Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Friday, August 29
    Breaking:
    • ഇസ്രായേലുമായുള്ള എല്ലാ വ്യാപാരബന്ധങ്ങളും അവസാനിപ്പിച്ച് തുർക്കി; ഇസ്രായേൽ വിമാനങ്ങൾക്ക് തുർക്കിയുടെ വ്യോമപാത ഉപയോഗിക്കുന്നതിനും വിലക്ക്
    • ബിൻസാൽ അബ്ദുൽ ഖാദറിന് യാത്രയയപ്പ് നൽകി മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മ
    • ദുബൈയിൽ ഡ്രൈവറെ ആവശ്യമുണ്ട്
    • ഇന്ത്യൻ ഹോക്കി മാന്ത്രികൻ | Story of the Day| Aug:29
    • ആദ്യ ഏഷ്യൻ യൂത്ത് എം.എം.എ ചാമ്പ്യൻഷിപ്പിന് ബഹ്റൈനിൽ തുടക്കം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»World»Israel

    സഹായം കാത്തുനിൽക്കുന്നവർക്കു നേരെ വെടിവെക്കാൻ തങ്ങൾക്ക് നിർദേശമെന്ന് ഇസ്രായിൽ സൈനികർ; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഇസ്രായിൽ മാധ്യമം

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്27/06/2025 Israel Top News World 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    ഇസ്രായിൽ സൈന്യത്തിന്റെ വെടിവെപ്പിൽ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾക്കരികെ ഫലസ്തീനികൾ
    ഇസ്രായിൽ സൈന്യത്തിന്റെ വെടിവെപ്പിൽ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾക്കരികെ ഫലസ്തീനികൾ
    Share
    WhatsApp Facebook Twitter Telegram LinkedIn

    തെൽ അവിവ്: ഗാസയിൽ സഹായവിതരണം നടത്തുന്നവർക്കു നേരെ പ്രകോപനമില്ലാതെ വെടിവെക്കാൻ തങ്ങൾക്ക് നിർദേശമുള്ളതായി ഇസ്രായിൽ സൈനികർ. അമേരിക്കൻ നേതൃത്വത്തിലുള്ള എയ്ഡ് പോയിന്റുകളിൽ വെടിവെപ്പുകൾ നിത്യസംഭവമായ പശ്ചാത്തലത്തിലാണ് സൈനികരുടെയും ഓഫീസർമാരുടെയും വെളിപ്പെടുത്തൽ ഇസ്രായിൽ മാധ്യമമായ ഹാരെറ്റ്‌സ് പുറത്തുവിട്ടിരിക്കുന്നത്. സഹായകേന്ദ്രങ്ങളിൽ തിങ്ങിനിറഞ്ഞ ആളുകൾക്കു നേരെ, അവർ ഭീഷണി ഉയർത്തിയില്ലെങ്കിൽ പോലും വെടിവെക്കാൻ കമാൻഡർമാർ നിർദേശം നൽകുന്നതായും ധാർമികതയില്ലാത്ത ഈ നിർദേശത്തിന് വഴങ്ങേണ്ടി വരികയാണെന്നും സൈനികർ ഹാരറ്റ്‌സിനോട് പറഞ്ഞു.

    ഗാസ ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുപ്രകാരം മെയ് 27 മുതൽ ഇതുവരെയായി സഹായകേന്ദ്രങ്ങളിലെ വെടിവെപ്പുകളിൽ 549 പേരാണ് കൊല്ലപ്പെട്ടത്. 4,000-ലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇത്തരം സംഭവങ്ങളെക്കുറിച്ചുള്ള റിപ്പോർട്ടുകൾ പുറത്തുവന്നപ്പോൾ അത് നിഷേധിക്കുകയാണ് ഇസ്രായിൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും പ്രതിരോധമന്ത്രി ഇസ്രായിൽ കാറ്റ്‌സും ചെയ്തത്. എന്നാൽ, ഇത്തരം സ്ഥലങ്ങളിൽ യുദ്ധക്കുറ്റം നടന്നുവോ എന്ന കാര്യം അന്വേഷിക്കാൻ ഇസ്രായിൽ സൈന്യത്തിന്റെ അഡ്വക്കേറ്റ് ജനറൽ നിർദേശം നൽകിയിട്ടുണ്ടെന്ന് ഹാരറ്റ്‌സ് റിപ്പോർട്ടിൽ പറയുന്നു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    നിരന്തര ബോംബിങ്ങിൽ തകർന്ന ഗസ്സ മുനമ്പിലേക്ക് പുറത്തുനിന്നുള്ള സഹായങ്ങൾ മൂന്നു മാസത്തോളം ഇസ്രായിൽ തടഞ്ഞിരുന്നു. അന്താരാഷ്ട്ര സമ്മർദത്തെ തുടർന്ന് മെയ് 27-നാണ് യുഎസ് നേതൃത്വത്തിലുള്ള ‘ഗാസ ഹ്യുമനിറ്റേറിയൻ ഫണ്ട്’ (ജിഎച്ച്എഫ്) സഹായവിതരണം തുടങ്ങിയത്. നാല് സ്ഥലങ്ങളിലാണ് ജിഎച്ച്എഫ് വിതരണ കേന്ദ്രങ്ങൾ സ്ഥാപിച്ചിട്ടുള്ളത്. കിലോമീറ്ററുകൾ കാൽനടയായാണ് ഇത്തരം കേന്ദ്രങ്ങളിലേക്ക് സിവിലിയന്മാർ എത്തുന്നത്.

