സാംസ്‌കാരിക, മത, വംശീയ വൈവിധ്യങ്ങളാൽ സമ്പന്നമായ ഇന്ത്യയിൽ ഈ ആശയങ്ങൾ രൂഢമൂലമാക്കേണ്ടതിന്റെ ആവശ്യകത കണക്കിലെടുത്താണ് ഇന്ത്യയിൽ വൈവിധ്യ മൈത്രി ഉച്ചകോടി നടത്തുക എന്ന ആശയം ഉയർന്നുവന്നത്.
പഹൽഗാം ഭീകരാക്രമണത്തെ തുടർന്നുള്ള സ്ഥിതിഗതികൾ കൂടുതൽ വഷളാവാതാരിക്കാൻ ഇന്ത്യയും പാകിസ്താനും സംയമനം പാലിക്കണമെന്ന് ഐക്യരാഷ്ട്രസഭ ആവശ്യപ്പെട്ടു. കശ്മീരിലെ ഭീകരാക്രമണത്തെ അപലപിച്ച ഐക്യരാഷ്ട്രസഭാ വക്താവ് സ്റ്റീഫൻ ദുജ്ജാറിക് ഇന്ത്യയും പാകിസ്താനും തമ്മിലുള്ള പ്രശ്‌നം പരസ്പര ധാരണയിലൂടെ സമാധാനപരമായി പരിഹരിക്കണമെന്നും ആവശ്യപ്പെട്ടു