Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Monday, June 15
    Breaking:
    • ഇറാൻ ആക്രമണങ്ങളെ പിന്തുണച്ചു; ബഹ്റൈനിൽ 12 പേർക്ക് 10 വർഷം വീതം തടവ്
    • ഖാംനഇ മുതല്‍ കമാന്‍ഡര്‍മാര്‍ വരെ, അമേരിക്കൻ-ഇസ്രായിൽ ആക്രമണത്തിൽ ഇറാന് നഷ്ടമായ നേതാക്കൾ ഇവരൊക്കെ
    • തമിഴ്‌നാട്ടിൽ മൂന്ന് വയസ്സുകാരി ക്രൂരമായ ലൈംഗിക പീഡനത്തിനിരയായി മരിച്ചു; പ്രതി അറസ്റ്റിൽ
    • കെ.എസ്.ആർ.ടി.സി ഓർഡിനറി ബസുകളിൽ സൗജന്യ യാത്രാ പദ്ധതിക്ക് തുടക്കമായി, കേരളത്തിന് അഭിമാന നിമിഷമെന്ന് മുഖ്യമന്ത്രി
    • മിഡിൽ ഈസ്റ്റിൽ സമാധാനത്തിന്റെ പുതിയ പുലരി; തർക്കങ്ങൾ പരിഹാരത്തിലേക്ക് നീങ്ങുന്നതായി ഇറാൻ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»World»Israel

    ഇറാന് വേണ്ടി ചാരവൃത്തി; രണ്ട് ഇസ്രായിലികള്‍ അറസ്റ്റില്‍

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്20/04/2026 Israel World 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    തെല്‍അവീവ് – ഇറാന്‍ ഇന്റലിജന്‍സിന് വേണ്ടി പ്രവര്‍ത്തിച്ചെന്ന സംശയത്തില്‍ രണ്ട് ഇസ്രായിലി പൗരന്മാരെ ഇസ്രായില്‍ സുരക്ഷാ സേന അറസ്റ്റ് ചെയ്തു. ഇവരില്‍ ഒരാള്‍ക്ക് ഒരു ഇറാന്‍ ഏജന്റുമായി വ്യാപകമായ ബന്ധം ഉണ്ടായിരുന്നുവെന്നും പരിശീലനത്തിനായി വിദേശത്തേക്ക് പോകുന്നതിനെ കുറിച്ച് ചര്‍ച്ച ചെയ്തതായും ആരോപണമുണ്ട്. ഗുരുതരമായ കേസുകള്‍ കൈകാര്യം ചെയ്യുന്ന സെന്‍ട്രല്‍ ഡിസ്ട്രിക്റ്റിന്റെ മേജര്‍ ക്രൈംസ് യൂണിറ്റുമായി ഏകോപിച്ചാണ് അറസ്റ്റ് നടത്തിയതെന്ന് ഇസ്രായില്‍ സുരക്ഷാ ഏജന്‍സിയും (ഷിന്‍ ബെറ്റ്) പോലീസും പുറത്തിറക്കിയ സംയുക്ത പ്രസ്താവന പറഞ്ഞു. നെസ് സിയോണയില്‍ നിന്നുള്ള 19 കാരനായ സാഗി ഹെയ്ക്കും ബെയ്ത്ത് ഒവേദില്‍ നിന്നുള്ള 21 കാരനായ അസഫ് ഷിത്രിത്തും ആണ് അറസ്റ്റിലായത്.

