ഇറാനുമായി വീണ്ടും യുദ്ധം പുനരാരംഭിച്ചാല്‍ ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു തനിച്ച് പോരാടേണ്ടിവരുമെന്ന് താന്‍ മുന്നറിയിപ്പ് നല്‍കിയതായി ആക്‌സിയോസ് പ്രസിദ്ധീകരിച്ച അഭിമുഖത്തില്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.
ഇറാന്‍ ഇസ്രായിലിലേക്ക് മിസൈലുകള്‍ വിക്ഷേപിക്കുകയും ഇസ്രായില്‍ ബെയ്‌റൂത്തിന്റെ പ്രാന്തപ്രദേശത്ത് വ്യോമാക്രമണങ്ങള്‍ നടത്തുകയും ചെയ്തതിനെ തുടര്‍ന്ന് ഉടലെടുത്ത പുതിയ പിരിമുറുക്കത്തിന്റെ പശ്ചാത്തലത്തില്‍ ഇറാനും ഇറാഖും സിറിയയും തങ്ങളുടെ വ്യോമമേഖലകള്‍ മുന്‍കരുതലെന്നോണം അടച്ചു.




