ന്യൂയോര്‍ക്ക് – അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെയും സയണിസ്റ്റുകളുടെയും മുതലാളിത്തവാദികളുടെയും കടുത്ത എതിര്‍പ്പുകള്‍ മറികടന്ന്
ന്യൂയോര്‍ക്ക് മേയര്‍ തെരഞ്ഞെടുപ്പില്‍ ചരിത്ര വിജയം നേടിയ സൊഹ്‌റാന്‍ മംദാനിക്ക് വിരുന്നൊരുക്കി നഗരത്തിലെ ജൂതസമൂഹം. ആഘോഷ പരിപാടിയില്‍ മംദാനി പങ്കെടുക്കുന്നതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വൈറലായി.
മുസ്‌ലിം വിശ്വാസിയും കടുത്ത ഇസ്രായില്‍ വിരോധിയും ഫലസ്തീന്‍ അനുകൂലിയുമായ മംദാനിക്ക് ജൂതസമൂഹത്തിനിടയിലുള്ള സ്വീകാര്യതയും പിന്തുണയും ഇത് വ്യക്തമാക്കുന്നു. മംദാനിക്ക് വോട്ടു ചെയ്തവരില്‍ നല്ലൊരു വിഭാഗം ജൂതസമൂഹത്തില്‍ നിന്നുള്ളവരാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നുണ്ട്. ജൂതസമൂഹത്തിലെ ഒരു അംഗം മംദാനിയെ സ്വീകരണത്തിലേക്ക് സ്വാഗതം ചെയ്യുന്നതും മേയര്‍ സ്ഥാനത്തിന് മംദാനി അര്‍ഹനാണെന്നും അതിനായി കഠിനമായി പോരാടിയിട്ടുണ്ടെന്നും പറയുന്നതും വീഡിയോയില്‍ കാണാം.
— فيديوهات منوعة (@EsmailBaher) November 6, 2025



