Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Saturday, June 27
    Breaking:
    • സൗദി യാത്രക്കാർ ശ്രദ്ധിക്കുക: 40,000 റിയാലിൽ അധികമുണ്ടെങ്കിൽ കസ്റ്റംസിന് മുന്നിൽ വെളിപ്പെടുത്തണം
    • ആദ്യം ‘മേത്തച്ചി’യാക്കി, പിന്നെ ‘ജിഹാദി’യാക്കി; ജനപ്രതിനിധി മുതൽ മഹാനടൻ വരെ സ്വഭാവഹത്യ ചെയ്തു-അൻസിബ ഹസൻ
    • മയക്കുമരുന്ന് ലഹരിയില്‍ യുവതി അടക്കം രണ്ടംഗ സംഘം അറസ്റ്റില്‍
    • ഇറാൻ അനുകൂല ബാനറുകളുമായി ബന്ധമില്ലെന്ന് ഹിസ്ബുള്ള
    • ഇറാനുമായുള്ള ധാരണാപത്രം യു.എസിന്റെയും ഇസ്രായിലിന്റെയും പരാജയപ്രഖ്യാപനം; ഹിസ്ബുള്ള​
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»World»Israel

    ഒക്ടോബര്‍ 7 ആക്രമണം; ഹമാസ് അംഗങ്ങളുടെ വിചാരണക്ക് സൈനിക കോടതി സ്ഥാപിക്കാന്‍ നെസ്സെറ്റ് അംഗീകാരം

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്12/05/2026 Israel World 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    തെല്‍അവീവ് – 2023 ഒക്ടോബര്‍ 7 ന് ഇസ്രായിലിനെതിരായ ആക്രമണത്തില്‍ ഉള്‍പ്പെട്ട നൂറുകണക്കിന് ഫലസ്തീന്‍ പോരാളികളെ വിചാരണ ചെയ്യാനായി സൈനിക കോടതി സ്ഥാപിക്കാനുള്ള നിയമം ഇസ്രായില്‍ പാര്‍ലമെന്റ് (നെസ്സെറ്റ്) പാസാക്കി. ഈ നീക്കം ദേശീയ മുറിവുകള്‍ ഉണക്കാന്‍ സഹായിക്കുമെന്ന് നിയമനിര്‍മ്മാതാക്കള്‍ പറഞ്ഞു. 2023 ഒക്ടോബറിലെ ആക്രമണത്തില്‍ കുറഞ്ഞത് 1,200 പേര്‍ കൊല്ലപ്പെട്ടതായും അവരില്‍ ഭൂരിഭാഗവും സിവിലിയന്മാരാണെന്നും ഇസ്രായില്‍ വ്യക്തമാക്കി. ഗാസക്കെതിരായ യുദ്ധത്തിലൂടെയാണ് ഇസ്രായില്‍ ഇതിനോട് പ്രതികരിച്ചത്. 

    ഗാസ മുനമ്പിലെ ആരോഗ്യ അധികൃതരുടെ കണക്കനുസരിച്ച് 72,000 ലേറെ ഫലസ്തീനികള്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ടു. ഇവരില്‍ കൂടുതലും സിവിലിയന്മാരായിരുന്നു. ഗാസയുടെ ഭൂരിഭാഗവും തകര്‍ന്ന് തരിപ്പണമായി. ഗാസ യുദ്ധത്തിനിടെ ഇസ്രായില്‍ 200 മുതല്‍ 300 വരെ പോരാളികളെ തടവിലാക്കിയിട്ടുണ്ട്. ഇവരുടെ കൃത്യമായ എണ്ണം ഇസ്രായില്‍ വെളിപ്പെടുത്തിയിട്ടില്ല. ഇവര്‍ക്കെതിരെ ഇതുവരെ കുറ്റം ചുമത്തിയിട്ടുമില്ല.
    ‌
    ജറൂസലമില്‍ മൂന്ന് ജഡ്ജിമാരുടെ ഒരു പാനല്‍ അടങ്ങിയ, നിയമപ്രകാരം സ്ഥാപിതമായ പ്രത്യേക സൈനിക കോടതിക്ക് ആക്രമണത്തില്‍ പങ്കെടുത്തതായി സംശയിക്കുന്നവരെയും ഇസ്രായിലി ബന്ദികളെ കസ്റ്റഡിയില്‍ വെക്കുകയോ അവരോട് മോശമായി പെരുമാറുകയോ ചെയ്തതായി സംശയിക്കപ്പെടുന്ന, ഗാസയില്‍ നിന്ന് പിന്നീട് പിടികൂടിയ മറ്റുള്ളവരെയും വിചാരണ ചെയ്യാന്‍ കഴിയും. 120 നെസെറ്റ് അംഗങ്ങളില്‍ 93 പേരുടെ ഭൂരിപക്ഷ വോട്ടോടെ പുതിയ നിയമത്തിന് പിന്തുണ ലഭിച്ചു. 

