Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Friday, September 25
    Breaking:
    • സൗദി എണ്ണ തുറമുഖം സംരക്ഷിക്കാൻ സൈനിക സംവിധാനങ്ങൾ അയക്കുമെന്ന് ഫ്രാൻസ്
    • ഇസ്രായേലിനെതിരെ പ്രചാരണം നടത്തുന്നുവെന്ന നെതന്യാഹുവിന്റെ ആരോപണം തള്ളി ഖത്തർ
    • ഒരു നുണക്കും സത്യത്തെ മാറ്റാൻ കഴിയില്ലെന്ന് നെതന്യാഹുവിനോട് മംദാനി
    • നെതന്യാഹുവിനെ ബഹിഷ്‌കരിച്ചത് 75 രാജ്യങ്ങളുടെ പ്രതിനിധികൾ
    • എയർ ഇന്ത്യ- ഫ്ലൈ ദുബായ് സഹകരണം; ദുബായ് വഴി 52 നഗരങ്ങളിലേക്ക് ഈസി യാത്ര
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Latest

    ഒരു നുണക്കും സത്യത്തെ മാറ്റാൻ കഴിയില്ലെന്ന് നെതന്യാഹുവിനോട് മംദാനി

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്25/09/2026 Latest Top News USA World 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ന്യൂയോർക്ക് സിറ്റി- വ്യാഴാഴ്ച ഐക്യരാഷ്ട്രസഭയുടെ പൊതുസഭയെ അഭിസംബോധന ചെയ്ത് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു തനിക്കെതിരെ നടത്തിയ രൂക്ഷമായ ആക്രമണത്തിന് ന്യൂയോർക്ക് സിറ്റി മേയർ സൊഹ്‌റാൻ മംദാനി പെട്ടെന്ന് മറുപടി നൽകി. നെതന്യാഹു നുണകൾ ആവർത്തിച്ചതായി മംദാനി ആരോപിച്ചു. യുദ്ധക്കുറ്റങ്ങളും മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങളും ചുമത്തി അന്താരാഷ്ട്ര ക്രിമിനൽ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച, അറസ്റ്റ് ചെയ്യപ്പെടേണ്ട കുറ്റവാളിയാണ് നെതന്യാഹു എന്ന വസ്തുത മാറ്റാൻ ഒരു നുണക്കും കഴിയില്ല എന്ന് നെതന്യാഹുവിന്റെ പ്രസംഗത്തിന് തൊട്ടുപിന്നാലെ മംദാനി പ്രസ്താവിച്ചു. ഫലസ്തീനികൾക്കെതിരെ നെതന്യാഹു നടത്തുന്ന വംശഹത്യയെ വെള്ളപൂശാൻ ലക്ഷ്യമിട്ടുള്ള അടിസ്ഥാനരഹിതമായ നുണകൾ ആവർത്തിക്കാൻ യു.എന്നിലെ തന്റെ പ്രസംഗം അദ്ദേഹം ഉപയോഗിച്ചതായി മംദാനി കൂട്ടിച്ചേർത്തു.

