ഏദന്‍ – യെമന്‍ തീരത്തു നിന്ന് ആയുധധാരികള്‍ എണ്ണ ടാങ്കര്‍ തട്ടിക്കൊണ്ടുപോയി. ശബ്വ പ്രവിശ്യയുടെ തീരത്ത് നിന്ന് ആയുധധാരികളായ സംഘം എണ്ണ ടാങ്കര്‍ സൊമാലി തീരത്തേക്ക് തട്ടിക്കൊണ്ടുപോയതായി യെമന്‍ തീരസംരക്ഷണ സേന അറിയിച്ചു. യെമന്‍ തീരത്ത് നിന്ന് ഒരു മത്സ്യബന്ധന കപ്പലിനൊപ്പം ഒരു ചെറിയ ബോട്ട് ചരക്ക് കപ്പലിനു സമീപം എത്തിയതായി കപ്പലില്‍ നിന്ന് റിപ്പോര്‍ട്ട് ലഭിച്ചതായി യുണൈറ്റഡ് കിംഗ്ഡം മാരിടൈം ട്രേഡ് ഓപ്പറേഷന്‍സ് റിപ്പോര്‍ട്ട് ചെയ്തു. യെമന്റെ തെക്കന്‍ തീരത്തുള്ള മുകല്ല തുറമുഖത്തിന് ഏകദേശം 84 നോട്ടിക്കല്‍ മൈല്‍ തെക്ക് പടിഞ്ഞാറായിട്ടാണ് സംഭവം നടന്നതെന്ന് യുണൈറ്റഡ് കിംഗ്ഡം മാരിടൈം ട്രേഡ് ഓപ്പറേഷന്‍സ് പറഞ്ഞു.