Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Thursday, July 2
    Breaking:
    • ഖമേനിയുടെ വിലാപയാത്രയിലേക്ക് ഇറാൻ ജനതയെ ആഹ്വാനം ചെയ്ത് ഗാലിബാഫ്; പ്രതികാരത്തിനായുള്ള രാജ്യത്തിന്റെ നിലവിളി ലോകം കേൾക്കണം
    • മലയാളി യുവാവിനെ അബുദാബിയിലെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി
    • റിയാദിൽ മയക്കുമരുന്ന് കടത്ത് സംഘം പിടിയിൽ; മന്ത്രാലയ ജീവനക്കാരനും വനിതയുമടക്കം 22 പേർ അറസ്റ്റിൽ​
    • വെസ്റ്റ് ബാങ്കിൽ ജൂതകുടിയേറ്റം ഇരട്ടിയാക്കി നെതന്യാഹു സർക്കാർ; ലക്ഷ്യം ഫലസ്തീൻ രാഷ്ട്രം ഇല്ലാതാക്കലെന്ന് റിപ്പോർട്ട്
    • സൗദിയില്‍ ആറു മാസത്തിനിടെ രണ്ടര ലക്ഷത്തോളം തൊഴില്‍ നിയമ ലംഘനങ്ങള്‍ കണ്ടെത്തി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»World»Israel

    വെസ്റ്റ് ബാങ്കിൽ ജൂതകുടിയേറ്റം ഇരട്ടിയാക്കി നെതന്യാഹു സർക്കാർ; ലക്ഷ്യം ഫലസ്തീൻ രാഷ്ട്രം ഇല്ലാതാക്കലെന്ന് റിപ്പോർട്ട്

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്02/07/2026 Israel Palestine World 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    തെൽഅവീവ്: അധിനിവിഷ്ട വെസ്റ്റ് ബാങ്ക് പ്രദേശങ്ങളിൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള ഇസ്രായിൽ സർക്കാർ ജൂതകുടിയേറ്റ കേന്ദ്രങ്ങളുടെ എണ്ണം ഏതാണ്ട് ഇരട്ടിയാക്കിയതായി ഇസ്രായിലിലെ മനുഷ്യാവകാശ സംഘടനയായ ‘പീസ് നൗ’ പുറത്തുവിട്ട പുതിയ പഠന റിപ്പോർട്ട് വ്യക്തമാക്കുന്നു. ഫലസ്തീൻ എന്നൊരു സ്വതന്ത്ര രാജ്യം ഉണ്ടാകാനുള്ള എല്ലാ സാധ്യതകളും എന്നെന്നേക്കുമായി ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇസ്രായിൽ സർക്കാരിന്റെ ഈ നീക്കങ്ങൾ. 1967 മുതൽ ഈ സർക്കാർ അധികാരത്തിൽ വരുന്നത് വരെയുള്ള ദീർഘകാലയളവിൽ ഇസ്രായിൽ നിയമപ്രകാരം അംഗീകരിച്ചിരുന്നത് 127 കുടിയേറ്റ കോളനികളായിരുന്നു. എന്നാൽ നിലവിലെ നെതന്യാഹു സർക്കാർ വന്നതിനുശേഷം ഇതിന്റെ എണ്ണം വലിയ രീതിയിൽ വർധിച്ചു. ഇതുകൂടാതെ നിലവിൽ മുന്നൂറിലധികം അനധികൃത കുടിയേറ്റ കേന്ദ്രങ്ങൾ കൂടി നിയമവിധേയമാക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. ഇതിൽ പകുതിയിലധികവും തുടങ്ങിയത് 2023 ഒക്ടോബറിൽ ആരംഭിച്ച ഗാസ യുദ്ധകാലത്താണ്. നിലവിൽ വെസ്റ്റ് ബാങ്കിലുടനീളം ഇത്തരത്തിലുള്ള 470 ലധികം കേന്ദ്രങ്ങളുണ്ടെന്ന് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.

