തെൽഅവീവ്- തെക്കൻ ലെബനാനിൽ തങ്ങളുടെ ഒരു സൈനിക ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടതായും മറ്റ് മൂന്ന് സൈനികർക്ക് പരിക്കേറ്റതായും ഇസ്രായേൽ സൈന്യം അറിയിച്ചു. ആക്രമണത്തിൽ 7-ാം ബ്രിഗേഡിലെ 603-ാം ബറ്റാലിയനിൽ നിന്നുള്ള ക്യാപ്റ്റൻ എലിയാവ് ഹൈം സബാലമോസ് (21) ആണ് കൊല്ലപ്പെട്ടത്. ഇതേ സംഭവത്തിൽ മൂന്ന് സൈനികർക്ക് നിസാര പരിക്കേറ്റതായും അവരെ ചികിത്സക്കായി ആശുപത്രിയിലേക്ക് മാറ്റിയതായും സൈന്യം പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







