Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Thursday, March 5
    Breaking:
    • ഇറാൻ യുദ്ധം; ഇസ്രായിലിന് പ്രതിവാരം 2.93 ബില്യൺ ഡോളറിന്റെ സാമ്പത്തിക നഷ്ടം​
    • സായുധ സേനയെ അപകീര്‍ത്തിപ്പെടുത്തിയതിന് കുവൈത്തില്‍ മൂന്നു പേര്‍ അറസ്റ്റില്‍
    • ഖാംനഇ അടക്കം 49 ഉന്നത ഇറാന്‍ നേതാക്കളെ കൊലപ്പെടുത്തിയതായി അമേരിക്ക
    • യുഎസ് ആക്രമിച്ച ഇറാന്റെ യുദ്ധക്കപ്പൽ ഇന്ത്യയിൽ നിന്നു മടങ്ങിയത്; 80 പേർ കൊല്ലപ്പെട്ടു, 110 പേരെ കാണാനില്ല
    • അല്‍ഖര്‍ജ് നഗരത്തിന് സമീപം മൂന്നു മിസൈലുകള്‍ തകര്‍ത്തു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»World»Iran

    ഖാംനഇ അടക്കം 49 ഉന്നത ഇറാന്‍ നേതാക്കളെ കൊലപ്പെടുത്തിയതായി അമേരിക്ക

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്05/03/2026 Iran Top News USA World 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    വാഷിംഗ്ടണ്‍ – ഇറാന്‍ പരമോന്നത നേതാവ് അലി ഖാംനഇ അടക്കം 49 ഉന്നത ഇറാന്‍ നേതാക്കളെ അമേരിക്ക കൊലപ്പെടുത്തിയതായി വൈറ്റ് ഹൗസ് വക്താവ് കരോലിന്‍ ലീവിറ്റ് പത്രസമ്മേളനത്തില്‍ പറഞ്ഞു. ഇറാനിലെ യു.എസ് സൈനിക പ്രവര്‍ത്തനങ്ങള്‍ ഗണ്യമായ ഫലങ്ങള്‍ കൈവരിച്ചിട്ടുണ്ട്. നിലവിലുള്ള സൈനിക നടപടി ഇറാന്‍ നേതൃത്വത്തിനും അവരുടെ സൈനിക ശേഷിക്കും കനത്ത നഷ്ടം വരുത്തിവെച്ചിട്ടുണ്ട്. ഇറാനിലെ യു.എസ് ആക്രമണങ്ങള്‍ വളരെ വിജയകരമായിരുന്നു. ആക്രമണങ്ങള്‍ ഇറാന്‍ സുപ്രീം നേതാവ് അലി ഖാംനഇ ഉള്‍പ്പെടെ 49 ഉന്നത ഇറാന്‍ നേതാക്കളുടെ മരണത്തില്‍ കലാശിച്ചു. പരമോന്നത നേതാവിന്റെ സ്ഥാനം അറിഞ്ഞത് ഓപ്പറേഷന്‍ സമയക്രമത്തില്‍ പങ്കു വഹിച്ചു. അമേരിക്കന്‍ പൗരന്മാരുടെ സ്വദേശത്തേക്കുള്ള തിരിച്ചുവരവിന് യു.എസ് സഖ്യകക്ഷികള്‍ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് കരോലിന്‍ വ്യക്തമാക്കി.