    വെസ്റ്റ് ബാങ്കിൽ ഇപ്പോൾ നിശബ്ദമായ ഒരു അട്ടിമറിയാണ് നടക്കുന്നതെന്ന് പീസ് നൗ പ്രതിനിധി ഹാഗിറ്റ് ഒഫ്രാൻ പറയുന്നു. പുതിയ കുടിയേറ്റങ്ങൾക്ക് അനുമതി നൽകൽ, കൃഷിയിടങ്ങൾ പിടിച്ചെടുക്കൽ, ഫലസ്തീൻ അതോറിറ്റിയെ തകർച്ചയിലേക്ക് തള്ളിവിട്ട് കോളനികൾക്കായി അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കൽ, തദ്ദേശവാസികളായ ഫലസ്തീനികളെ ആട്ടിയോടിക്കൽ തുടങ്ങിയ ഗുരുതരമായ കാര്യങ്ങൾ നടക്കുമ്പോഴും ഇസ്രായിൽ പൊതുസമൂഹത്തിൽ ഇതിനെക്കുറിച്ച് ചർച്ചകളൊന്നും നടക്കുന്നില്ലെന്നും അവർ വിമർശിച്ചു.
    വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചും, നിലവിലെ ധനമന്ത്രി ബെസലേൽ സ്മോട്രിച്ചിന്റെ നേട്ടമായി ഉയർത്തിക്കാട്ടാനുമാണ് ഈ ധൃതിപിടിച്ച നീക്കങ്ങളെന്ന് ഇസ്രായിൽ പത്രമായ ‘ഹാരെറ്റ്സ്’ തങ്ങളുടെ എഡിറ്റോറിയലിൽ വ്യക്തമാക്കുന്നു. ഫലസ്തീൻ രാഷ്ട്രം എന്ന ആശയം കുഴിച്ചുമൂടാനാണ് താൻ ശ്രമിക്കുന്നതെന്ന് ധനമന്ത്രി സ്മോട്രിച്ച് മുൻപ് പരസ്യമായി പറഞ്ഞിട്ടുണ്ട്. ഫലസ്തീൻ രാഷ്ട്രം ഉണ്ടാകില്ല എന്ന് വ്യക്തമാക്കിയ പ്രധാനമന്ത്രി നെതന്യാഹുവിന്റെ പൂർണ്ണ പിന്തുണയും ഇയാൾക്കുണ്ട്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    എന്നാൽ ഈ കുടിയേറ്റങ്ങൾ ഇസ്രായിലിന് തന്നെ വലിയ സാമ്പത്തിക-സുരക്ഷാ ബാധ്യതയാണ് വരുത്തിവെക്കുന്നത്. ഈ പദ്ധതികൾക്കായി മാത്രം സർക്കാരിന് ഏകദേശം 630 കോടി ഡോളർ (19.8 ബില്യൺ ഷെക്കൽ) ചിലവ് വരും. കൂടാതെ ഫലസ്തീനികൾക്കിടയിലെ വർധിച്ചുവരുന്ന നിരാശയും സുരക്ഷാ വെല്ലുവിളികളും നേരിടാൻ ഒരു പുതിയ സൈനിക ഡിവിഷൻ തന്നെ രൂപീകരിക്കേണ്ടി വരുമെന്ന് പ്രതിരോധ മേഖലയിലുള്ളവർ സൂചിപ്പിക്കുന്നു. ഇത് രാജ്യത്തെ വലിയൊരു സാമ്പത്തിക പ്രതിസന്ധിയിലേക്കും ആഗോളതലത്തിൽ ഒറ്റപ്പെടലിലേക്കും നയിക്കുമെന്നും, വെസ്റ്റ് ബാങ്കിലെ ഈ മാറ്റങ്ങൾ ഇനി തിരുത്താൻ കഴിയാത്ത വിധം സങ്കീർണ്ണമായി മാറിയിരിക്കുകയാണെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

     

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Jewish immigration West Bank
    Latest News
    ഖമേനിയുടെ വിലാപയാത്രയിലേക്ക് ഇറാൻ ജനതയെ ആഹ്വാനം ചെയ്ത് ഗാലിബാഫ്; പ്രതികാരത്തിനായുള്ള രാജ്യത്തിന്റെ നിലവിളി ലോകം കേൾക്കണം
    02/07/2026
    മലയാളി യുവാവിനെ അബുദാബിയിലെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി
    02/07/2026
    റിയാദിൽ മയക്കുമരുന്ന് കടത്ത് സംഘം പിടിയിൽ; മന്ത്രാലയ ജീവനക്കാരനും വനിതയുമടക്കം 22 പേർ അറസ്റ്റിൽ​
    02/07/2026
    വെസ്റ്റ് ബാങ്കിൽ ജൂതകുടിയേറ്റം ഇരട്ടിയാക്കി നെതന്യാഹു സർക്കാർ; ലക്ഷ്യം ഫലസ്തീൻ രാഷ്ട്രം ഇല്ലാതാക്കലെന്ന് റിപ്പോർട്ട്
    02/07/2026
    സൗദിയില്‍ ആറു മാസത്തിനിടെ രണ്ടര ലക്ഷത്തോളം തൊഴില്‍ നിയമ ലംഘനങ്ങള്‍ കണ്ടെത്തി
    02/07/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.