    യു.എന്നില്‍ നെതന്യാഹുവിന്റെ പ്രസംഗത്തിനിടെ കൂട്ട ഇറങ്ങിപ്പോക്കും കൂക്കിവിളിയും

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    തന്നെ യുദ്ധ കുറ്റവാളിയെന്ന് വിശേഷിപ്പിച്ച മംദാനിയെ യു.എൻ ജനറൽ അസംബ്ലിയിൽ നടത്തിയ പ്രസംഗത്തിൽ നെതന്യാഹു നേരിട്ട് വിമർശിച്ചു. ഞാൻ ഇവിടെ വരുന്നത് തടയാൻ നിങ്ങൾ ശ്രമിച്ചു. നിങ്ങൾ എന്നെ നിശബ്ദനാക്കാൻ ശ്രമിച്ചു. ശരി, നിങ്ങൾക്ക് എന്നെ നിശബ്ദനാക്കാൻ കഴിയില്ല. നിങ്ങൾക്ക് സത്യം മറക്കാൻ കഴിയില്ല – മംദാനിയെ പരാമർശിച്ച് നെതന്യാഹു പറഞ്ഞു. എന്റെ രാജ്യത്തെ കുറിച്ചും നമ്മുടെ സൈനികരെ കുറിച്ചും നുണകൾ പ്രചരിപ്പിക്കുന്ന എല്ലാവരോടും, അവർ ഈ ഹാളിലായാലും ന്യൂയോർക്കിലെ സെമിറ്റിക് വിരുദ്ധ മേയറുടെ ഓഫീസിലായാലും, നിങ്ങളെ ഓർത്ത് ലജ്ജിക്കുന്നു! – നെതന്യാഹു കൂട്ടിച്ചേർത്തു.
    ന്യൂയോർക്ക് സന്ദർശിച്ചാൽ നെതന്യാഹുവിനെ യുദ്ധക്കുറ്റത്തിന് അറസ്റ്റ് ചെയ്യുമെന്ന് മംദാനി തന്റെ തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ പ്രതിജ്ഞ ചെയ്തിരുന്നു. പിന്നീട് തനിക്ക് അതിനുള്ള നിയമപരമായ അധികാരമില്ലെന്ന് അദ്ദേഹം പറഞ്ഞു. ഈ ആഴ്ച, മംദാനി നെതന്യാഹുവിനെ ഫലസ്തീനികൾക്കെതിരായ ഭീകരമായ വംശഹത്യയുടെ പിന്നിലെ മുഖ്യസൂത്രധാരൻ എന്ന് വിശേഷിപ്പിച്ചു.
    അതേസമയം, നൂറുകണക്കിന് പ്രതിഷേധക്കാർ ന്യൂയോർക്കിലെ ഐക്യരാഷ്ട്രസഭ ആസ്ഥാനത്തിന് സമീപം തടിച്ചുകൂടി. ഡസൻ കണക്കിന് ആളുകൾ ഗതാഗതം തടസ്സപ്പെടുത്തി. ഇസ്രായേലിനെ ആയുധമണിയിക്കുന്നത് നിർത്തുക, ഗാസയെ ജീവിക്കാൻ അനുവദിക്കുക, ഇസ്രായേലിനെ ആയുധമണിയിക്കുന്നത് നിർത്തുക, ഇറാനെ ജീവിക്കാൻ അനുവദിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഇവർ മുഴക്കി. തുടർന്ന് പ്രതിഷേധക്കാരെ പോലീസ് കസ്റ്റഡിയിലെടുത്തു.ഗാസ യുദ്ധത്തിൽ ഇസ്രായേലിനെതിരെ അന്താരാഷ്ട്ര തലത്തിൽ വിമർശനം വർധിച്ചുവരുന്ന സാഹചര്യത്തിലാണ് നെതന്യാഹുവിന്റെ സന്ദർശനം. 2024 ൽ ഇസ്രായേൽ പ്രധാനമന്ത്രിക്കും മുൻ ഇസ്രായേൽ പ്രതിരോധ മന്ത്രി യോവ് ഗാലന്റിനുമെതിരെ അന്താരാഷ്ട്ര ക്രിമിനൽ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതിനാൽ ഏതാനും രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാൻ നെതന്യാഹുവിന് കഴിയില്ല.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Zohran Mamdani
    Latest News
    സൗദി എണ്ണ തുറമുഖം സംരക്ഷിക്കാൻ സൈനിക സംവിധാനങ്ങൾ അയക്കുമെന്ന് ഫ്രാൻസ്
    25/09/2026
    ഇസ്രായേലിനെതിരെ പ്രചാരണം നടത്തുന്നുവെന്ന നെതന്യാഹുവിന്റെ ആരോപണം തള്ളി ഖത്തർ
    25/09/2026
    ഒരു നുണക്കും സത്യത്തെ മാറ്റാൻ കഴിയില്ലെന്ന് നെതന്യാഹുവിനോട് മംദാനി
    25/09/2026
    നെതന്യാഹുവിനെ ബഹിഷ്‌കരിച്ചത് 75 രാജ്യങ്ങളുടെ പ്രതിനിധികൾ
    25/09/2026
    എയർ ഇന്ത്യ- ഫ്ലൈ ദുബായ് സഹകരണം; ദുബായ് വഴി 52 നഗരങ്ങളിലേക്ക് ഈസി യാത്ര
    25/09/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.