തെൽ അവീവ്: ഇറാന്റെ അതിശക്തമായ മിസൈൽ ആക്രമണം ഇസ്രായിലിനെ ഞെട്ടിച്ച്, തെൽ അവീവിനോട് ചേർന്നുള്ള ആഡംബര നഗരമായ റാമത് ഗാനിനെ ദുരന്തഭൂമിയാക്കി മാറ്റി. ആക്രമണത്തിന്റെ വ്യാപകമായ നാശനഷ്ടങ്ങൾ വ്യക്തമാക്കുന്ന വീഡിയോകൾ എക്സ് പ്ലാറ്റ്ഫോമിലൂടെ പുറത്തുവന്നു. ഇറാൻ മിസൈലുകൾ മൂലം കെട്ടിടങ്ങൾ പൂർണമായും തകർന്നതും അവശിഷ്ടങ്ങൾ നിറഞ്ഞ തെരുവുകളും വാഹനങ്ങളും കടകളും വീഡിയോകളിൽ ദൃശ്യമാണ്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group