തെഹ്റാന് – ഹോര്‍മുസ് കടലിടുക്കില്‍ യു.എസും സഖ്യകക്ഷികളും വെടിനിര്‍ത്തല്‍ ലംഘിച്ച് ഉപരോധം ഏര്‍പ്പെടുത്തി കപ്പല്‍ സുരക്ഷയെയും ഊര്‍ജ ഗതാഗതത്തെയും അപകടത്തിലാക്കിയെന്ന് ഇറാന് പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഖര്‍ ഖാലിബാഫ് പറഞ്ഞു. നിലവിലെ സാഹചര്യം യു.എസിന് കൂടുതല്‍ കാലം സഹിക്കാന്‍ കഴിയില്ല. അമേരിക്കയുടെ വെടിനിര്‍ത്തല്‍ ലംഘനങ്ങളും ഉപരോധം ഏര്‍പ്പെടുത്തലും കാരണം ഹോര്‍മുസ് കടലിടുക്കിലെ സുരക്ഷിതമായ നാവിഗേഷന്‍ ഭീഷണിയിലാണ്. ഹോര്‍മുസ് കടലിടുക്കില്‍ ക്രമേണ ഒരു പുതിയ അധികാര സന്തുലിതാവസ്ഥ സ്ഥാപിക്കപ്പെടും. വെടിനിര്‍ത്തല്‍ ലംഘനങ്ങളും ഉപരോധം ഏര്‍പ്പെടുത്തലും കാരണം സമുദ്ര നാവിഗേഷന്റെ സുരക്ഷയും ഊര്‍ജ വിഭവങ്ങളുടെ ഗതാഗതവും അമേരിക്കയും അതിന്റെ സഖ്യകക്ഷികളും ഭീഷണിപ്പെടുത്തുകയാണ്. നിലവിലെ സാഹചര്യം തുടരുന്നത് യു.എസിന് സഹിക്കാന്‍ കഴിയില്ലെന്ന് ഞങ്ങള്‍ക്ക് നന്നായി അറിയാം. അതേസമയം ഞങ്ങള്‍ ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും മുഹമ്മദ് ബാഖര്‍ ഖാലിബാഫ് പറഞ്ഞു.
Friday, October 2
Breaking:
- റിയാദിൽ അന്തരിച്ച മണിയുടെ മൃതദേഹം നാട്ടിലെത്തിച്ചു
- 10,000 പേർക്ക് തൊഴിൽ, കോഴിക്കോട്ട് 600 കോടിയുടെ സൈബർ ടവറുമായി ഹൈലൈറ്റ് ഗ്രൂപ്പ്; മുഖ്യമന്ത്രി ശനിയാഴ്ച തറക്കല്ലിടും
- ഭരണപരിഷ്കാര ചെയർമാൻ സ്ഥാനം വിനയത്തോടെ സ്വീകരിക്കുന്നു-ഡോ.എം.കെ മുനീർ
- ഐചി നഗോയ ഏഷ്യൻ ഗെയിംസിൽ സൗദിക്ക് ആദ്യ സ്വർണ്ണ മെഡൽ
- മദീനയിലെ വൈദ്യുതി വിതരണ കേന്ദ്രത്തിന് നേരെ ഹൂത്തി ഡ്രോൺ ആക്രമണം
