തെഹ്‌റാന്‍ – ഇസ്രായിലും അമേരിക്കയും ഇറാൻ ഭരണകൂടത്തെ തകര്‍ത്ത് വിഭജിക്കാനാണ് ആഗ്രഹിക്കുന്നതെന്ന് ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍ ആരോപിച്ചു. ഞങ്ങള്‍ യുദ്ധം ആഗ്രഹിക്കുന്നില്ല, പക്ഷേ ഇസ്രായിലും അമേരിക്കയും ആക്രമിച്ചാല്‍ ശക്തമായി തിരിച്ചടിക്കുമെന്നും ടെലിവിഷന്‍ അഭിമുഖത്തില്‍ ഇറാന്‍ പ്രസിഡന്റ് വ്യക്തമാക്കി.
ഒരു പൗരനും ഇറാന്റെ വിഭജനം അംഗീകരിക്കില്ല. ഞങ്ങൾ ദുർബലരാണെന്നും ആക്രമിച്ചാൽ ഭരണകൂടം തകർന്ന് ജനങ്ങൾ തെരുവിലിറങ്ങുമെന്നും
അവർ കരുതി. വംശീയ സംഘര്‍ഷങ്ങള്‍ സൃഷ്ടിച്ചും രാജ്യങ്ങള്‍ക്കിടയില്‍ ഭിന്നതയും ഉണ്ടാക്കി മറ്റുള്ളവരെ ദുര്‍ബലപ്പെടുത്താനാണ് അവർ ശ്രമിക്കുന്നത്. അതില്‍ പരാജയപ്പെട്ടാല്‍ അവര്‍ നേരിട്ട് ഇടപെടുകയും ചെയ്യുന്നുവെന്നും മസൂദ് കൂട്ടിചേർത്തു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group