ഗാസ – ഉത്തര ഗാസയില്‍ നടന്ന പോരാട്ടത്തില്‍ ഫസ്റ്റ് സര്‍ജന്റ് റാങ്കിലുള്ള സൈനിക ഉദ്യോഗസ്ഥന് കൊല്ലപ്പെട്ടതായും മറ്റൊരു സൈനികന് പരിക്കേറ്റതായും ഇസ്രായില്‍ സൈന്യം സ്ഥിരീകരിച്ചു. പരിക്കേറ്റ സൈനികന് രഹസ്യാന്വേഷണ ബറ്റാലിയനിലെ റിസര്‍വ് സൈനികനാണെന്നും അദ്ദേഹത്തിന്റെ പരിക്ക് ഗുരുതരമാണെന്നും സൈന്യം പ്രസ്താവനയില്‍ പറഞ്ഞു.
ഗാസക്ക് വടക്കുള്ള ജബാലിയയില്‍ നടന്ന പോരാട്ടത്തില്‍ മൂന്നു സൈനികര്‍ കൊല്ലപ്പെട്ടതായി ഇസ്രായില്‍ സൈന്യം ഇന്നലെ അറിയിച്ചിരുന്നു. ഗാസ യുദ്ധം ആരംഭിച്ച ശേഷം ഇതുവരെ ഗാസയില്‍ കൊല്ലപ്പെട്ട ഇസ്രായില്‍ സൈനികരുടെ എണ്ണം 862 ആയി.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group