    സൈനിക ശേഷി പുനര്‍നിര്‍മ്മിക്കാനോ അമേരിക്കയ്ക്ക് പുതിയ ഭീഷണി ഉയര്‍ത്താനോ ഇറാനെ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അനുവദിക്കില്ല. ഇറാന്‍ ഒരു കരാറിലെത്താന്‍ തയ്യാറല്ലെന്ന് യു.എസ് ചര്‍ച്ചക്കാര്‍ നിഗമനത്തിലെത്തി. ആണവ പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ യു.എസ് ഓഫറുകളും ഇറാന്‍ നിരസിച്ചു. ഇറാന്‍ യുറേനിയം സമ്പുഷ്ടീകരണം ഉപേക്ഷിക്കാനോ സമാധാന പാതയിലേക്ക് കടക്കാനോ വിസമ്മതിച്ചു. ആണവായുധം വികസിപ്പിക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നതിനാല്‍ ഇറാന്‍ ഭരണകൂടത്തിന് ഒത്തുതീര്‍പ്പിലെത്താന്‍ താല്‍പ്പര്യമുണ്ടായിരുന്നില്ല. എപ്പിക് ഫ്യൂരി എന്ന് വിളിക്കപ്പെടുന്ന സൈനിക നടപടി അമേരിക്കന്‍ ജനതക്ക് ഇറാന്‍ ഉയര്‍ത്തുന്ന ഭീഷണികള്‍ അവസാനിപ്പിച്ചു. ഇറാന്‍ മുന്‍കൂര്‍ ആക്രമണം നടത്തുമെന്ന് ട്രംപ് പ്രതീക്ഷിച്ചിരുന്നുവെന്ന് ഇദ്ദേഹം ചൂണ്ടികാട്ടി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഇറാനെതിരായ ആക്രമണത്തിനുള്ള സമയപരിധി സംബന്ധിച്ച് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും നടത്തിയ ഫോണ്‍ സംഭാഷണം നിര്‍ണായകമായിരുന്നു. സൈനിക നടപടി അവസാനിച്ചതിനുശേഷം ഇറാനില്‍ അമേരിക്ക വഹിച്ചേക്കാവുന്ന പങ്കിനെ കുറിച്ച് പ്രസിഡന്റ് ട്രംപും അദ്ദേഹത്തിന്റെ ഉപദേഷ്ടാക്കളും ചര്‍ച്ച ചെയ്യുന്നുണ്ട്. ഇറാനിലെ സൈനിക നടപടികളുടെ ഭാഗമായി കരസേനയെ അയക്കാന്‍ നിലവില്‍ പദ്ധതികളൊന്നുമില്ല. രഹസ്യാന്വേഷണ ഏജന്‍സികള്‍ സംഭവവികാസങ്ങള്‍ പഠിച്ചുകൊണ്ടിരിക്കുകയാണ്. വിലയിരുത്തലുകള്‍ എന്താണ് വെളിപ്പെടുത്തുന്നതെന്ന് കാണാന്‍ അമേരിക്ക കാത്തിരിക്കും. സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്ന് മിഡില്‍ ഈസ്റ്റിലെ യു.എസ് സൈനിക നടപടികളുമായി സഹകരിക്കാന്‍ സ്‌പെയിന്‍ സമ്മതിച്ചിട്ടുണ്ട്. കഴിഞ്ഞയാഴ്ച കൊല്ലപ്പെട്ട ഇറാന്‍ പരമോന്നത നേതാവ് അലി ഖാംനഇയുടെ മകന്‍ മുജ്തബയെ നേതൃത്വത്തിലേക്ക് പരിഗണിക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ വൈറ്റ് ഹൗസിന് അറിയാം. ഇറാനുമായുള്ള യുദ്ധത്തില്‍ കൊല്ലപ്പെട്ട അമേരിക്കക്കാരുടെ ഭൗതികാവശിഷ്ടങ്ങള്‍ പ്രസിഡന്റ് ട്രംപ് നേരിട്ട് സ്വീകരിക്കുമെന്നും കരോലിന്‍ ലീവിറ്റ് പറഞ്ഞു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Iran iran -usa-israel conflict USA
    Latest News
    ഇറാൻ യുദ്ധം; ഇസ്രായിലിന് പ്രതിവാരം 2.93 ബില്യൺ ഡോളറിന്റെ സാമ്പത്തിക നഷ്ടം​
    05/03/2026
    സായുധ സേനയെ അപകീര്‍ത്തിപ്പെടുത്തിയതിന് കുവൈത്തില്‍ മൂന്നു പേര്‍ അറസ്റ്റില്‍
    05/03/2026
    ഖാംനഇ അടക്കം 49 ഉന്നത ഇറാന്‍ നേതാക്കളെ കൊലപ്പെടുത്തിയതായി അമേരിക്ക
    05/03/2026
    യുഎസ് ആക്രമിച്ച ഇറാന്റെ യുദ്ധക്കപ്പൽ ഇന്ത്യയിൽ നിന്നു മടങ്ങിയത്; 80 പേർ കൊല്ലപ്പെട്ടു, 110 പേരെ കാണാനില്ല
    05/03/2026
    അല്‍ഖര്‍ജ് നഗരത്തിന് സമീപം മൂന്നു മിസൈലുകള്‍ തകര്‍ത്തു
    05/03/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version