    ഇറാന്‍ ഇന്റലിജന്‍സ് ഏജന്റുമാരുമായി ആശയവിനിമയം നടത്തുകയും അവരുടെ നിര്‍ദേശപ്രകാരം ജോലികള്‍ നിര്‍വഹിക്കുകയും ചെയ്തുവെന്ന സംശയത്തിന്റെ പേരില്‍ 2026 മാര്‍ച്ചില്‍ ഹെയ്ക്കിനെ അറസ്റ്റ് ചെയ്തു. നിരവധി മാസങ്ങളായി യുവാവ് ഒരു ഇറാന്‍ ഏജന്റുമായി ഓണ്‍ലൈനില്‍ ബന്ധപ്പെട്ടിരുന്നതായി അന്വേഷകര്‍ ആരോപിക്കുന്നു. ഇറാന്‍ ഏജന്റുമായി നടത്തിയ ആശയവിനിമയത്തിനിടെ, തന്നെയും കുടുംബത്തെയും കുറിച്ച് വ്യക്തിപരമായി തിരിച്ചറിയാവുന്ന വിവരങ്ങള്‍ ഹെയ്ക്ക് നല്‍കി. ഒരു മിഡില്‍ ഈസ്റ്റേണ്‍ രാജ്യത്ത് പരിശീലനം നേടാന്‍ അദ്ദേഹം സമ്മതിച്ചതായും ഓപ്പറേഷണല്‍ മിഷനുകള്‍ക്കായി കൂടുതല്‍ ആളുകളെ റിക്രൂട്ട് ചെയ്യാനുള്ള ചുമതല യുവാവിനുണ്ടായിരുന്നുവെന്നും സുരക്ഷാ ഉദ്യോഗസ്ഥര്‍ അവകാശപ്പെടുന്നു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഈ കാലയളവില്‍, ഹെയ്ക്കിന്റെ കുടുംബാംഗങ്ങള്‍ക്ക് ഇറാന്‍ ഏജന്റില്‍ നിന്ന് ഭീഷണി സന്ദേശങ്ങള്‍ ലഭിച്ചിരുന്നു. ഈ ഭീഷണികള്‍ക്കിടെയും ഹെയ്ക്ക് ഏജന്റുമായി ആശയവിനിമയം തുടര്‍ന്നതായി അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു. ഇറാന്‍ ഏജന്റ് ഏല്‍പ്പിച്ച ജോലികള്‍ നിര്‍വഹിക്കുന്നതില്‍ ഷിത്രിത്തിനെ പങ്കെടുപ്പിച്ചതായും ഹെയ്ക്കിനെതിരെ കുറ്റം ചുമത്തിയിട്ടുണ്ട്. ഈ ജോലികളില്‍ ഒന്നില്‍ സഹായിച്ചതായി സംശയിച്ച് ഷിത്രിത്തിനെ പിന്നീട് അറസ്റ്റ് ചെയ്തു.

    ലോഡ് ഡിസ്ട്രിക്റ്റ് കോടതിയില്‍ പ്രതികള്‍ക്കെതിരെ ഗുരുതരമായ കുറ്റപത്രം സമര്‍പ്പിക്കുമെന്ന് അധികൃതര്‍ പറയുന്നു. ഇറാന്‍ ഇന്റലിജന്‍സ് ഏജന്‍സികള്‍ പലപ്പോഴും ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളിലൂടെയും സോഷ്യല്‍ മീഡിയ നെറ്റ്വര്‍ക്കുകളിലൂടെയും ഏജന്റുമാരെ റിക്രൂട്ട് ചെയ്യുന്നുണ്ടെന്ന ആരോപണവുമായി ബന്ധപ്പെട്ട് ഇസ്രായിലില്‍ നടക്കുന്ന നിരവധി അറസ്റ്റുകളിലെ ഏറ്റവും പുതിയ കേസാണിത്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    iran -usa-israel conflict Spy
    Latest News
    ഇറാൻ ആക്രമണങ്ങളെ പിന്തുണച്ചു; ബഹ്റൈനിൽ 12 പേർക്ക് 10 വർഷം വീതം തടവ്
    15/06/2026
    ഖാംനഇ മുതല്‍ കമാന്‍ഡര്‍മാര്‍ വരെ, അമേരിക്കൻ-ഇസ്രായിൽ ആക്രമണത്തിൽ ഇറാന് നഷ്ടമായ നേതാക്കൾ ഇവരൊക്കെ
    15/06/2026
    തമിഴ്‌നാട്ടിൽ മൂന്ന് വയസ്സുകാരി ക്രൂരമായ ലൈംഗിക പീഡനത്തിനിരയായി മരിച്ചു; പ്രതി അറസ്റ്റിൽ
    15/06/2026
    കെ.എസ്.ആർ.ടി.സി ഓർഡിനറി ബസുകളിൽ സൗജന്യ യാത്രാ പദ്ധതിക്ക് തുടക്കമായി, കേരളത്തിന് അഭിമാന നിമിഷമെന്ന് മുഖ്യമന്ത്രി
    15/06/2026
    മിഡിൽ ഈസ്റ്റിൽ സമാധാനത്തിന്റെ പുതിയ പുലരി; തർക്കങ്ങൾ പരിഹാരത്തിലേക്ക് നീങ്ങുന്നതായി ഇറാൻ
    15/06/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version