Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Sunday, April 5
    Breaking:
    • യു.എസ് യുദ്ധവിമാനത്തെ ലക്ഷ്യം വെക്കാന്‍ പുതിയ വ്യോമ പ്രതിരോധ സംവിധാനം ഉപയോഗിച്ചതായി ഇറാന്‍
    • റിയാദ് യു.എസ് എംബസി ആക്രമിച്ചത് ഇസ്രായിലെന്ന് ഇറാന്‍
    • ഇറാന്‍ മിസൈല്‍ ആക്രമണത്തില്‍ ഇസ്രായിലില്‍ നാലു പേര്‍ക്ക് പരിക്ക്
    • ​ലോകത്ത് നിന്ന് ഇസ്‌ലാം മതത്തെ ഇല്ലാതാക്കുമെന്ന് സംഘപരിവാർ നേതാവ്
    • എഫ്.എ കപ്പ്; ഹാലണ്ടിന്റെ ഹാട്രിക് മികവിൽ ലിവർപൂളിനെ തകർത്തെറിഞ്ഞ് സിറ്റി സെമിയിൽ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»World»Iran

    യു.എസ് യുദ്ധവിമാനത്തെ ലക്ഷ്യം വെക്കാന്‍ പുതിയ വ്യോമ പ്രതിരോധ സംവിധാനം ഉപയോഗിച്ചതായി ഇറാന്‍

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്04/04/2026 Iran World 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    തെഹ്‌റാന്‍ – യു.എസ് യുദ്ധവിമാനത്തെ ലക്ഷ്യം വെക്കാന്‍ പുതിയ വ്യോമ പ്രതിരോധ സംവിധാനം ഉപയോഗിച്ചതായി ഇറാന്‍ ഖാതം അല്‍അന്‍ബിയ സുരക്ഷാ സേനാ ഹെഡ്ക്വാര്‍ട്ടേഴ്‌സ് അറിയിച്ചു. തീര്‍ച്ചയായും രാജ്യം തങ്ങളുടെ വ്യോമാതിര്‍ത്തിയില്‍ പൂര്‍ണ്ണ നിയന്ത്രണം കൈവരിക്കുമെന്ന് ഖാതം അല്‍അന്‍ബിയ ഹെഡ്ക്വാര്‍ട്ടേഴ്‌സ് വക്താവ് ഇബ്രാഹിം ദുല്‍ഫുഖാരിയെ ഉദ്ധരിച്ച് ഇറാന്‍ സ്റ്റേറ്റ് മീഡിയ റിപ്പോര്‍ട്ട് ചെയ്തു. ഓപ്പറേഷന്‍ ട്രൂ പ്രോമിസ് 4 ന്റെ ഭാഗമായി ഇസ്രായിലിനുള്ളിലെ ഒന്നിലധികം സ്ഥലങ്ങള്‍ ലക്ഷ്യമിട്ട് പുതിയ ആക്രമണ തരംഗം നടത്തിയതായി ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ് വ്യക്തമാക്കി. തെല്‍അവീവ്, ഡിമോണ, നെഗേവ്, ബീര്‍ഷെബ, റമത് ഗാന്‍ എന്നിവിടങ്ങളിലെ ലക്ഷ്യങ്ങള്‍ ചാവേര്‍ ഡ്രോണുകളും ഇമാദ്, ഖൈബര്‍ ഷെകാന്‍, ഖോറാംഷഹര്‍ മിസൈലുകളും ഉപയോഗിച്ച് ആക്രമിച്ചതായി റെവല്യൂഷണറി ഗാര്‍ഡ് പറഞ്ഞു.

