Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Thursday, May 7
    Breaking:
    • നിയമസഭ തിരഞ്ഞെടുപ്പ് ഫലം പ്രവാസികൾക്ക് പുതിയ പ്രതീക്ഷയും ആത്മവിശ്വാസവും നൽകുന്നതാണെന്ന് യാഹ്യ തളങ്കര
    • ലോകകപ്പ് ഫുട്ബോൾ മത്സരങ്ങൾ കണ്ടാൽ 42 ലക്ഷം രൂപ ശമ്പളം; ഫുട്ബോൾ പ്രേമികൾക്കായി ഒരു ‘സ്വപ്ന ജോലി’
    • കേരളത്തില്‍ നിന്നുള്ള പച്ചക്കറികളുടെയും പഴങ്ങളുടെയും ഇറക്കുമതി പുനരാരംഭിക്കുന്നു
    • ഇറാൻ നൽകിയ 35 പരാതികൾ അന്താരാഷ്ട്ര ക്രിമിനൽ കോടതി ഫയലിൽ സ്വീകരിച്ചു
    • ഞങ്ങൾ ഇന്നലെ സ്റ്റാലിനൊപ്പമായിരുന്നു, ഇന്നും സ്റ്റാലിനൊപ്പം, നാളെയും സ്റ്റാലിനൊപ്പം- തമിഴ്നാട്ടിൽ വിജയിന്റെ വാഗ്ദാനം നിരസിച്ച് മുസ്ലിം ലീഗ്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»World»Iran

    ഇസ്രായിലും അമേരിക്കയും യുദ്ധം അവസാനിപ്പിക്കണമെന്ന് ഗുട്ടെറസ്

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്19/03/2026 Iran Israel USA War World 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്
    Share
    WhatsApp Facebook Twitter Telegram LinkedIn

    ന്യൂയോര്‍ക്ക് – നിയന്ത്രണാതീതമായി മാറുന്നതിനു മുമ്പ് ഇറാനുമായുള്ള യുദ്ധം അവസാനിപ്പിക്കാന്‍ യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് അമേരിക്കയോടും ഇസ്രായിലിനോടും ആവശ്യപ്പെട്ടു. യുദ്ധം സിവിലിയന്മാര്‍ക്കും ആഗോള സമ്പദ്വ്യവസ്ഥക്കും വിനാശകരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും. പൂര്‍ണ്ണമായും നിയന്ത്രണാതീതമായേക്കാവുന്ന ഈ യുദ്ധം അവസാനിപ്പിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നായി യു.എസിനെയും ഇസ്രായിലിനെയും അഭിസംബോധന ചെയ്തുകൊണ്ട് ഗുട്ടെറസ് ബ്രസ്സല്‍സില്‍ നടന്ന യൂറോപ്യന്‍ യൂണിയന്‍ ഉച്ചകോടിയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. അയല്‍ രാജ്യങ്ങളെ ആക്രമിക്കുന്നത് ഇറാന്‍ നിര്‍ത്തണം. അയല്‍ രാജ്യങ്ങള്‍ ഒരിക്കലും സംഘര്‍ഷത്തില്‍ പങ്കാളികളായിട്ടില്ലെന്നും ഗുട്ടെറസ് വ്യക്തമാക്കി.

