ഇസ്രായില്‍ കഴിഞ്ഞ ദിവസം കൈമാറിയ മുപ്പത് രക്തസാക്ഷികളുടെ മൃതദേഹങ്ങളും ഗുരുതരമായി അഴുകിയ നിലയിലാണെന്ന് ഗാസ ആരോഗ്യ മന്ത്രാലയ ഡയറക്ടര്‍ ജനറല്‍ മുനീര്‍ അല്‍ബര്‍ശ് വ്യക്തമാക്കി.
കഴിഞ്ഞ വര്‍ഷം സ്ഡെ ടെയ്മാന്‍ സൈനിക താവളത്തിലെ തടങ്കല്‍ കേന്ദ്രത്തില്‍ ഇസ്രായില്‍ സൈനികര്‍ ഒരു ഫലസ്തീന് തടവുകാരനെ ശാരീരികമായും ലൈംഗികമായും ആക്രമിക്കുന്നതിന്റെ വീഡിയോ ചോര്‍ത്തിയതിന് കുറ്റാരോപിതരായ ഏതാനും ഉദ്യോഗസ്ഥര്‍ക്കും സൈനികര്‍ക്കുമെതിരെ വ്യാഴാഴ്ച ക്രിമിനല്‍ അന്വേഷണങ്ങള്‍ ആരംഭിച്ചതിനെ തുടര്‍ന്ന് ഇസ്രായില്‍ സൈന്യം വലിയ ആഭ്യന്തര കോളിളക്കം നേരിടുന്നു



