ഇസ്‌ലാമാബാദ് – പ്രതിദിനം രണ്ട് കപ്പലുകള്‍ എന്ന നിരക്കില്‍ പാകിസ്ഥാന്‍ പതാക വഹിച്ച 20 കപ്പലുകള്‍ക്ക് കൂടി ഹുര്‍മുസ് കടലിടുക്കിലൂടെ കടന്നുപോകാന്‍ ഇറാന്‍ അനുമതി നല്‍കിയതായി പാകിസ്ഥാന്‍ വിദേശ മന്ത്രി ഇസ്ഹാഖ് ദാര്‍ അറിയിച്ചു. ഇറാന്‍ വിദേശ മന്ത്രി അബ്ബാസ് അറാഖ്ജിയുമായി പാക് വിദേശ മന്ത്രി ടെലിഫോണില്‍ ബന്ധപ്പെട്ട് ചര്‍ച്ച നടത്തി. പ്രാദേശിക സംഭവവികാസങ്ങളും സമകാലിക സംഭവവികാസങ്ങളും ഇരുവരും ചര്‍ച്ച ചെയ്തു. സംഘര്‍ഷം ലഘൂകരിക്കേണ്ടതിന്റെ ആവശ്യകതയും സംഭാഷണവും നയതന്ത്രവുമാണ് ശാശ്വത സമാധാനം കൈവരിക്കാനുള്ള ഏക മാര്‍ഗമെന്നും പാക് വിദേശ മന്ത്രി ഊന്നിപ്പറഞ്ഞു. എല്ലാ ആക്രമണങ്ങളും ശത്രുതയും അവസാനിപ്പിക്കേണ്ടതിന്റെ പ്രാധാന്യവും അദ്ദേഹം ചൂണ്ടികാട്ടി. പ്രാദേശിക സമാധാനവും സ്ഥിരതയും പുനഃസ്ഥാപിക്കാന്‍ ലക്ഷ്യമിട്ടുള്ള എല്ലാ ശ്രമങ്ങളെയും പിന്തുണക്കാന്‍ പാകിസ്ഥാന്‍ പ്രതിജ്ഞാബദ്ധമാണെന്ന് ഇസ്ഹാഖ് ദാര്‍ വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



