Close Menu
Latest Saudi news and updatesLatest Saudi news and updates
    Facebook X (Twitter) Instagram YouTube
    Saturday, June 28
    Breaking:
    • മെസ്സിക്കൊരു അപൂ‍ർവ പിറന്നാൾ സമ്മാനം; ഖത്തർ ആരാധകൻ തീർത്ത ലെന്റികുലർ ചിത്രം ശ്രദ്ധനേടുന്നു
    • നീതിയുള്ള ലോകമായിരുന്നെങ്കിൽ അമേരിക്ക ആക്രമിക്കേണ്ടിയിരുന്നത് ഇസ്രായിലിന്റെ ആണവ കേന്ദ്രം- തുര്‍ക്കി അല്‍ഫൈസല്‍
    • ക്ലബ്ബ് ലോകകപ്പ് പ്രീക്വാർട്ടർ ഇന്നു മുതൽ; ബ്രസീലിയൻ അങ്കവും ചെൽസി – ബെൻഫിക്ക പോരാട്ടവും പൊടിപാറും
    • നിയമ വിദ്യാർത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്തു; മൂന്നു പേർ അറസ്റ്റിൽ
    • അസാധാരണ കഴിവുണ്ടോ? അമേരിക്കയിലേക്ക് പറക്കാം; അറിയാം ഒ വൺ വിസയെപ്പറ്റി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi news and updatesLatest Saudi news and updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi news and updatesLatest Saudi news and updates
    Home»World

    പാക്കിസ്ഥാന്‍ അംബാസഡര്‍ക്ക് യുഎസ് പ്രവേശനം നല്‍കിയില്ല, നാടുകടത്തി

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്11/03/2025 World 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ലോസാഞ്ചലസ്: യുഎസില്‍ അവധി ആഘോഷിക്കാനെത്തിയ തുര്‍ക്ക്‌മെനിസ്ഥാനിലെ പാക്കിസ്ഥാന്‍ സ്ഥാനപതിയെ രാജ്യത്തേക്ക് പ്രവേശനാനുമതി നല്‍കാതെ യുഎസ് അധികൃതര്‍ തിരിച്ചയച്ചു. വിസയും നിയമപരമായ എല്ലാ രേഖകളുമുണ്ടായിട്ടും ഉന്നത പാക് നയതന്ത്രജ്ഞനെ നാടുകടത്തിയത് അപൂര്‍വ സംഭവമാണ്. അംബാസഡര്‍ കെ കെ അഹ്‌സന്‍ വഗനെയാണ് യുഎസ് ഇമിഗ്രേഷന്‍ അധികൃതര്‍ എയര്‍പോര്‍ട്ടില്‍ തടഞ്ഞതെന്ന് ദ ന്യൂസ് റിപോര്‍ട്ട് ചെയ്യുന്നു. വിവാദ വിസ റഫറന്‍സ് യുഎസ് ഇമിഗ്രേഷന്‍ സിസ്റ്റം തിരിച്ചറിഞ്ഞതിനെ തുടര്‍ന്നാണ് അംബാസഡറെ നാടുകടത്തിയതെന്ന് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് റിപോര്‍ട്ട് പറയുന്നു. അതേസമയം എന്ത് ആശങ്കയെ തുടര്‍ന്നാണ് ഈ നടപടിയെന്ന് വ്യക്തമല്ല.

    സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ ലോസാഞ്ചലസിലെ പാക് കോണ്‍സുലേറ്റിന് പാക് വിദേശകാര്യ മന്ത്രാലയം നിര്‍ദേശം നല്‍കിയിട്ടുണ്ട്. പാക് വിദേശകാര്യ സര്‍വീസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനായ അഹ്‌സന്‍ നേരത്തെ ലോസാഞ്ചലസില്‍ ഡെപ്യൂട്ടി കോണ്‍സല്‍ ജനറല്‍ ആയും സേവനം ചെയ്തിട്ടുണ്ട്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    പാക്കിസ്ഥാന്‍ പൗരന്മാര്‍ യുഎസിലേക്ക് പ്രവേശിക്കുന്നത് വിലക്കുന്ന പുതിയ യാത്രാ നിരോധനം പാക്കിസ്ഥാനെതിരെ ഉടന്‍ പ്രഖ്യാപിക്കുമെന്ന് പ്രസിഡന്റ് ഡൊനള്‍ഡ് ട്രംപ് പറഞ്ഞതായി കഴിഞ്ഞയാഴ്ച റോയിട്ടേഴ്‌സ് റിപോര്‍ട്ട് ചെയ്തിരുന്നു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Pakistan Travel ban US
    Latest News
    മെസ്സിക്കൊരു അപൂ‍ർവ പിറന്നാൾ സമ്മാനം; ഖത്തർ ആരാധകൻ തീർത്ത ലെന്റികുലർ ചിത്രം ശ്രദ്ധനേടുന്നു
    28/06/2025
    നീതിയുള്ള ലോകമായിരുന്നെങ്കിൽ അമേരിക്ക ആക്രമിക്കേണ്ടിയിരുന്നത് ഇസ്രായിലിന്റെ ആണവ കേന്ദ്രം- തുര്‍ക്കി അല്‍ഫൈസല്‍
    28/06/2025
    ക്ലബ്ബ് ലോകകപ്പ് പ്രീക്വാർട്ടർ ഇന്നു മുതൽ; ബ്രസീലിയൻ അങ്കവും ചെൽസി – ബെൻഫിക്ക പോരാട്ടവും പൊടിപാറും
    28/06/2025
    നിയമ വിദ്യാർത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്തു; മൂന്നു പേർ അറസ്റ്റിൽ
    28/06/2025
    അസാധാരണ കഴിവുണ്ടോ? അമേരിക്കയിലേക്ക് പറക്കാം; അറിയാം ഒ വൺ വിസയെപ്പറ്റി
    28/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.