വാഷിംഗ്ടൺ– യു.എസ് സെന്‍ട്രല്‍ കമാന്‍ഡ് ഇറാന്‍ തുറമുഖങ്ങളില്‍ നാവിക ഉപരോധം പ്രഖ്യാപിച്ചിട്ടും കഴിഞ്ഞ കുറച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ മൂന്ന് ഇറാന്‍ ടാങ്കറുകള്‍ ഹുര്‍മുസ് കടലിടുക്ക് കടന്നതായി കപ്പല്‍ ട്രാക്കിംഗ് ഡാറ്റ വെളിപ്പെടുത്തി. ഈ ഡാറ്റ അനുസരിച്ച്, തെക്കന്‍ ഇറാനിലെ ഇമാം ഖുമൈനി തുറമുഖത്തേക്ക് പോകുന്ന ഭക്ഷ്യവസ്തുക്കള്‍ നിറച്ച ഒരു ചരക്ക് കപ്പല്‍, യു.എസ് ഓഫീസ് ഓഫ് ഫോറിന്‍ അസറ്റ്‌സ് കണ്‍ട്രോള്‍ ഉപരോധ പട്ടികയില്‍ ലിസ്റ്റുചെയ്തിരിക്കുന്ന ഇറാന്റെ വളരെ വലിയ ക്രൂഡ് ഓയില്‍ ടാങ്കര്‍ വി.എല്‍.സി.സി, ഉപരോധ പട്ടികയില്‍ ലിസ്റ്റുചെയ്തിരിക്കുന്ന ഇറാന്‍ ക്രൂഡ് ഓയില്‍ ടാങ്കര്‍ അലീഷ്യ എന്നിവയാണ് ഹുര്‍മുസ് കടലിടുക്ക് കടന്നത്.
അമേരിക്ക ഏര്‍പ്പെടുത്തിയ ഉപരോധങ്ങളിലൂടെ ഇറാന്‍ തുറമുഖങ്ങളെ മാത്രമേ ലക്ഷ്യമിടുന്നുള്ളൂവെന്നും ഹുര്‍മുസ് കടലിടുക്ക് പൂര്‍ണമായും ഉള്‍പ്പെടുന്നില്ലെന്നും സി.എന്‍.എന്‍ വിശദീകരിച്ചു. ഇറാനുമായി ബന്ധമില്ലാത്ത കപ്പലുകള്‍ക്ക് തന്ത്രപ്രധാനമായ ജലപാതയിലൂടെ സ്വതന്ത്രമായി കടന്നുപോകാന്‍ ഇത് അനുവദിക്കുന്നു. ഹുര്‍മുസ് കടലിടുക്കിലൂടെ ആഗോള എണ്ണ കയറ്റുമതിയുടെ 20 ശതമാനവും ഇറാന്‍ എണ്ണ കയറ്റുമതിയുടെ 80 ശതമാനവും കടന്നുപോകുന്നു. ഇറാനുമായി ബന്ധമുള്ള സാധനങ്ങള്‍ കൊണ്ടുപോകുന്ന കപ്പലുകളെ അന്താരാഷ്ട്ര ജലാശയങ്ങളിലും വളരെ ദൂരങ്ങളിലും, അവ ഹുര്‍മുസ് കടലിടുക്ക് വിട്ട് വളരെ നാള്‍ കഴിഞ്ഞാലും, വ്യോമ, ബഹിരാകാശ സംവിധാനങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള നൂതന ട്രാക്കിംഗ്, നിരീക്ഷണ സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് തടയാന്‍ യു.എസ് സേനക്ക് കഴിയുമെന്ന് സി.എന്‍.എന്‍ നെറ്റ് വർക്ക് കൂട്ടിച്ചേര്‍ത്തു.
ഗള്‍ഫ് ഉള്‍ക്കടലില്‍ യുദ്ധക്കപ്പലുകള്‍ വിന്യസിക്കാതെ തന്നെ, സാങ്കേതിക പുരോഗതി അമേരിക്കയെ ദൂരെ നിന്ന് ഉപരോധം ഏര്‍പ്പെടുത്താന്‍ അനുവദിക്കുന്നതായി വിശകലന വിദഗ്ധര്‍ വിശ്വസിക്കുന്നു. യു.എസ് സെന്‍ട്രല്‍ കമാന്‍ഡ് പ്രസ്താവിച്ചതുപോലെ, 12 ലധികം കപ്പലുകളുടെ ഒരു കപ്പല്‍നിരക്ക് ഹുര്‍മുസ് കടലിടുക്കിന് പുറത്ത് നിന്ന് ഉപരോധ പ്രവര്‍ത്തനങ്ങള്‍ നടത്താനും ആവശ്യമുള്ളപ്പോള്‍ നിരീക്ഷിക്കാനും ഇടപെടാനും സാധിക്കുമെന്നാണ് കണക്ക് കൂട്ടൽ.



