കഴിഞ്ഞ വെള്ളിയാഴ്ച മുതൽ ഇറാനിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണങ്ങളിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 585 ആയി ഉയർന്നു. 1,326 പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. മരിച്ചവരിൽ 239 പേർ സാധാരണക്കാരും 126 പേർ സുരക്ഷാ ഉദ്യോഗസ്ഥരുമാണെന്ന് വാഷിംഗ്ടണ് ആസ്ഥാനമായ ഹ്യൂമൻ റൈറ്റ്സ് ആക്ടിവിസ്റ്റ്സ് ഓർഗനൈസേഷൻ വ്യക്തമാക്കി. 2022-ൽ മഹ്സ അമീനിയുടെ മരണത്തെത്തുടർന്നുണ്ടായ പ്രതിഷേധങ്ങളിലെ ആളപായ വിവരങ്ങൾ ശേഖരിച്ച സംഘടന, ഇറാനിലെ പ്രാദേശിക റിപ്പോർട്ടുകളും രാജ്യത്തെ സ്രോതസ്സുകളുടെ ശൃംഖലയും ഉപയോഗിച്ചാണ് ഇസ്രായേൽ ആക്രമണങ്ങളിലെ കൃത്യമായ കണക്കുകൾ നൽകുന്നത്.

Read More

ഇന്ന് പുലർച്ചെ ഇറാൻ മിസൈൽ ആക്രമണം തടയാൻ ശ്രമിക്കുന്നതിനിടെ ഇസ്രായേലിന്റെ ഇന്റർസെപ്റ്റർ മിസൈൽ ലക്ഷ്യം തെറ്റി തകർന്നുവീണു. ഇതിന്റെ ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നു. മിസൈൽ പതിച്ച സ്ഥലം ഇതുവരെ കണ്ടെത്തിയിട്ടില്ല. നിലവിലെ സംഘർഷം തുടങ്ങിയതിനുശേഷം ഇറാൻ ആക്രമണങ്ങൾ തടയാൻ ശ്രമിക്കവെ ഇസ്രായേലിനുള്ളിൽ ഇന്റർസെപ്റ്റർ മിസൈൽ തകരുന്ന രണ്ടാമത്തെ സംഭവമാണിത്.

Read More