തെഹ്‌റാന്‍ – ഇറാനെതിരായ ഏതൊരു യു.എസ് ആക്രമണത്തിനും ബ്രിട്ടീഷ് താവളങ്ങളുടെ ഉപയോഗം ആക്രമണത്തിലുള്ള ബ്രിട്ടന്റെ പങ്കാളിത്തമായി കണക്കാക്കുമെന്ന് ഇറാന്‍ വിദേശ മന്ത്രി അബ്ബാസ് അറാഖ്ജി. ബ്രിട്ടീഷ് വിദേശ മന്ത്രി യെവെറ്റ് കൂപ്പറുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിലാണ് മന്ത്രി ഈ കാര്യം പറഞ്ഞത്. യുദ്ധത്തില്‍ യു.എസിനും ഇസ്രായിലിനും നല്‍കുന്ന പിന്തുണ പ്രതിസന്ധി കൂടുതല്‍ വഷളാക്കുമെന്നും അബ്ബാസ് അറാഖ്ജി മുന്നറിയിപ്പ് നല്‍കി. ആക്രമണകാരികള്‍ക്ക് നല്‍കുന്ന ഏതൊരു സഹായവും പ്രതിസന്ധി കൂടുതല്‍ വഷളാക്കും. അയല്‍ രാജ്യങ്ങളെ ആക്രമിക്കാന്‍ ഇറാന്‍ ഉദ്ദേശിക്കുന്നില്ല. ഈ രാജ്യങ്ങളില്‍ സ്ഥിതി ചെയ്യുന്ന യു.എസ് താവളങ്ങള്‍ ഇറാനെതിരായ ആക്രമണത്തിന് ഉപയോഗിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും ഇറാന്‍ വിദേശ മന്ത്രി കൂട്ടിചേർത്തു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



