൻ-ഇസ്രായേൽ യുദ്ധത്തിൽ അമേരിക്ക സൈനികമായി ഇടപെട്ടാൽ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്ന് റഷ്യയുടെ മുന്നറിയിപ്പ്. ഇസ്രായേലിനെ സഹായിക്കാൻ അമേരിക്ക നേരിട്ട് ഇടപെടുമോ എന്ന സംശയങ്ങൾക്കിടെയാണ് റഷ്യയുടെ മുന്നറിയിപ്പ്. റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ ചൈനീസ് പ്രസിഡന്റുമായി നടത്തിയ ഫോൺ സംഭാഷണത്തിൽ അമേരിക്ക ഇസ്രായിലിനൊപ്പം യുദ്ധത്തിൽ പങ്കെടുക്കുന്നതിന് എതിരെ മുന്നറിയിപ്പ് നൽകിയിരുന്നു. ഇസ്രായേലിന്റെ ആക്രമണങ്ങളിൽ പങ്കുചേരണോ വേണ്ടയോ എന്ന് പരിഗണിക്കുന്നതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്നലെ പറഞ്ഞിരുന്നു. ഈ സഹചര്യത്തിൽ സൈനിക ഇടപെടലിനെതിരെ വാഷിംഗ്ടണ് ഞങ്ങൾ പ്രത്യേകമായി മുന്നറിയിപ്പ് നൽകാൻ ആഗ്രഹിക്കുന്നുവെന്ന് റഷ്യൻ വിദേശകാര്യ വക്താവ് പറഞ്ഞു.

    മേഖലയിലെ ഏതൊരു യുഎസ് സൈനിക നടപടിയും യഥാർത്ഥത്തിൽ പ്രവചനാതീതമായ പ്രതികൂല പ്രത്യാഘാതങ്ങളുള്ള വളരെ അപകടകരമായ നടപടിയായിരിക്കും എന്നും അവർ പറഞ്ഞു. ഇറാനിൽ ആക്രമണം നടത്താനുള്ള ഇസ്രായിൽ നീക്കത്തെ നേരത്തെ റഷ്യ ശക്തമായി എതിർത്തിരുന്നു. രാഷ്ട്രീയവും നയതന്ത്രപരവുമായ മാർഗങ്ങളിലൂടെ മാത്രമേ ശത്രുത അവസാനിപ്പിക്കാൻ കഴിയൂ എന്ന് റഷ്യയും ചൈനയും വിശ്വസിക്കുന്നുവെന്ന് റഷ്യൻ പ്രതിനിധി യൂറി ഉഷാക്കോവ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. യുദ്ധവിരാമത്തിനാണ് പ്രധാന മുൻഗണന എന്ന് ചൈനീസ് പ്രധാനമന്ത്രി പുടിനോട് പറഞ്ഞതായും ചൈനീസ് സ്റ്റേറ്റ് മീഡിയ റിപ്പോർട്ട് ചെയ്തു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഇറാൻ-ഇസ്രായേൽ സംഘർഷം അവസാനിപ്പിക്കാൻ രംഗത്തിറങ്ങുമെന്ന് പുടിൻ വ്യക്തമാക്കി. എന്നാൽ ഉക്രൈനുമായുള്ള സംഘർഷം അവസാനിപ്പിക്കാൻ തയ്യാറാകാത്ത റഷ്യക്ക് എങ്ങിനെയാണ് ഇക്കാര്യത്തിൽ ഇടപെടാൻ സാധിക്കുക എന്നാണ് അമേരിക്ക ചോദിക്കുന്നത്. കഴിഞ്ഞയാഴ്ച, പുടിൻ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായും ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാനുമായും ഫോൺ സംഭാഷണങ്ങൾ നടത്തിയിരുന്നു.

    അതിനിടെ, ഇസ്രായിലിലേക്ക് ഇറാൻ ‘ക്ലസ്റ്റർ ബോംബ് വാർഹെഡ്’ ഉപയോഗിച്ചതായി ഇസ്രായിൽ ആരോപിച്ചു.
    ഇസ്രായേലിലേക്ക് ഇന്ന് ഇറാൻ വിക്ഷേപിച്ച 20 ബാലിസ്റ്റിക് മിസൈലുകളിൽ ഒന്നിലെങ്കിലും ഒരു “ക്ലസ്റ്റർ ബോംബ് വാർഹെഡ്” അടങ്ങിയിട്ടുണ്ടെന്ന് ഇസ്രായേൽ സൈന്യത്തിന്റെ ഹോം ഫ്രണ്ട് കമാൻഡിനെ ഉദ്ധരിച്ച് ദി ടൈംസ് ഓഫ് ഇസ്രായേൽ റിപ്പോർട്ട് ചെയ്തു. ഇത്തരം വാർഹെഡുകൾ വീഴുമ്പോൾ, അവ വിഘടിച്ച് ചെറിയ യുദ്ധോപകരണങ്ങളുടെ ഒരു കൂട്ടം ചിതറിത്തെറിക്കുമെന്ന് റിപ്പോർട്ടിൽ പറയുന്നു.

    ഇന്നത്തെ ആക്രമണത്തിലെ ഒരു യുദ്ധോപകരണം അസോറിലെ ഒരു വീട്ടിൽ പതിക്കുകയും നാശനഷ്ടങ്ങൾ വരുത്തുകയും ചെയ്തുവെന്നും റിപ്പോർട്ടിലുണ്ട്. ഒറ്റ മിസൈലിന് നിരവധി ലക്ഷ്യങ്ങളിൽ എത്താൻ സഹായിക്കുന്ന, ഒന്നിലധികം ടാർഗെറ്റിലേക്ക് ലക്ഷ്യം വെക്കുന്ന റീഎൻട്രി വെഹിക്കിൾസ് (എംഐആർവി) ബാലിസ്റ്റിക് മിസൈലുകളും മറ്റ് പ്രൊജക്‌ടൈലുകളും കൈവശമുണ്ടെന്ന് ഇറാൻ അവകാശപ്പെട്ടിരുന്നു. “നിലത്ത് കണ്ടെത്തിയേക്കാവുന്ന, അപകടകരവും പൊട്ടിത്തെറിക്കാൻ സാധ്യതയുള്ളതുമായ ഒരു മിസൈൽ അവശിഷ്ടത്തെയും സമീപിക്കരുതെന്ന് സൈന്യം പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Iran Israel Tel Aviv
    Latest News
    ഉത്തരേന്ത്യൻ ഗ്രാമങ്ങൾക്ക് സാന്ത്വനമായി റിയാദ് കെഎംസിസി; 3000 കമ്പിളി പുതപ്പുകൾ കൈമാറി
    17/01/2026
    റീച്ചിനും പബ്ലിസിറ്റിക്കും വേണ്ടി വർഗീയതയെ താലോലിക്കുന്ന പത്രപ്രവർത്തനങ്ങളെ കരുതിയിരിക്കണമെന്ന് വിസ്ഡം
    17/01/2026
    എസ്.ഐ.ആര്‍ വോട്ടര്‍ പട്ടിക പരിഷ്‌കരണം ജനാധിപത്യത്തിനു മേലുള്ള ഭീഷണി; പ്രവാസി വെല്‍ഫെയര്‍
    17/01/2026
    കെഎംസിസി മലപ്പുറം ജില്ലാ ലേഡീസ് വിങ് രൂപീകരിച്ചു
    17/01/2026
    കോഴിക്കോട് ജില്ലാ പ്രവാസി ഫോറം മെഡിക്കല്‍ ക്യാമ്പ് ഫെബ്രുവരി 13 ന്
    17/01/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.