2023 ഒക്ടോബര്‍ ഏഴിന് തെക്കന്‍ ഇസ്രായിലില്‍ ഹമാസ് നടത്തിയ ആക്രമണത്തില്‍ തട്ടിക്കൊണ്ടുപോയി ഗാസ മുനമ്പില്‍ തടവിലാക്കിയ അവസാന ഇസ്രായിലി ബന്ദിയായ പോലീസ് ഓഫീസര്‍ റാന്‍ ഗാവിലിയുടെ മൃതദേഹാവശിഷ്ടങ്ങള്‍ വീണ്ടെടുത്തതായി ഇസ്രായില്‍ സൈന്യം ഇന്ന് അറിയിച്ചു.
ഒക്ടോബര്‍ 10 മുതല്‍ പ്രാബല്യത്തില്‍ വന്ന വെടിനിര്‍ത്തല്‍ കരാറില്‍ വ്യവസ്ഥ ചെയ്തിരിക്കുന്നതു പോലെ, ഗാസ മുനമ്പിനും ഈജിപ്തിനും ഇടയിലുള്ള റഫ അതിര്‍ത്തി ക്രോസിംഗ് പരിമിതമായ നിലക്ക് വീണ്ടും തുറക്കുമെന്ന് ഇന്ന് രാവിലെ ഇസ്രായില്‍ അറിയിച്ചു




