Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Thursday, July 9
    Breaking:
    • വേനല്‍ക്കാലത്ത് വാഹനങ്ങള്‍ക്കുള്ളില്‍ തീപിടിക്കുന്ന വസ്തുക്കള്‍ സൂക്ഷിക്കുന്നതിനെതിരെ മുന്നറിയിപ്പ്
    • അമേരിക്ക സ്വീകരിച്ച നടപടികൾക്ക് മറുപടി ലഭിക്കാതെ പോകില്ലെന്ന് ഗാരീബാബാദി
    • ഇറാന്‍ വീണ്ടും ആക്രമിച്ചാല്‍ അതിശക്തമായി തിരിച്ചടിക്കുമെന്ന് ട്രംപ്
    • ഇറാനിൽ യു.എസ്. വ്യോമാക്രമണം; ഒരാൾ കൊല്ലപ്പെട്ടു, തീരദേശ നഗരങ്ങളിൽ വൻ സ്‌ഫോടനം
    • കരിപ്പൂരിനും രാമനാട്ടുകരക്കും ഇടയിൽ എലിവേറ്റഡ് ഹൈവേ, കേരളത്തിലെ ദേശീയപാത വികസനത്തിന് 2039 കോടി രൂപ അനുവദിച്ച് കേന്ദ്രം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»World»Iran

    ഇറാനിൽ യു.എസ്. വ്യോമാക്രമണം; ഒരാൾ കൊല്ലപ്പെട്ടു, തീരദേശ നഗരങ്ങളിൽ വൻ സ്‌ഫോടനം

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്09/07/2026 Iran Top News USA War World 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    മനാമ – ഇറാനുമായുള്ള ഇടക്കാല കരാർ അവസാനിച്ചതായി യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചതിന് പിന്നാലെ ഇറാനിലെമ്പാടും അമേരിക്ക ശക്തമായ വ്യോമാക്രമണം അഴിച്ചുവിട്ടു. തെക്കുകിഴക്കൻ ഇറാനിലെ ഇറാൻഷഹർ വിമാനത്താവളത്തിലുണ്ടായ യു.എസ്. ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടതായാണ് വിവരം. ഹോർമുസ് കടലിടുക്കിലൂടെയുള്ള അന്താരാഷ്ട്ര കപ്പൽ ഗതാഗത സുരക്ഷ ഉറപ്പാക്കാനാണ് തങ്ങൾ ഇറാൻ ലക്ഷ്യമിട്ട് ആക്രമണം നടത്തുന്നതെന്ന് യു.എസ്. സെൻട്രൽ കമാൻഡ് വ്യക്തമാക്കി. ചൊവ്വാഴ്ച നടത്തിയതിനേക്കാൾ വലിയ രീതിയിലുള്ള ആക്രമണങ്ങളാണ് ഇപ്പോൾ നടക്കുന്നതെന്ന് യു.എസ്. ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു.

