തെഹ്‌റാൻ– ഹോർമുസ് കടലിടുക്ക് ഉപരോധിക്കുമെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രഖ്യാപനം പരിഹാസ്യമാണെന്ന് ഇറാൻ. യുദ്ധത്തിൽ ഏറ്റുവാങ്ങിയ നാണംകെട്ട പരാജയത്തിന് പിന്നാലെയാണ് അമേരിക്ക ഇത്തരമൊരു നീക്കത്തിന് മുതിരുന്നതെന്ന് ഇറാന്റെ നാവികസേനാ മേധാവി ഷഹറാം ഇറാനി പരിഹസിച്ചു. മേഖലയിലെ യുഎസ് സൈന്യത്തിന്റെ ഓരോ ചലനങ്ങളും തങ്ങളുടെ നാവികസേന നിരീക്ഷിച്ചുവരികയാണെന്നും ഹോർമുസ് കടലിടുക്കിൽ നിയന്ത്രണം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇസ്ലാമാബാദിൽ ഇറാനും അമേരിക്കയും തമ്മിൽ നടന്ന നിർണ്ണായക ചർച്ചകൾ പരാജയപ്പെട്ടതിന് പിന്നാലെയാണ് ഹോർമുസ് കടലിടുക്ക് ഉപരോധിക്കാൻ ട്രംപ് ഉത്തരവിട്ടിരുന്നു. ഇതിനെതിരെയാണ് ഇദ്ദേഹം രംഗത്തെത്തിയത്. ലോകത്തെ എണ്ണ വ്യാപാരത്തിന്റെ 20 ശതമാനവും കടന്നുപോകുന്ന തന്ത്രപ്രധാനമായ ഈ ജലപാതയിലൂടെയുള്ള ഇറാനിയൻ കപ്പലുകളെയും ഇറാന് നികുതി നൽകുന്ന മറ്റ് കപ്പലുകളെയും തടയുമെന്നായിരുന്നു ട്രംപിന്റെ ഭീഷണി.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



