ദുബൈ– ‘യുഎഇയെ വീടെന്ന് വിളിക്കുന്ന എല്ലാവരും സുരക്ഷിതരായിരിക്കൂ, നിങ്ങളെ സംരക്ഷിക്കാൻ മുന്നണിപ്പോരാളികൾ രംഗത്തുണ്ട് ‘ഹൃദയം തൊടുന്ന വാക്കുകളാണ് ദുബൈ വിളിച്ച് പറയുന്നത്. മേഖലയിലെ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ യുഎഇയിൽ അതീവ ജാഗ്രത തുടരുകയാണ്. രാജ്യത്തിൻ്റെ സുരക്ഷയും പൗരൻമാരുടേയും താമസക്കാരുടേയും സന്ദർശകരുടേയും സുരക്ഷയും ഉറപ്പാക്കുന്നതിനായി സുരക്ഷാ സേനയും മുന്നണിപ്പോരാളികളും സദാജാഗരൂകരായി പ്രവർത്തിച്ചുവരികയാണ്. ഏത് സാഹചര്യത്തെയും നേരിടാൻ രാജ്യം സജ്ജമാണന്നും ജനങ്ങളുടെ സുരക്ഷയാണ് ഏറ്റവും വലിയ മുൻഗണനയെന്ന് അധികൃതർ ആവർത്തിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



