Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Saturday, March 28
    Breaking:
    • ഇറാന്‍ യുദ്ധത്തില്‍ നെതന്യാഹു പരാജയപ്പെട്ടതായി ഇസ്രായിലികള്‍
    • ഇറാനിലെ ആണവ, സൈനിക കേന്ദ്രങ്ങള്‍ക്കെതിരായ ആക്രമണങ്ങളില്‍ 50 ലേറെ യുദ്ധവിമാനങ്ങള്‍ പങ്കെടുത്തതായി ഇസ്രായില്‍
    • അടിയന്തര സാഹചര്യങ്ങളിൽ ജാഗ്രത പാലിക്കുക; പൊതുജനങ്ങൾക്കായി മാർഗ്ഗ നിർദ്ദേശങ്ങൾ പുറത്തിറക്കി അബുദാബി
    • വിസ്ഡം ഹജ്ജ് ക്യാമ്പ് ഏപ്രിൽ 5 ന് ആലത്തിയൂരിൽ
    • ‘മാറ്റത്തിനായുള്ള സമയം’; റിയാദിൽ യുഡിഎഫ് പ്രവർത്തക കൺവെൻഷൻ ആവേശകടലായി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»World

    ഇറാനിലെ ആണവ, സൈനിക കേന്ദ്രങ്ങള്‍ക്കെതിരായ ആക്രമണങ്ങളില്‍ 50 ലേറെ യുദ്ധവിമാനങ്ങള്‍ പങ്കെടുത്തതായി ഇസ്രായില്‍

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്28/03/2026 World Latest Top News 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    തെല്‍അവീവ് – ഇറാനിലെ ആണവായുധ പദ്ധതിയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളും സൈനിക നിർമ്മാണ യൂണിറ്റുകളും ലക്ഷ്യമിട്ട് വിപുലമായ വ്യോമാക്രമണം നടത്തിയതായി ഇസ്രായിൽ സൈന്യം അറിയിച്ചു. ഇന്റലിജൻസ് മാർഗനിർദേശ പ്രകാരം ഒരേസമയം മൂന്ന് മേഖലകളിലായി നടത്തിയ ഈ ആക്രമണത്തിൽ അമ്പതിലേറെ യുദ്ധവിമാനങ്ങൾ പങ്കെടുത്തതായി സൈനിക വക്താവ് അവിചായ് അഡ്രഇ വ്യക്തമാക്കി. ആണവായുധ നിർമ്മാണത്തിന് ആവശ്യമായ പ്ലൂട്ടോണിയം ഉൽപ്പാദിപ്പിക്കുന്ന അരാക്കിലെ ഹെവി വാട്ടർ പ്ലാന്റും, യുറേനിയം സമ്പുഷ്ടീകരണ പ്രക്രിയയുമായി ബന്ധപ്പെട്ട സ്ഫോടകവസ്തുക്കൾ നിർമ്മിക്കുന്ന യസ്ദിലെ കേന്ദ്രവുമാണ് പ്രധാനമായും ലക്ഷ്യം വെച്ചത്. മണിക്കൂറുകളോളം നീണ്ടുനിന്ന ഈ ഓപ്പറേഷനിലൂടെ ഇറാന്റെ ആണവ പദ്ധതിയിലെ പ്രധാന സ്ഥാപനങ്ങളെയും ആയുധ നിർമ്മാണ കേന്ദ്രങ്ങളെയും തകർക്കാൻ സാധിച്ചുവെന്ന് ഇസ്രായിൽ അവകാശപ്പെട്ടു.

    നൂതന സ്ഫോടകവസ്തുക്കളുടെ വികസനത്തിന് ഉപയോഗിക്കുന്ന ഇറാന്റെ പ്രതിരോധ മന്ത്രാലയത്തിന്റെ കേന്ദ്രം, ബാലിസ്റ്റിക് – വിമാനവിരുദ്ധ മിസൈലുകളുടെ ഘടകങ്ങൾ നിർമ്മിക്കുന്ന കേന്ദ്രം എന്നിവയ്ക്കും ആക്രമണത്തിൽ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. ഇറാന്റെ സൈനിക ഉൽപ്പാദന ശേഷിക്കും ബാലിസ്റ്റിക് മിസൈൽ പദ്ധതിക്കും ഈ നീക്കം വലിയ പ്രഹരമാണെന്നും ഇസ്രായിൽ വക്താവ് പറഞ്ഞു. അതേസമയം, മധ്യ ഇറാനിലെ അർദകാൻ യുറേനിയം സംസ്കരണ പ്ലാന്റിന് നേരെ അമേരിക്കയും ഇസ്രായിലും ചേർന്ന് ആക്രമണം നടത്തിയതായി ഇറാന്റെ ആറ്റോമിക് എനർജി ഓർഗനൈസേഷൻ റിപ്പോർട്ട് ചെയ്തു. ഖന്ദബ് ഹെവി വാട്ടർ കോംപ്ലക്സിന് നേരെയും രണ്ട് തവണ ആക്രമണം ഉണ്ടായതായി റെവല്യൂഷണറി ഗാർഡുമായി ബന്ധപ്പെട്ട വാർത്താ ഏജൻസികൾ സ്ഥിരീകരിച്ചു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഇസ്രായിലിന്റെ ഈ നടപടിക്കെതിരെ കടുത്ത തിരിച്ചടി നൽകുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഖ്ജി മുന്നറിയിപ്പ് നൽകി. സ്റ്റീൽ പ്ലാന്റുകൾ, വൈദ്യുതി നിലയങ്ങൾ, സിവിലിയൻ ആണവ കേന്ദ്രങ്ങൾ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളെ ലക്ഷ്യം വെച്ചുള്ള ആക്രമണം അംഗീകരിക്കാനാവില്ലെന്നും ഇതിന് ഇസ്രായിൽ കനത്ത വില നൽകേണ്ടി വരുമെന്നും അദ്ദേഹം വ്യക്തമാക്കി. അമേരിക്ക മുന്നോട്ടുവെച്ച നയതന്ത്ര പരിഹാരത്തിനുള്ള സമയപരിധിക്ക് വിരുദ്ധമാണ് ഈ ആക്രമണമെന്നും ഇറാൻ വിദേശകാര്യ മന്ത്രി എക്സിൽ കുറിച്ചു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Iran Israel
    Latest News
    ഇറാന്‍ യുദ്ധത്തില്‍ നെതന്യാഹു പരാജയപ്പെട്ടതായി ഇസ്രായിലികള്‍
    28/03/2026
    ഇറാനിലെ ആണവ, സൈനിക കേന്ദ്രങ്ങള്‍ക്കെതിരായ ആക്രമണങ്ങളില്‍ 50 ലേറെ യുദ്ധവിമാനങ്ങള്‍ പങ്കെടുത്തതായി ഇസ്രായില്‍
    28/03/2026
    അടിയന്തര സാഹചര്യങ്ങളിൽ ജാഗ്രത പാലിക്കുക; പൊതുജനങ്ങൾക്കായി മാർഗ്ഗ നിർദ്ദേശങ്ങൾ പുറത്തിറക്കി അബുദാബി
    28/03/2026
    വിസ്ഡം ഹജ്ജ് ക്യാമ്പ് ഏപ്രിൽ 5 ന് ആലത്തിയൂരിൽ
    28/03/2026
    ‘മാറ്റത്തിനായുള്ള സമയം’; റിയാദിൽ യുഡിഎഫ് പ്രവർത്തക കൺവെൻഷൻ ആവേശകടലായി
    28/03/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.