Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Wednesday, July 8
    Breaking:
    • മേഖലാ സുരക്ഷക്ക് ഭീഷണി സൃഷ്ടിക്കുന്ന നടപടികള്‍ ഇറാന്‍ ഉടനടി അവസാനിപ്പിക്കണമെന്ന് സൗദി അറേബ്യ
    • അമേരിക്കന്‍ ആക്രമണത്തിന് നിര്‍ണ്ണായക തിരിച്ചടിയുണ്ടാകുമെന്ന് ഇറാന്റെ മുന്നറിയിപ്പ്
    • ഹോർമുസ് കടലിടുക്കിൽ ടാങ്കറുകൾക്ക് നേരെ ആക്രമണം; ഇറാൻ എണ്ണ വിൽപനയ്ക്കുള്ള താൽക്കാലിക ഇളവ് അമേരിക്ക റദ്ദാക്കി
    • 78 വർഷത്തെ കാത്തിരിപ്പിന് വിരാമം; പെനാൽറ്റി ഷൂട്ടൗട്ടിൽ കൊളംബിയയെ വീഴ്ത്തി സ്വിറ്റ്സർലൻഡ് ക്വാർട്ടറിൽ
    • ഇറാനെതിരെ പുതിയ ആക്രമണങ്ങള്‍ ആരംഭിച്ച് അമേരിക്ക
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»World»Iran

    ഹോർമുസ് കടലിടുക്കിൽ ടാങ്കറുകൾക്ക് നേരെ ആക്രമണം; ഇറാൻ എണ്ണ വിൽപനയ്ക്കുള്ള താൽക്കാലിക ഇളവ് അമേരിക്ക റദ്ദാക്കി

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്08/07/2026 Iran USA World 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    തെഹ്റാൻ– ഹോർമുസ് കടലിടുക്കിൽ മൂന്ന് ടാങ്കറുകൾക്ക് നേരെ ആക്രമണം നടന്ന് മണിക്കൂറുകൾക്ക് ശേഷം, ഇറാൻ എണ്ണ വിൽപനയ്ക്ക് നൽകിയിരുന്ന താൽക്കാലിക ലൈസൻസ് അമേരിക്ക റദ്ദാക്കി. യു.എസും ഇറാനും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കാനുള്ള ഇടക്കാല കരാറിന്റെ ഭാഗമായാണ് ഈ താൽക്കാലിക ലൈസൻസ് അനുവദിച്ചിരുന്നത്. ഇന്ധന-ഷിപ്പിംഗ് ജലപാതയിൽ ഏപ്രിൽ അവസാനം മുതൽ ഒറ്റ ദിവസം കൊണ്ട് നടക്കുന്ന ഏറ്റവും കൂടുതൽ ആക്രമണങ്ങളാണിതെന്ന് യു.എൻ ഇന്റർനാഷണൽ മാരിടൈം ഓർഗനൈസേഷൻ വ്യക്തമാക്കി. സാധാരണ ഷിപ്പിംഗ് രീതികൾ പുനഃസ്ഥാപിക്കാനും യുദ്ധത്തിന്റെ ആഗോള സാമ്പത്തിക സമ്മർദ്ദം ലഘൂകരിക്കാനുമുള്ള ശ്രമങ്ങൾക്കിടെ ഉണ്ടായ പുതിയ ആക്രമണങ്ങൾ ഹോർമുസ് കടലിടുക്കിലെ ഗതാഗതത്തെ സ്തംഭിപ്പിക്കുമെന്ന് ഭീഷണി ഉയർത്തുന്നു.

    കടലിടുക്കിലെ ഇറാന്റെ നടപടികൾ അസ്വീകാര്യമാണെന്നും അതിന്റെ അനന്തരഫലങ്ങൾ നേരിടേണ്ടതുണ്ടതിനാലുമാണ് ലൈസൻസ് റദ്ദാക്കിയതെന്ന് യു.എസ് ഉദ്യോഗസ്ഥൻ അറിയിച്ചു. ജർമ്മനിയിലോ മറ്റോ ജൂണിൽ പ്രഖ്യാപിച്ച ഈ ഇളവ് പ്രകാരം ഓഗസ്റ്റ് 21 വരെ ഇറാനെ അസംസ്‌കൃത എണ്ണയും ഡെറിവേറ്റീവുകളും ഉൽപാദിപ്പിക്കാനും വില്‍ക്കാനും വിതരണം ചെയ്യാനും അനുവദിച്ചിരുന്നു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ലൈസൻസ് റദ്ദാക്കാനുള്ള യു.എസ് നീക്കത്തെ ഇറാൻ വിദേശ മന്ത്രാലയം ശക്തമായി അപലപിച്ചു. ഇത് ഇടക്കാല കരാറിന്റെ ലംഘനമാണെന്നും ഈ പ്രതിബദ്ധതാ ലംഘനത്തിന്റെ അനന്തരഫലങ്ങളുടെ ഉത്തരവാദിത്തം യു.എസ് സർക്കാരിനാണെന്നും ഇറാൻ വിദേശ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. യു.എസിന്റെ പുതിയ നടപടികൾ കരാറിന്റെ ലംഘനമാണെന്ന് ഇറാൻ ഡെപ്യൂട്ടി വിദേശ മന്ത്രി കാസിം ഗാരീബാബാദിയും എക്സിലെ (X) പോസ്റ്റിൽ വ്യക്തമാക്കി.