    ഇങ്ങനെ വരുന്നവർക്കു നേരെ ഇസ്രായിൽ സൈന്യം മുന്നറിയിപ്പില്ലാതെ വെടിവെക്കുന്നത് പതിവായതോടെ ഐക്യരാഷ്ട്ര സഭയടക്കം അന്വേഷണം ആരംഭിച്ചിരുന്നു. 19 തവണയാണ് ഇത്തരം വെടിവെപ്പുകൾ ഉണ്ടായതെന്ന് ഹാരറ്റ്‌സ് പറയുന്നു. ആൾക്കൂട്ടത്തെ പിരിച്ചുവിടുന്നതിന് മുന്നറിയിപ്പുകളോ കണ്ണീർ വാതകങ്ങളോ പ്രയോഗിക്കുന്നതിനു പകരം നേരിട്ട് വെടിവെക്കുകയാണെന്നും ഹെവി മെഷീൻ ഗണ്ണുകൾ, ഗ്രനേഡ് ലോഞ്ചറുകൾ, മോർട്രാറുകൾ തുടങ്ങിയ ഉപയോഗിച്ച് ആൾക്കൂട്ടത്തെ ആക്രമിക്കുകയാണ് ചെയ്യുന്നതെന്നും ഒരു സൈനികൻ പറഞ്ഞു.

    ജിഎച്ച്എഫ് സഹായവിതരണ കേന്ദ്രങ്ങൾ ‘കൊലപാതകക്കളങ്ങൾ’ ആയി മാറുന്നുവെന്ന് യു.എൻ സെക്യൂരിറ്റി ജനറൽ ആന്റോണിയോ ഗുട്ടറസ് ആരോപിച്ചിരുന്നു. അമേരിക്കയുടെ നേതൃത്വത്തിലുള്ള ഇത്തരം കേന്ദ്രങ്ങൾ ഒട്ടും സുരക്ഷിതമല്ലെന്നും ജനങ്ങളെ കൊല്ലുകയാണ് അവിടങ്ങളിൽ ചെയ്യുന്നതെന്നും ഗുട്ടറസ് പറഞ്ഞു. ‘ഭക്ഷിക്കാനും കുടുംബത്തിന് ഭക്ഷണം നൽകാനും എത്തുന്ന ജനങ്ങൽ കൊല്ലപ്പെടുകയാണ്. ഭക്ഷണത്തിനു വേണ്ടിയുള്ള അന്വേഷണം മരണവിധിയാകരുത്.’ അദ്ദേഹം പറഞ്ഞു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    ഇസ്രായേലുമായുള്ള എല്ലാ വ്യാപാരബന്ധങ്ങളും അവസാനിപ്പിച്ച് തുർക്കി; ഇസ്രായേൽ വിമാനങ്ങൾക്ക് തുർക്കിയുടെ വ്യോമപാത ഉപയോഗിക്കുന്നതിനും വിലക്ക്
    29/08/2025
    ബിൻസാൽ അബ്ദുൽ ഖാദറിന് യാത്രയയപ്പ് നൽകി മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മ
    29/08/2025
    ദുബൈയിൽ ഡ്രൈവറെ ആവശ്യമുണ്ട്
    29/08/2025
    ഇന്ത്യൻ ഹോക്കി മാന്ത്രികൻ | Story of the Day| Aug:29
    29/08/2025
    ആദ്യ ഏഷ്യൻ യൂത്ത് എം.എം.എ ചാമ്പ്യൻഷിപ്പിന് ബഹ്റൈനിൽ തുടക്കം
    29/08/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.