    കഴിഞ്ഞ രാത്രി ഇറാൻ തീരദേശങ്ങളിലെ നിരവധി സ്ഥലങ്ങളിൽ ശക്തമായ സ്‌ഫോടനങ്ങൾ ഉണ്ടായതായി ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ ഇർന റിപ്പോർട്ട് ചെയ്തു. കിഷ് ദ്വീപിനു മുകളിലൂടെ യുദ്ധവിമാനങ്ങൾ പറക്കുന്ന ശബ്ദം കേട്ടു. ബന്ദർ അബ്ബാസ് നഗരത്തിൽ എട്ട് സ്‌ഫോടനങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഇതിനെത്തുടർന്ന് നഗരത്തിന്റെ ചില ഭാഗങ്ങളിൽ വൈദ്യുതി പൂർണ്ണമായും തടസ്സപ്പെട്ടു. കൂടാതെ കൊണാറക്, ചബഹാർ എന്നീ തീരദേശ നഗരങ്ങളെയും സ്‌ഫോടനങ്ങൾ പിടിച്ചുകുലുക്കി. സിരിക് മേഖല, ബൂഷെഹർ നഗരം, ഹോർമുസ് കടലിടുക്കിന്റെ പ്രവേശന കവാടത്തിനടുത്തുള്ള അബൂമൂസ ദ്വീപ് എന്നിവിടങ്ങളിലും ശക്തമായ സ്‌ഫോടന ശബ്ദങ്ങൾ കേട്ടു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഇറാൻഷഹറിലെ റെവല്യൂഷണറി ഗാർഡ് താവളം ലക്ഷ്യമിട്ടും യു.എസ്. ആക്രമണം നടത്തിയതായി ഇറാൻ മാധ്യമങ്ങൾ സ്ഥിരീകരിച്ചു. ചബഹാർ തുറമുഖത്തെ സമുദ്ര ഗതാഗത നിയന്ത്രണ ടവറും ഒരു വെയർഹൗസും ആക്രമിക്കപ്പെട്ടു. സിരിക് തുറമുഖത്തും ജാസ്ക് തുറമുഖത്തും പ്രൊജക്ടൈലുകൾ പതിച്ചു പൊട്ടിത്തെറിച്ചു. കൂടാതെ ഇറാനിലെ രണ്ട് സുപ്രധാന റെയിൽവേ പാലങ്ങൾക്ക് നേരെ യു.എസ്. ബോംബാക്രമണം നടത്തിയതായി അമേരിക്കൻ ഉദ്യോഗസ്ഥൻ വ്യക്തമാക്കി. വടക്കുകിഴക്കൻ ഇറാനിലെ ഗോലെസ്ഥാൻ പ്രവിശ്യയിലെ റെയിൽവേ പാലം ആക്രമണത്തിൽ പൂർണ്ണമായും തകർന്നു.

    രാജ്യത്തെ പാലങ്ങൾക്ക് നേരെയുണ്ടായ ഈ ആക്രമണങ്ങൾക്ക് ശക്തമായി പ്രതികാരം ചെയ്യുമെന്ന് ഇറാൻ റെവല്യൂഷണറി ഗാർഡ് പ്രസ്താവിച്ചു. അതേസമയം, തെക്കൻ നഗമായ ചബഹാറിന് സമീപം ശത്രുക്കളുടെ ലക്ഷ്യങ്ങൾ തങ്ങൾ പ്രതിരോധിച്ചതായി ഇറാന്റെ വ്യോമ പ്രതിരോധ വകുപ്പ് അവകാശപ്പെട്ടു. യു.എസ്. ആക്രമണം കടുപ്പിച്ചതോടെ പശ്ചിമേഷ്യൻ മേഖലയിലെ സാഹചര്യം അതീവ ഗുരുതരമായി തുടരുകയാണ്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    usa attack iran
    Latest News
    വേനല്‍ക്കാലത്ത് വാഹനങ്ങള്‍ക്കുള്ളില്‍ തീപിടിക്കുന്ന വസ്തുക്കള്‍ സൂക്ഷിക്കുന്നതിനെതിരെ മുന്നറിയിപ്പ്
    09/07/2026
    അമേരിക്ക സ്വീകരിച്ച നടപടികൾക്ക് മറുപടി ലഭിക്കാതെ പോകില്ലെന്ന് ഗാരീബാബാദി
    09/07/2026
    ഇറാന്‍ വീണ്ടും ആക്രമിച്ചാല്‍ അതിശക്തമായി തിരിച്ചടിക്കുമെന്ന് ട്രംപ്
    09/07/2026
    ഇറാനിൽ യു.എസ്. വ്യോമാക്രമണം; ഒരാൾ കൊല്ലപ്പെട്ടു, തീരദേശ നഗരങ്ങളിൽ വൻ സ്‌ഫോടനം
    09/07/2026
    കരിപ്പൂരിനും രാമനാട്ടുകരക്കും ഇടയിൽ എലിവേറ്റഡ് ഹൈവേ, കേരളത്തിലെ ദേശീയപാത വികസനത്തിന് 2039 കോടി രൂപ അനുവദിച്ച് കേന്ദ്രം
    08/07/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version