തെഹ്റാൻ– ഇറാനിൽ യു.എസ് നടത്തിയ ആക്രമണങ്ങള്‍ക്ക് തിരിച്ചടി ലഭിക്കാതെ പോകില്ലെന്ന് ഇറാന്‍ വിദേശ മന്ത്രി അബ്ബാസ് അറാഖ്ജി. യുദ്ധക്കളത്തില്‍ നഷ്ടങ്ങള്‍ ഉണ്ടായിട്ടും ഇറാന്റെ നിശ്ചയദാര്‍ഢ്യം വീണ്ടും പരീക്ഷിക്കാന്‍ അമേരിക്ക തീരുമാനിച്ചു. സുരക്ഷിതരായിരിക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ഞങ്ങളുടെ പ്രദേശം വിട്ടുപോവുക എന്ന് പറഞ്ഞുകൊണ്ട് അറാഖ്ജി യു.എസ് സേനക്ക് നേരിട്ടുള്ള സന്ദേശവും നല്‍കി. സൈനിക ഹെലികോപ്റ്റര്‍ വീഴ്ത്തിയതിന് തിരിച്ചടിയായി യു.എസ് ഇറാനിൽ ആക്രമണങ്ങള്‍ നടത്തിയതിന് പിന്നാലെയാണ് അറാഖ്ജി രംഗത്തെത്തിയത്.
യു.എസ് ആക്രമണങ്ങള്‍ ഒരു പുതിയ ഘട്ടത്തിലേക്ക് കടക്കുകയും തെക്കന്‍ ഇറാനില്‍ സ്‌ഫോടനങ്ങള്‍ തുടരുകയും ചെയ്യുന്ന സാഹചര്യത്തില്‍, ഗള്‍ഫ് മേഖലയില്‍ ഏറ്റുമുട്ടല്‍ ഉണ്ടാകുമെന്ന ഭയത്തിനിടയില്‍, ഇറാന്‍ ഏതു രീതിയില്‍ പ്രതികരിക്കുമെന്ന് ലോകം ഉറ്റുനോക്കുകയാണ്. ഇറാനുമായുള്ള ചര്‍ച്ചകള്‍ ഇപ്പോഴും തുടരുകയാണെന്നും ഒരു കരാറിലെത്താനുള്ള സാധ്യത വളരെ ഉയര്‍ന്നതാണെന്നും യുഎസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും, ഇരുപക്ഷവും തമ്മിലുള്ള ചര്‍ച്ചകള്‍ ആരംഭിച്ചതിനുശേഷം അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന സാഹചര്യം നയതന്ത്ര പ്രക്രിയയെ ഏറ്റവും കഠിനമായ പരീക്ഷണങ്ങളിലൊന്നിലേക്ക് തള്ളിവിടുകയാണ്.