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഇത് ഇസ്രായിലി രാഷ്ട്രീയ കക്ഷികള്‍ തമ്മിലെ ഐക്യത്തിന്റെ അപൂര്‍വ പ്രകടനമാണ്. ജൂത ജനതക്കെതിരായ കുറ്റകൃത്യങ്ങള്‍, മാനവികക്കെതിരായ കുറ്റകൃത്യങ്ങള്‍, യുദ്ധക്കുറ്റങ്ങള്‍ എന്നിങ്ങനെ നിയമം നിര്‍വചിക്കുന്ന, നിലവിലുള്ള ഇസ്രായിലി ക്രിമിനല്‍ നിയമങ്ങള്‍ പ്രകാരം ആക്രമണത്തില്‍ ഉള്‍പ്പെട്ട എല്ലാവരെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരുന്നത് ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ഭരണ സഖ്യത്തിലെയും പ്രതിപക്ഷത്തിലെയും അംഗങ്ങള്‍ ചേര്‍ന്നാണ് ബില്‍ തയ്യാറാക്കിയത്. വിചാരണ നടപടിക്രമങ്ങള്‍ പരസ്യമായിരിക്കും. പ്രധാന വാദം കേള്‍ക്കലുകള്‍ തത്സമയം സംപ്രേഷണം ചെയ്യും. പുതിയ നിയമപ്രകാരം, പ്രതികള്‍ പ്രധാന വാദം കേള്‍ക്കലുകളില്‍ മാത്രമേ നേരിട്ട് പങ്കെടുക്കുകയുള്ളൂ. മറ്റ് എല്ലാ വാദം കേള്‍ക്കലുകളും വീഡിയോ കോണ്‍ഫറന്‍സ് വഴി നടത്തപ്പെടും. ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടവര്‍ക്ക് വിചാരണ സെഷനുകളില്‍ നേരിട്ട് പങ്കെടുക്കാന്‍ അനുവാദമുണ്ടാകും.

    സൈനിക നീതിന്യായ വ്യവസ്ഥ കണക്കിലെടുക്കുമ്പോള്‍ പുതിയ നിയമം നീതിപൂര്‍വകമായ നടപടിക്രമങ്ങളെ കുറിച്ചുള്ള ആശങ്കകള്‍ ഉയര്‍ത്തുന്നുവെന്നും അതിക്രമങ്ങളുമായി ബന്ധപ്പെട്ട വിചാരണകളെ രാഷ്ട്രീയ പ്രേരിതമോ പ്രതീകാത്മകമോ ആയ പ്രദര്‍ശന വിചാരണകള്‍ ആക്കി മാറ്റാന്‍ സാധ്യതയുണ്ടെന്നും യേല്‍ ലോ സ്‌കൂളിലെ അന്താരാഷ്ട്ര നിയമ വിദഗ്ധയായ യാര മൊര്‍ദെഖായ് പറഞ്ഞു. നിയമനിര്‍മ്മാണം നീതിയുക്തവും നിയമപരവുമായ വിചാരണ ഉറപ്പുനല്‍കുന്നതായി നെസെറ്റ് അംഗവും ബില്ലിന്റെ രചയിതാക്കളില്‍ ഒരാളുമായ യൂലിയ മാലിനോവ്‌സ്‌കി വ്യക്തമാക്കി. ഇസ്രായിലി ക്രിമിനല്‍ നിയമത്തില്‍ ചില കുറ്റങ്ങള്‍ക്ക് പോരാളികള്‍ക്ക് വധശിക്ഷ വ്യവസ്ഥ ചെയ്യുന്നു.
    ഇസ്രായിലില്‍ അവസാനമായി വധശിക്ഷക്ക് വിധേയനാക്കപ്പെട്ട വ്യക്തി നാസി ഹോളോകോസ്റ്റിന്റെ ശില്‍പികളില്‍ ഒരാളായ അഡോള്‍ഫ് ഐച്ച്മാന്‍ ആയിരുന്നു. അദ്ദേഹത്തെ 1962 ല്‍ അര്‍ജന്റീനയില്‍ നിന്ന് ഇസ്രായില്‍ പിടികൂടിയ ശേഷം തൂക്കിലേറ്റി. അധിനിവിഷ്ട വെസ്റ്റ് ബാങ്കിലെ സൈനിക കോടതികള്‍ക്ക് ഫലസ്തീന്‍ കുറ്റവാളികള്‍ക്ക് വധശിക്ഷ വിധിക്കാന്‍ കഴിയും. പക്ഷേ ഒരിക്കലും അങ്ങിനെ ചെയ്തിട്ടില്ല.
    മാരകമായ ആക്രമണങ്ങള്‍ നടത്തിയതിന് സൈനിക കോടതികള്‍ ശിക്ഷിക്കുന്ന ഫലസ്തീനികളെ തൂക്കിക്കൊല്ലുന്നത് സ്ഥിരമായ ശിക്ഷയായി മാറ്റുന്ന പ്രത്യേക നിയമം മാര്‍ച്ചില്‍ ഇസ്രായില്‍ പാസാക്കിയത് ആഭ്യന്തരമായും അന്തര്‍ദേശീയമായും വിമര്‍ശിക്കപ്പെട്ടിട്ടുണ്ട്. സുപ്രീം കോടതി അത് റദ്ദാക്കുമെന്നാണ് പ്രതീക്ഷ.

