ഗാസ – സഹായവസ്തുക്കളുമായി ഗാസ മുനമ്പിലേക്ക് പ്രവേശിക്കുന്ന ട്രക്കുകള്‍ ഗാസനിവാസികളുടെ ഏറ്റവും കുറഞ്ഞ അടിസ്ഥാന ആവശ്യങ്ങള്‍ പോലും നിറവേറ്റുന്നില്ലന്ന് ഹമാസ് വക്താവ് ഹാസിം ഖാസിം. ഗാസയിലേക്ക് സഹായവസ്തുക്കള്‍ അനുവദിക്കുന്നതിൽ മാറ്റം വരുത്തണം. ഇസ്രായില്‍ ഗാസയില്‍ പ്രവേശിക്കാന്‍ അനുവദിക്കുന്ന മിക്ക ട്രക്കുകളും വാണിജ്യ മേഖലക്കായി നീക്കി വെച്ചവയാണ്. നിലവിലെ സാഹചര്യത്തിൽ പൗരന്മാര്‍ക്ക് അത്യാവശ്യമല്ലാത്ത വസ്തുക്കളാണ് ഈ ട്രക്കുകളിലുള്ളത്. ഇരുപതു ലക്ഷത്തിലധികം ആളുകളെ ബാധിക്കുന്ന പ്രതിസന്ധിയുടെ വ്യാപ്തിക്ക് അനുസൃതമായി വലിയ അളവില്‍ അവശ്യ ദുരിതാശ്വാസ വസ്തുക്കള്‍ വഹിക്കുന്ന ട്രക്കുകള്‍ ഗാസയില്‍ പ്രവേശിപ്പിക്കണം. ശൈത്യകാലവും കഠിനമായ കാലാവസ്ഥാ സാഹചര്യവും അടുത്തുവരികയാണ്. ഈ സാഹചര്യത്തില്‍ മൊബൈല്‍ ഹോമുകള്‍ (കാരവാനുകള്‍) കൊണ്ടുവന്ന് സാധാരണക്കാരെ രക്ഷിക്കാന്‍ ഗൗരവത്തും അടിയന്തിരവുമായ നടപടി സ്വീകരിക്കാന്‍ ഹമാസ് വക്താവ് മധ്യസ്ഥരോടും ബന്ധപ്പെട്ട എല്ലാ രാജ്യങ്ങളോടും ആവശ്യപ്പെട്ടു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