    അതേസമയം, റോക്കറ്റ് ഇന്ധനമായി ഉപയോഗിക്കുന്ന ചൈനീസ് രാസവസ്തുക്കള്‍ വഹിച്ച കപ്പലുകള്‍ ഇറാനില്‍ എത്തിയതായി ടെലിഗ്രാഫ് പത്രം റിപ്പോര്‍ട്ട് ചെയ്തു. ഇത് ഇറാന്‍ ഭരണകൂടത്തിനുള്ള ചൈനയുടെ പിന്തുണയെ കുറിച്ച് ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു. ഉപരോധത്തിന് വിധേയമായ നാല് ഇറാന്‍ കപ്പലുകള്‍ യുദ്ധം തുടങ്ങിയ ശേഷം ഇറന്‍ തുറമുഖങ്ങളില്‍ നങ്കൂരമിട്ടതായി ഷിപ്പിംഗ് ഡാറ്റ വിശകലനം വ്യക്തമാക്കുന്നു. മറ്റൊരു കപ്പലും ഇറാന്‍ തീരത്ത് എത്തിയതായി കപ്പല്‍ ട്രാക്കിംഗിലും സമുദ്ര ഡാറ്റ വിശകലനത്തിലും വിദഗ്ധരായ മറൈന്‍ട്രാഫിക് കമ്പനി പറയുന്നുണ്ട്.
    ഖര റോക്കറ്റ് ഇന്ധനത്തിന്റെ നിര്‍മ്മാണത്തില്‍ ഉപയോഗിക്കുന്ന അസംസ്‌കൃത വസ്തുവായ സോഡിയം പെര്‍ക്ലോറേറ്റാണ് കപ്പലുകളിലുണ്ടായിരുന്നതെന്നാണ് വിശ്വസിക്കപ്പെടുന്നത്. ചൈനയിലെ ഏറ്റവും വലിയ ദ്രാവക രാസ സംഭരണ സൗകര്യങ്ങള്‍ സ്ഥിതി ചെയ്യുന്ന സുഹായിലെ ഗാവോളന്‍ തുറമുഖത്ത് നിന്നാണ് കപ്പലുകള്‍ ഇറാനിലേക്ക് പുറപ്പെട്ടത്. നൂറുകണക്കിന് ബാലിസ്റ്റിക് മിസൈലുകള്‍ നിര്‍മ്മിക്കാന്‍ ആവശ്യമായ സോഡിയം പെര്‍ക്ലോറേറ്റ് ഈ കപ്പലുകളില്‍ എത്തിച്ചിരിക്കാമെന്ന് ടെലിഗ്രാഫ് അവലോകനം സൂചിപ്പിക്കുന്നു. അമേരിക്കയും ഇസ്രായിലും അഞ്ച് ആഴ്ചയായി തുടരുന്ന വ്യോമാക്രണത്തിന് ശേഷം ഇറാന്‍ പുതിയ ആയുധങ്ങള്‍ നിര്‍മ്മിക്കാനുള്ള ശേഷി നിലനിര്‍ത്തുന്നുണ്ടോയെന്ന കാര്യം വ്യക്തമല്ല.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ദി ടെലിഗ്രാഫ് തിരിച്ചറിഞ്ഞ അഞ്ച് കപ്പലുകളും സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഇറാന്‍ ഷിപ്പിംഗ് കമ്പനിയായ ഐ.ആര്‍.ഐ.എസ്.എല്ലില്‍ നിന്നുള്ളവയാണ്. അമേരിക്ക, ബ്രിട്ടന്‍, യൂറോപ്യന്‍ യൂണിയന്‍, സ്വിറ്റ്‌സര്‍ലന്‍ഡ്, മറ്റ് യൂറോപ്യന്‍ രാജ്യങ്ങള്‍ എന്നിവ ഈ കമ്പനിക്ക് ഉപരോധം ഏര്‍പ്പെടുത്തിയിരിക്കുന്നു. 785 മിസൈലുകള്‍ കൂടി നിര്‍മ്മിക്കാന്‍ ആവശ്യമായ അസംസ്‌കൃത വസ്തുക്കള്‍ ചൈനയില്‍ നിന്ന് ഇറാന്‍ ഇറക്കുമതി ചെയ്തിട്ടുണ്ടാകുമെന്നാണ് കരുതുന്നത്. യുദ്ധ നിരീക്ഷകരുടെയും വിശകലന വിദഗ്ധരുടെയും കണക്കുകള്‍ പ്രകാരം അടുത്ത ഒരു മാസത്തേക്ക് പ്രതിദിനം 10 മുതല്‍ 30 വരെ മിസൈലുകള്‍ വിക്ഷേപിക്കുന്നത് തുടരാന്‍ ഇറാന് സാധിക്കുമെന്നാണ് ഇത് അര്‍ഥമാക്കുന്നത്.

    അതിനിടെ, ഒരു കരാര്‍ ഉണ്ടാക്കാന്‍ ഇറാനുള്ള സമയം തീര്‍ന്നുകൊണ്ടിരിക്കുകയാണെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ന് പറഞ്ഞു. അവര്‍ക്ക് നരകം വരാന്‍ 48 മണിക്കൂര്‍ ശേഷിക്കുന്നു. ഒരു കരാര്‍ ഉണ്ടാക്കുകയോ ഹുര്‍മുസ് കടലിടുക്ക് തുറക്കുകയോ ചെയ്യാന്‍ ഇറാന് മുമ്പ് നല്‍കിയ 10 ദിവസത്തെ സമയപരിധിയെ കുറിച്ച് ട്രൂത്ത് സോഷ്യലിലെ പോസ്റ്റില്‍ യു.എസ് പ്രസിഡന്റ് പരാമര്‍ശിച്ചു. ഹുര്‍മുസ് കടലിടുക്ക് തുറക്കുന്നതും ആണവ പദ്ധതി അവസാനിപ്പിക്കുന്നതും ഉള്‍പ്പെടെയുള്ള അമേരിക്കയുടെ ആവശ്യങ്ങള്‍ പാലിച്ചില്ലെങ്കില്‍ അമേരിക്ക ഇറാന്റെ ഏറ്റവും മോശം പേടിസ്വപ്നം ആയി മാറുമെന്നും ഇറാന്റെ എണ്ണയുടെ നിയന്ത്രണം പിടിച്ചെടുക്കുന്നത് ഒരു ഓപ്ഷന്‍ ആണെന്നും ഇറാനിലെ പാലങ്ങളും വൈദ്യുതി നിലയങ്ങളും അടിസ്ഥാന സൗകര്യങ്ങളും തകര്‍ക്കുമെന്നും ട്രംപ് ഭീഷണി മുഴക്കി.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Air defense system iran -usa-israel conflict us flights
    Latest News
    യു.എസ് യുദ്ധവിമാനത്തെ ലക്ഷ്യം വെക്കാന്‍ പുതിയ വ്യോമ പ്രതിരോധ സംവിധാനം ഉപയോഗിച്ചതായി ഇറാന്‍
    04/04/2026
    റിയാദ് യു.എസ് എംബസി ആക്രമിച്ചത് ഇസ്രായിലെന്ന് ഇറാന്‍
    04/04/2026
    ഇറാന്‍ മിസൈല്‍ ആക്രമണത്തില്‍ ഇസ്രായിലില്‍ നാലു പേര്‍ക്ക് പരിക്ക്
    04/04/2026
    ​ലോകത്ത് നിന്ന് ഇസ്‌ലാം മതത്തെ ഇല്ലാതാക്കുമെന്ന് സംഘപരിവാർ നേതാവ്
    04/04/2026
    എഫ്.എ കപ്പ്; ഹാലണ്ടിന്റെ ഹാട്രിക് മികവിൽ ലിവർപൂളിനെ തകർത്തെറിഞ്ഞ് സിറ്റി സെമിയിൽ
    04/04/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.