“യുദ്ധത്തിൽ ഇടപെടുക എന്നത് നൂറു ശതമാനവും അമേരിക്ക സ്വയം എടുക്കുന്ന തീരുമാനമാണ്. ഇറാന് ഉണ്ടായേക്കാവുന്ന പരിക്കിനേക്കാൾ വലിയ നാശമാവും അവർക്ക് നേരിടേണ്ടി വരിക.’

Read More

ഇറാൻ-ഇസ്രായേൽ സംഘർഷം ഗാസയിലെ യുദ്ധത്തിന് പരിഹാരം കാണാനുള്ള ശ്രമങ്ങളെ കൂടുതൽ സങ്കീർണമാക്കുമെന്ന് ഖത്തർ വ്യക്തമാക്കി. ഇറാന്റെ ആണവ പദ്ധതിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് നയതന്ത്ര പരിഹാരം കാണാൻ ഇറാനും ഇസ്രായേലും ശാന്തത പാലിക്കണമെന്നും സംഘർഷം കുറയ്ക്കണമെന്നും പരമാവധി സംയമനം പ്രകടിപ്പിക്കണമെന്നും തുടർചർച്ചകൾ നടത്തണമെന്നും ഖത്തർ ആഹ്വാനം ചെയ്തു. സമാധാനവും സ്ഥിരതയും ഉറപ്പാക്കാനും മേഖലയ്ക്കും ലോകത്തിനും ദുരന്തങ്ങൾ ഒഴിവാക്കാനും നയതന്ത്രത്തിനും സംഭാഷണത്തിനും പകരം മറ്റൊരു മാർഗമില്ലെന്ന് ഖത്തർ ചൂണ്ടിക്കാട്ടി

Read More