    ഒമാൻ തീരത്ത് നിന്ന് സഞ്ചരിക്കുകയായിരുന്ന ടാങ്കറിന് ആക്രമണത്തിൽ തീപിടിച്ചതായി യുണൈറ്റഡ് കിംഗ്ഡം മാരിടൈം ട്രേഡ് ഓപ്പറേഷൻസ് സെന്റർ അറിയിച്ചു. തങ്ങളുടെ മുന്നറിയിപ്പുകൾ അവഗണിച്ചതിനെ തുടർന്നാണ് ദ്രവീകൃത പ്രകൃതി വാതക ടാങ്കറിനു നേരെ ആക്രമണം നടത്തിയതെന്ന് ഇറാൻ സ്റ്റേറ്റ് ടെലിവിഷൻ വ്യക്തമാക്കി. ആക്രമണം നേരിട്ട മറ്റ് രണ്ട് കപ്പലുകൾക്ക് ചില കേടുപാടുകൾ സംഭവിച്ചെങ്കിലും ആർക്കും പരിക്കേറ്റിട്ടില്ലെന്നും രണ്ട് കപ്പലുകളും യാത്ര തുടർന്നതായും യു.കെ മാരിടൈം ഏജൻസി അറിയിച്ചു.

    ഹോർമുസ് കടലിടുക്കിലൂടെയുള്ള തങ്ങളുടെ അംഗീകൃത പാത മാത്രമാണ് സുരക്ഷിതമെന്ന് ഇറാൻ ആവർത്തിച്ച് പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഒമാൻ തീരത്തിന് സമീപം മറ്റൊരു പാത ഉപയോഗിച്ച കപ്പലുകളെയാണ് ഇറാൻ ആക്രമിച്ചതെന്ന് സംശയിക്കുന്നു. മൂന്ന് ആക്രമണങ്ങളും ഒമാൻ തീരത്തോ അയൽരാജ്യമായ യു.എ.ഇയിലോ ആണ് നടന്നതെന്ന് യു.കെ ഏജൻസി നൽകിയ സ്ഥല വിശദാംശങ്ങൾ വ്യക്തമാക്കുന്നു. അതിനാൽ കപ്പലുകൾ ഒമാനിനടുത്തുള്ള പാത ഉപയോഗിച്ചിരിക്കാനാണ് സാധ്യതയെന്നും വിലയിരുത്തപ്പെടുന്നു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    hormus sea route
    Latest News
    മേഖലാ സുരക്ഷക്ക് ഭീഷണി സൃഷ്ടിക്കുന്ന നടപടികള്‍ ഇറാന്‍ ഉടനടി അവസാനിപ്പിക്കണമെന്ന് സൗദി അറേബ്യ
    08/07/2026
    അമേരിക്കന്‍ ആക്രമണത്തിന് നിര്‍ണ്ണായക തിരിച്ചടിയുണ്ടാകുമെന്ന് ഇറാന്റെ മുന്നറിയിപ്പ്
    08/07/2026
    ഹോർമുസ് കടലിടുക്കിൽ ടാങ്കറുകൾക്ക് നേരെ ആക്രമണം; ഇറാൻ എണ്ണ വിൽപനയ്ക്കുള്ള താൽക്കാലിക ഇളവ് അമേരിക്ക റദ്ദാക്കി
    08/07/2026
    78 വർഷത്തെ കാത്തിരിപ്പിന് വിരാമം; പെനാൽറ്റി ഷൂട്ടൗട്ടിൽ കൊളംബിയയെ വീഴ്ത്തി സ്വിറ്റ്സർലൻഡ് ക്വാർട്ടറിൽ
    08/07/2026
    ഇറാനെതിരെ പുതിയ ആക്രമണങ്ങള്‍ ആരംഭിച്ച് അമേരിക്ക
    08/07/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.