തെഹ്‌റാന്‍ – അമേരിക്കന്‍ സൈനികരെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ശവക്കുഴികളിലേക്കാണ് കൊണ്ടുപോകുന്നതെന്ന് ഇറാന്‍ വിദേശ മന്ത്രി അബ്ബാസ് അറാഖ്ജി. ഇറാനെ ശിലായുഗത്തിലേക്ക് തിരികെ കൊണ്ടുപോകുമെന്ന ട്രംപിന്റെ ഭീഷണിക്കുള്ള മറുപടിയായാണ് അറാഖ്ജി ഇക്കാര്യം പറഞ്ഞത്. നിങ്ങള്‍ ശ്രമിക്കുന്നതു പോലെ ഇറാനെ ശിലായുഗത്തിലേക്ക് കൊണ്ടുപോകാന്‍ കഴിയില്ല, നിങ്ങള്‍ നിങ്ങളുടെ സൈനികരെ ശവക്കുഴികളിലേക്കാണ് കൊണ്ടുപോകുന്നത്. ഹോളിവുഡ് ഫാന്റസികള്‍ നിങ്ങളുടെ മനസ്സിനെ വിഷലിപ്തമാക്കിയിരിക്കുന്നു. 250 വര്‍ഷത്തില്‍ കവിയാത്ത നിങ്ങളുടെ തുച്ഛമായ ചരിത്രത്തിലൂടെ, 6,000 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള ഒരു നാഗരികതയെ നിങ്ങള്‍ ഭീഷണിപ്പെടുത്താന്‍ നോക്കുകയാണെന്നും ഇറാന്‍ വിദേശ മന്ത്രി പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



