Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Monday, February 23
    Breaking:
    • സൗദിയിൽ തടവുകാർക്ക് പൊതുമാപ്പ്; ഉത്തരവ് നടപ്പിലാക്കിത്തുടങ്ങി
    • മുൻ റെയിൽവേ മന്ത്രിയും തൃണമൂൽ കോൺ​ഗ്രസ് നേതാവുമായ മുകുൾ റോയ് അന്തരിച്ചു
    • റഷ്യയിൽ നിന്ന് ആയിരക്കണക്കിന് അത്യാധുനിക മിസൈലുകൾ വാങ്ങാൻ ഇറാൻ; 50 കോടി യൂറോയുടെ രഹസ്യ കരാർ പുറത്ത്
    • 20 ലക്ഷം കുവൈത്തി ദീനാറിന്റെ സ്വര്‍ണ കട്ടികള്‍ കവര്‍ന്ന ഏഷ്യന്‍ വംശജന്‍ അറസ്റ്റില്‍
    • ശബരിമല സ്വർണ്ണക്കൊള്ള: സഭയിൽ പ്രതിപക്ഷ പ്രതിഷേധം; പ്ലക്കാർഡുകളുമായി പ്രതിപക്ഷ അംഗങ്ങൾ നടുത്തളത്തിൽ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»World

    കാര്‍ ഇടിച്ചുകയറ്റി സൈനികരെ അപായപ്പെടുത്താന്‍ ശ്രമിച്ച ഫലസ്തീനിയെ ഇസ്രായില്‍ സൈന്യം കൊലപ്പെടുത്തി

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്31/12/2025 World Israel Palestine Top News 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    റാമല്ല– വടക്കന്‍ അധിനിവിഷ്ട വെസ്റ്റ് ബാങ്കില്‍ ഒരു കൂട്ടം സൈനികരെ കാര്‍ ഇടിച്ചുകയറ്റി അപായപ്പെടുത്താന്‍ ശ്രമിച്ച ഫലസ്തീനി യുവാവിനെ കൊലപ്പെടുത്തിയതായി ഇസ്രായില്‍ സൈന്യം അറിയിച്ചു. ഐനാബുസ് പ്രദേശത്ത് ഓപ്പറേഷന്‍ നടത്തുകയായിരുന്ന ഇസ്രായില്‍ സൈനികര്‍ക്കു മേല്‍ കാര്‍ ഇടിച്ചുകയറ്റാന്‍ ശ്രമിച്ച ഭീകരനെ സൈനികര്‍ വെടിയുതിർത്ത് കൊലപ്പെടുത്തിയെന്ന് സൈന്യം പ്രസ്താവനയില്‍ പറഞ്ഞു. സംഭവത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ നല്‍കിയിട്ടില്ല.

    ദിവസങ്ങള്‍ക്ക് മുമ്പ് അധിനിവിഷ്ട വെസ്റ്റ് ബാങ്കില്‍ ഫലസ്തീന്‍ യുവാവ് ഒരു ഇസ്രായിലി പുരുഷനെയും സ്ത്രീയെയും കാര്‍ ഇടിച്ചും കുത്തിയും കൊലപ്പെടുത്തിയിരുന്നു. വെള്ളിയാഴ്ച നടന്ന ഈ ആക്രമണത്തിന് ശേഷം, ആക്രമണകാരിയുടെ ജന്മനാടായ ഖബാതിയ ഗ്രാമത്തില്‍ സൈന്യം രണ്ട് ദിവസത്തെ ഓപ്പറേഷന്‍ നടത്തി, യുവാവിന്റെ പിതാവും സഹോദരന്മാരും ഉള്‍പ്പെടെ ഏതാനും പേരെ അറസ്റ്റ് ചെയ്തു.
    2023 ഒക്ടോബര്‍ ഏഴിന് തെക്കന്‍ ഇസ്രായിലില്‍ ഹമാസ് നടത്തിയ ആക്രമണത്തെ തുടര്‍ന്ന് ഗാസ മുനമ്പില്‍ യുദ്ധം പൊട്ടിപ്പുറപ്പെട്ട ശേഷം അധിനിവിഷ്ട വെസ്റ്റ് ബാങ്കില്‍ അക്രമം വര്‍ധിച്ചു. അതിനുശേഷം, ഇസ്രായില്‍ സൈനികരും വെസ്റ്റ് ബാങ്കിലെ ജൂതകുടിയേറ്റക്കാരും നടത്തിയ ആക്രമണങ്ങളില്‍ പോരാളികള്‍ ഉള്‍പ്പെടെ കുറഞ്ഞത് 1,028 ഫലസ്തീനികള്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പറയുന്നു. ഗാസ യുദ്ധം ആരംഭിച്ച ശേഷം, ഫലസ്തീനികള്‍ നടത്തിയ ആക്രമണങ്ങളിലും ഇസ്രായില്‍ സൈനിക നടപടികളിലും രണ്ട് വിദേശികള്‍ ഉള്‍പ്പെടെ കുറഞ്ഞത് 44 പേരും കൊല്ലപ്പെട്ടിട്ടുണ്ട്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Israel Palestine Top News
    Latest News
    സൗദിയിൽ തടവുകാർക്ക് പൊതുമാപ്പ്; ഉത്തരവ് നടപ്പിലാക്കിത്തുടങ്ങി
    23/02/2026
    മുൻ റെയിൽവേ മന്ത്രിയും തൃണമൂൽ കോൺ​ഗ്രസ് നേതാവുമായ മുകുൾ റോയ് അന്തരിച്ചു
    23/02/2026
    റഷ്യയിൽ നിന്ന് ആയിരക്കണക്കിന് അത്യാധുനിക മിസൈലുകൾ വാങ്ങാൻ ഇറാൻ; 50 കോടി യൂറോയുടെ രഹസ്യ കരാർ പുറത്ത്
    23/02/2026
    20 ലക്ഷം കുവൈത്തി ദീനാറിന്റെ സ്വര്‍ണ കട്ടികള്‍ കവര്‍ന്ന ഏഷ്യന്‍ വംശജന്‍ അറസ്റ്റില്‍
    23/02/2026
    ശബരിമല സ്വർണ്ണക്കൊള്ള: സഭയിൽ പ്രതിപക്ഷ പ്രതിഷേധം; പ്ലക്കാർഡുകളുമായി പ്രതിപക്ഷ അംഗങ്ങൾ നടുത്തളത്തിൽ
    23/02/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.