    ഗാസയില്‍ ഇസ്രായില്‍ നടത്തുന്ന യുദ്ധക്കുറ്റങ്ങള്‍ക്ക് പുതിയ നിയമം മറനല്‍കുന്നതായി ഗാസയിലെ ഹമാസ് വക്താവ് ഹാസിം ഖാസിം പറഞ്ഞു. ഗാസ യുദ്ധസമയത്ത് ഇസ്രായിലിന്റെ പെരുമാറ്റത്തെ കുറിച്ച് അന്താരാഷ്ട്ര ക്രിമിനല്‍ കോടതി അന്വേഷിക്കുകയും പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു, മുന്‍ പ്രതിരോധ മന്ത്രി യോവ് ഗാലന്റ്, മൂന്ന് ഹമാസ് നേതാക്കള്‍ എന്നിവര്‍ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുകയും ചെയ്തു. ഇക്കൂട്ടത്തില്‍ പെട്ട ഹമാസ് നേതാക്കളെയെല്ലാം ഇസ്രായില്‍ പിന്നീട് കൊലപ്പെടുത്തി. അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ ഇസ്രായില്‍ വംശഹത്യ കേസും നേരിടുന്നു. രാഷ്ട്രീയ പ്രേരിതമാണെന്ന് പറഞ്ഞ് ഈ ആരോപണങ്ങള്‍ ഇസ്രായില്‍ നിരസിക്കുന്നു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Hamas israel parliament
    Latest News
    സൗദി യാത്രക്കാർ ശ്രദ്ധിക്കുക: 40,000 റിയാലിൽ അധികമുണ്ടെങ്കിൽ കസ്റ്റംസിന് മുന്നിൽ വെളിപ്പെടുത്തണം
    26/06/2026
    ആദ്യം ‘മേത്തച്ചി’യാക്കി, പിന്നെ ‘ജിഹാദി’യാക്കി; ജനപ്രതിനിധി മുതൽ മഹാനടൻ വരെ സ്വഭാവഹത്യ ചെയ്തു-അൻസിബ ഹസൻ
    26/06/2026
    മയക്കുമരുന്ന് ലഹരിയില്‍ യുവതി അടക്കം രണ്ടംഗ സംഘം അറസ്റ്റില്‍
    26/06/2026
    ഇറാൻ അനുകൂല ബാനറുകളുമായി ബന്ധമില്ലെന്ന് ഹിസ്ബുള്ള
    26/06/2026
    ഇറാനുമായുള്ള ധാരണാപത്രം യു.എസിന്റെയും ഇസ്രായിലിന്റെയും പരാജയപ്രഖ്യാപനം; ഹിസ്ബുള്ള​
    26/06/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version