Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Thursday, March 19
    Breaking:
    • മതസൗഹൃദത്തിന്റെ പെരുന്നാൾ കാഴ്ച: തരണനല്ലൂർ തന്ത്രിക്ക് പാണക്കാട് തങ്ങളുടെ സ്നേഹോപഹാരം
    • ഇറാൻ ആക്രമണങ്ങൾ അവസാനിപ്പിക്കണമെന്ന് അറബ്-ഇസ്‌ലാമിക രാജ്യങ്ങൾ​
    • ഹുസൈന്‍ ദഹ്ഗാന്‍ ഇറാ സുപ്രീം നാഷണല്‍ സെക്യൂരിറ്റി കൗണ്‍സിലിന്റെ പുതിയ സെക്രട്ടറി
    • പുനലൂർ, ചേലക്കര മണ്ഡലങ്ങളിലെ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് മുസ്ലിം ലീഗ്
    • മധ്യപ്രദേശിൽ എട്ടു വയസ്സുകാരിയെ ട്രെയിനിന് മുന്നിലേക്ക് തള്ളിയിട്ട് മാതാവ്​
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»World»Iran

    ഹുസൈന്‍ ദഹ്ഗാന്‍ ഇറാ സുപ്രീം നാഷണല്‍ സെക്യൂരിറ്റി കൗണ്‍സിലിന്റെ പുതിയ സെക്രട്ടറി

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്19/03/2026 Iran Top News World 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    തെഹ്‌റാന്‍– വ്യോമാക്രമണത്തിലൂടെ ഇസ്രായില്‍ കൊലപ്പെടുത്തിയ അലി ലാരിജാനിയുടെ പിന്‍ഗാമിയായി മുന്‍ ഇറാന്‍ പ്രതിരോധ മന്ത്രി ഹുസൈന്‍ ദഹ്ഗാന്‍ ഇറാന്റെ സുപ്രീം നാഷണല്‍ സെക്യൂരിറ്റി കൗണ്‍സിലിന്റെ പുതിയ സെക്രട്ടറിയായി നിയമിതനായി. റെവല്യൂഷണറി ഗാര്‍ഡിന്റെ മുന്‍ സീനിയര്‍ കമാന്‍ഡറായ ഹുസൈന്‍ ദഹ്ഗാന്‍, ഹസ്സന്‍ റൂഹാനിയുടെ സര്‍ക്കാരിലാണ് പ്രതിരോധ മന്ത്രിയായി സേവനമനുഷ്ഠിച്ചത്. 67 വയസുകാരനായ ലാരിജാനി ഇസ്രായില്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടതായി ഇറാന്‍ കഴിഞ്ഞ ദിവസം ഔദ്യോഗികമായി അറിയിച്ചിരുന്നു. ആക്രമണത്തില്‍ ലാരിജാനിയും അദ്ദേഹത്തിന്റെ മകന്‍ മുര്‍ത്തസയും ഒരു സഹായിയും ഏതാനും കൂട്ടാളികളും കൊല്ലപ്പെട്ടതായി ഇറാന്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ഫാര്‍സ് ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. തെഹ്റാന്റെ വടക്കുകിഴക്കായി പര്‍ദീസ് പ്രദേശത്തുള്ള ലാരിജാനിയുടെ മകളുടെ വീട് ലക്ഷ്യമിട്ട് യു.എസ്, ഇസ്രായില്‍ യുദ്ധവിമാനങ്ങള്‍ നടത്തിയ ആക്രമണത്തിലൂടെയാണ് അദ്ദേഹത്തെ കൊലപ്പെടുത്തിയതെന്നും വൃത്തങ്ങള്‍ സൂചിപ്പിച്ചു.

    തലസ്ഥാനത്തും മറ്റ് ഇറാന്‍ പ്രദേശങ്ങളിലും ഇസ്രായില്‍ നടത്തിയ വ്യോമാക്രമണങ്ങളുടെ ഒരു പരമ്പരയുടെ ഭാഗമായായി, ചൊവ്വാഴ്ച പുലര്‍ച്ചെ 3:00 മണിയോടെയാണ് പര്‍ദീസ് മേഖലയില്‍ ആക്രമണം നടന്നത്. വ്യോമാക്രമണത്തിന് മണിക്കൂറുകള്‍ക്ക് ശേഷം, ലാരിജാനിയും ഇറാന്റെ ആഭ്യന്തര സുരക്ഷാ സേനയുടെ കമാന്‍ഡറായ അഹ്‌മദ് റെസ റദാനും ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ അവിടെയുണ്ടായിരുന്നതായി ചില താമസക്കാര്‍ക്കും പ്രാദേശിക സ്രോതസ്സുകള്‍ക്കും ഇടയില്‍ കിംവദന്തികള്‍ പ്രചരിച്ചു. തെഹ്റാനിലെ തെരുവില്‍ ഖുദ്സ് ഡേ മാര്‍ച്ചില്‍ പങ്കെടുത്ത് ഏതാനും ദിവസങ്ങള്‍ക്ക് ശേഷം, ഇസ്രായില്‍ ആക്രമണത്തില്‍ ലാരിജാനി കൊല്ലപ്പെട്ടതായി ഇസ്രായില്‍ പ്രതിരോധ മന്ത്രി യിസ്രായേല്‍ കാറ്റ്സ് ചൊവ്വാഴ്ച സ്ഥിരീകരിച്ചു. തുടക്കത്തില്‍ മൗനം പാലിച്ച ഇറാന്‍ ഏറെ കഴിഞ്ഞാണ് ലാരിജാനിയുടെ മരണം സ്ഥിരീകരിച്ചത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Ali Larijani Hussein Dahgan Ira Iran Top News
    Latest News
    മതസൗഹൃദത്തിന്റെ പെരുന്നാൾ കാഴ്ച: തരണനല്ലൂർ തന്ത്രിക്ക് പാണക്കാട് തങ്ങളുടെ സ്നേഹോപഹാരം
    19/03/2026
    ഇറാൻ ആക്രമണങ്ങൾ അവസാനിപ്പിക്കണമെന്ന് അറബ്-ഇസ്‌ലാമിക രാജ്യങ്ങൾ​
    19/03/2026
    ഹുസൈന്‍ ദഹ്ഗാന്‍ ഇറാ സുപ്രീം നാഷണല്‍ സെക്യൂരിറ്റി കൗണ്‍സിലിന്റെ പുതിയ സെക്രട്ടറി
    19/03/2026
    പുനലൂർ, ചേലക്കര മണ്ഡലങ്ങളിലെ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് മുസ്ലിം ലീഗ്
    19/03/2026
    മധ്യപ്രദേശിൽ എട്ടു വയസ്സുകാരിയെ ട്രെയിനിന് മുന്നിലേക്ക് തള്ളിയിട്ട് മാതാവ്​
    19/03/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version