Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Friday, September 25
    Breaking:
    • മലപ്പുറം തിരുവാലിയിൽ തീപിടിച്ച സീലിങ് ഫാൻ കട്ടിലിലേക്ക് വീണ് അഞ്ചുമാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം
    • അന്താരാഷ്ട്ര കോടതിയുടെ അറസ്റ്റ് വാറണ്ട് നിലനിൽക്കെ അംഗ രാജ്യങ്ങൾക്ക് മുകളിലൂടെ പറന്ന് നെതന്യാഹു
    • ഫലസ്തീനില്‍ മറ്റൊരു നക്ബ ആവര്‍ത്തിക്കാന്‍ അനുവദിക്കരുതെന്ന് മഹ്‌മൂദ് അബ്ബാസ്
    • റിയാദിൽ മലയാളി യുവാവ് ഹൃദയാഘാതം മൂലം മരണപ്പെട്ടു
    • ഹൂത്തികളുടെ നുഴഞ്ഞുകയറ്റശ്രമം തടഞ്ഞ് യെമൻ സർക്കാർ സേന
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»World»Israel

    അന്താരാഷ്ട്ര കോടതിയുടെ അറസ്റ്റ് വാറണ്ട് നിലനിൽക്കെ അംഗ രാജ്യങ്ങൾക്ക് മുകളിലൂടെ പറന്ന് നെതന്യാഹു

    എലീസ മറിയംBy എലീസ മറിയം24/09/2026 Israel Latest Middle East Top News World 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ന്യൂയോർക്ക്- അന്താരാഷ്ട്ര ക്രിമിനൽ കോടതി (ഐ.സി.സി) അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടും ഐ.സി.സി അംഗരാജ്യങ്ങൾക്ക് മുകളിലൂടെ പറന്ന് ഇസ്രയിൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഐക്യരാഷ്ട്രസഭാ സമ്മേളനത്തിൽ പങ്കെടുക്കാൻ അമേരിക്കയിലേക്ക് പോയ ബെഞ്ചമിൻ നെതന്യാഹുവിന്റെ ഔദ്യോഗിക വിമാനം ഗ്രീസ്, ഇറ്റലി, ഫ്രാൻസ് എന്നീ രാജ്യങ്ങളുടെ വ്യോമപാതയാണ് ഉപയോഗിച്ചത്.
    വ്യാഴാഴ്ച പുലർച്ചെ ഇസ്രയിലിൽ നിന്ന് അമേരിക്കയിലേക്ക് തിരിച്ച നെതന്യാഹുവിന്റെ ഔദ്യോഗിക വിമാനം അന്താരാഷ്ട്ര ക്രിമിനൽ കോടതിയിൽ അംഗങ്ങളായ യൂറോപ്യൻ രാജ്യങ്ങളുടെ വ്യോമപാതയിലൂടെയാണ് കടന്നുപോയത്. നെതന്യാഹുവിനെതിരെ അന്താരാഷ്ട്ര ക്രിമിനൽ കോടതിയുടെ അറസ്റ്റ് വാറണ്ട് നിലനിൽക്കുന്നുണ്ടെങ്കിലും റോം ചട്ടത്തിൽ ഒപ്പുവെച്ചിട്ടുള്ള രാജ്യങ്ങളായ ഗ്രീസ്, ഇറ്റലി, ഫ്രാൻസ് എന്നിവ അദ്ദേഹത്തിന്റെ ഔദ്യോഗിക വിമാനമായ ‘വിങ് ഓഫ് സയോൺ’ തങ്ങളുടെ വ്യോമപാതയിലൂടെ കടന്നുപോകാൻ അനുമതി നൽകുകയായിരുന്നു. അന്താരാഷ്ട്ര കോടതി വാറണ്ട് പുറപ്പെടുവിച്ചവ്യക്തി തങ്ങളുടെ രാജ്യത്തിലൂടെ കടന്നുപോയാൽ അവരെ അറസ്റ്റ് ചെയ്യാനും കൈമാറാനുമുള്ള കോടതിയുടെ അഭ്യർത്ഥനയോട് സഹകരിക്കാൻ റോം ചട്ട പ്രകാരം അംഗരാജ്യങ്ങൾ ബാധ്യസ്ഥരാണ്. എന്നാൽ, വാറണ്ടുള്ള വ്യക്തി തങ്ങളുടെ വ്യോമാതിർത്തിയിലൂടെ സഞ്ചരിക്കുന്ന എന്ന ഒറ്റക്കാരണത്താൽ മാത്രം വിമാനം തടയുകയോ താഴെയിറക്കുകയോ ചെയ്യണമെന്ന് അംഗരാജ്യങ്ങളോട് ഉടമ്പടി വ്യക്തമായി ആവശ്യപ്പെടുന്നില്ല.

    ✈️ Despite an International Criminal Court (ICC) arrest warrant, Israeli Prime Minister Benjamin Netanyahu’s plane again used Greek, Italian and French airspace while flying to the US

    ⚖️ ICC issued arrest warrants for Netanyahu and then-Defense Minister Yoav Gallant on Nov. 21,… pic.twitter.com/znwvR29czC

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
    — Anadolu English (@anadoluagency) September 24, 2026

    അതേസമയം, അന്താരാഷ്ട്ര നിയമപ്രകാരം ഒരു വിമാനം തങ്ങളുടെ വ്യോമപാതയിലൂടെ പറന്നുപോകുന്ന ഘട്ടത്തിൽ യാത്രക്കാരനെ അറസ്റ്റ് ചെയ്യാനുള്ള ബാധ്യത റോം ചട്ടം മുന്നോട്ടുവെക്കുന്നില്ലെന്ന് ഫ്രഞ്ച് വിദേശകാര്യ മന്ത്രാലയം വിശദീകരിച്ചു.
    മുമ്പ് പലതവണയും അടിയന്തര ലാൻഡിംഗ് ഉണ്ടായാൽ അറസ്റ്റ് ചെയ്യപ്പെടാനുള്ള സാധ്യത ഒഴിവാക്കാൻ ഇത്തരം യൂറോപ്യൻ രാജ്യങ്ങളുടെ വ്യോമപാതകൾ ഒഴിവാക്കി നെതന്യാഹുവിന്റെ വിമാനം വഴിതിരിച്ചുവിട്ടിരുന്നു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Benjamin Netanyahu ICC arrest warrants
    Latest News
    മലപ്പുറം തിരുവാലിയിൽ തീപിടിച്ച സീലിങ് ഫാൻ കട്ടിലിലേക്ക് വീണ് അഞ്ചുമാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം
    25/09/2026
    അന്താരാഷ്ട്ര കോടതിയുടെ അറസ്റ്റ് വാറണ്ട് നിലനിൽക്കെ അംഗ രാജ്യങ്ങൾക്ക് മുകളിലൂടെ പറന്ന് നെതന്യാഹു
    24/09/2026
    ഫലസ്തീനില്‍ മറ്റൊരു നക്ബ ആവര്‍ത്തിക്കാന്‍ അനുവദിക്കരുതെന്ന് മഹ്‌മൂദ് അബ്ബാസ്
    24/09/2026
    റിയാദിൽ മലയാളി യുവാവ് ഹൃദയാഘാതം മൂലം മരണപ്പെട്ടു
    24/09/2026
    ഹൂത്തികളുടെ നുഴഞ്ഞുകയറ്റശ്രമം തടഞ്ഞ് യെമൻ സർക്കാർ സേന
    24/09/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version