ന്യൂയോർക്ക്- ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രസംഗിക്കാൻ വേദിയിലെത്തിയപ്പോൾ യു.എൻ ജനറൽ അസംബ്ലി ഹാളിൽ നിന്ന് 75 രാജ്യങ്ങളുടെ പ്രതിനിധികൾ ഇറങ്ങിപ്പോയതായി ഓൺലൈനിൽ പ്രചരിക്കുന്ന ചിത്രങ്ങൾ വെളിപ്പെടുത്തന്നു.
അന്താരാഷ്ട്ര കോടതിയുടെ അറസ്റ്റ് വാറണ്ട് നിലനിൽക്കെ അംഗ രാജ്യങ്ങൾക്ക് മുകളിലൂടെ പറന്ന് നെതന്യാഹു
നിരവധി പേർ ഹാളിൽ നിന്ന് ഇറങ്ങിപ്പോകുന്നത് വീഡിയോ ദൃശ്യങ്ങളിൽ കാണാം. സൗദി അറേബ്യ, ഈജിപ്ത്, ഖത്തർ, ഒമാൻ, ഇറാഖ്, ഇന്തോനേഷ്യ, കുവൈത്ത്, അൾജീരിയ, സിറിയ, ജോർദാൻ, തുവാലു, തുർക്ക്മെനിസ്ഥാൻ, യെമൻ, ലെബനോൻ, അഫ്ഗാനിസ്ഥാൻ, പനാമ, സെനഗൽ, ലിബിയ, ഫലസ്തീൻ, സുഡാൻ, തുനീഷ്യ, മലേഷ്യ, തുർക്കി, വെനിസ്വേല, ആന്റിഗ്വ-ബാർബുഡ, കോംഗോ, ടോംഗ, ഉസ്ബെക്കിസ്ഥാൻ, അംഗോള, ബാർബഡോസ്, കൊളംബിയ, കൊമോറോസ്, ഡൊമിനിക്ക, ജിബൂത്തി, നോർത്ത് മാസിഡോണിയ, സാൻ മറിനോ, ദക്ഷിണാഫ്രിക്ക, സൊമാലിയ, ബംഗ്ലാദേശ്, ബ്രൂണൈ ദാറുസ്സലാം, ബ്രസീൽ, ചിലി, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, ലൈബീരിയ, എരത്രിയ, ഛാഡ്, മധ്യ ആഫ്രിക്കൻ റിപ്പബ്ലിക്, മൗറിത്താനിയ, നിക്കരാഗ്വ, മഡഗാസ്‌കർ, നൈജർ, പെറു, സെന്റ് ലൂസിയ, സ്ലൊവേനിയ, ബഹാമാസ്, ബോസ്നിയ-ഹെർസഗോവിന, ബോട്സ്വാന, ഉത്തര കൊറിയ, എസ്വാറ്റിനി, ഉഗാണ്ട, പാകിസ്ഥാൻ, ലെസോത്തോ, ബൊളീവിയ, സ്പെയിൻ, ക്യൂബ, ഇക്വറ്റോറിയൽ ഗിനിയ, ഇറാൻ, കിർഗിസ്ഥാൻ, മൊസാംബിക്, മ്യാൻമർ, അയർലൻഡ്, മാലിദ്വീപ്, നമീബിയ, ഗയാന, കെനിയ എന്നീ രാജ്യങ്ങളുടെ പ്രതിനിധികളാണ് ഹാളിൽ നിന്ന് ഇറങ്ങിപ്പോയത്.