    അതേസമയം, മൂന്നാഴ്ചയായി തുടരുന്ന യുദ്ധം അവസാനിപ്പിക്കുന്നതിന് സമയപരിധി ഇല്ലെന്ന് യു.എസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് പറഞ്ഞു. ഇതിന് ഒരു പ്രത്യേക സമയപരിധി നിശ്ചയിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. കാര്യങ്ങള്‍ ശരിയായ പാതയിലാണ്. യുദ്ധം എപ്പോള്‍ അവസാനിക്കുമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തീരുമാനിക്കും. അന്തിമ തീരുമാനം പ്രസിഡന്റിന്റേതായിരിക്കും. ഫെബ്രുവരി 28 ന് ആക്രമണങ്ങള്‍ ആരംഭിച്ചതിനുശേഷം ഇറാനെതിരായ യുദ്ധത്തില്‍ അമേരിക്കയുടെ ലക്ഷ്യങ്ങള്‍ മാറിയിട്ടില്ല. ഇറാനിലെ 7,000 ലേറെ ലക്ഷ്യങ്ങള്‍ക്കെതിരെ അമേരിക്ക ഇതുവരെ ആക്രമണം നടത്തിയിട്ടുണ്ട്. കൂടാതെ മൈന്‍ സ്ഥാപിക്കുന്ന 40 ലേറെ ഇറാന്‍ കപ്പലുകളും 11 അന്തര്‍വാഹിനികളും ആക്രമിച്ചു. അമേരിക്കയെ ഒന്നാമതെത്തിക്കുന്ന ഞങ്ങളുടെ പ്രസിഡന്റ് നേരിട്ട് ഞങ്ങള്‍ക്ക് നിശ്ചയിച്ച ഞങ്ങളുടെ ലക്ഷ്യങ്ങള്‍ ആദ്യ ദിവസം ഉണ്ടായിരുന്നതുപോലെ തന്നെ തുടരുന്നുവെന്ന് ഹെഗ്സെത്ത് കൂട്ടിചേർത്തു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഇവ മാധ്യമങ്ങളുടെ ലക്ഷ്യങ്ങളല്ല. ഇറാന്റെ ലക്ഷ്യങ്ങളുമല്ല. പുതിയ ലക്ഷ്യങ്ങളുമല്ല. ഞങ്ങളുടെ ലക്ഷ്യങ്ങള്‍ അവ മാറിയിട്ടില്ല. അവ യഥാര്‍ഥ ട്രാക്കിലും പദ്ധതി അനുസരിച്ചുമാണ് നീങ്ങുന്നത്. ഇറാന്റെ മിസൈല്‍ വിക്ഷേപണ കേന്ദ്രങ്ങള്‍, പ്രതിരോധ വ്യാവസായിക അടിത്തറ, നാവികസേന എന്നിവ നശിപ്പിക്കുക, ഇറാന്‍ ആണവായുധം സ്വന്തമാക്കുന്നത് തടയുക എന്നിവയാണ് യുദ്ധത്തിന്റെ ലക്ഷ്യങ്ങള്‍. ഇറാനെതിരായ സൈനിക നടപടിക്കിടെ അമേരിക്കന്‍ സൈന്യം 11 ഇറാന്‍ അന്തര്‍വാഹിനികള്‍ തകര്‍ത്തു. ഞങ്ങള്‍ 120 ലധികം യുദ്ധക്കപ്പലുകള്‍ നശിപ്പിക്കുകയോ മുക്കുകയോ ചെയ്തിട്ടുണ്ട്. അവരുടെ നാവികസേന ഇപ്പോള്‍ ഒരു പ്രധാന ഘടകമല്ല. 11 അന്തര്‍വാഹിനികള്‍ ഉള്‍പ്പെടുന്ന അവരുടെ അന്തര്‍വാഹിനി സേന നശിപ്പിക്കപ്പെട്ടു. അവരുടെ തുറമുഖങ്ങള്‍ തകരാറിലായി. അവരുടെ വ്യോമ പ്രതിരോധ സംവിധാനം നശിപ്പിക്കപ്പെട്ടു. ഇറാന്റെ പ്രതിരോധ വ്യാവസായിക അടിത്തറയും, ഫാക്ടറികളും, മിസൈലുകളും ഡ്രോണുകളും നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന യന്ത്രങ്ങളും പൂര്‍ണ്ണമായും നശിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി

    ഇറാന്‍ സൈനിക വ്യാവസായിക സമുച്ചയവുമായി ബന്ധപ്പെട്ട നൂറുകണക്കിന് ലക്ഷ്യങ്ങള്‍ യു.എസ് സൈന്യം ഇതിനകം ആക്രമിച്ചു. യു.എസ് സൈനിക നടപടിയുടെ ഫലമായി, ഇറാന്റെ ബാലിസ്റ്റിക് മിസൈല്‍ ഉല്‍പാദന ശേഷികള്‍ക്ക് സാരമായ കേടുപാടുകള്‍ സംഭവിച്ചു. ഖാര്‍ഗ് ദ്വീപിലെ ഇറാന്‍ സൈനിക ശേഷികളെ ലക്ഷ്യം വെച്ചുള്ള ആക്രമണങ്ങള്‍ ഇറാന്റെ വിധി അമേരിക്കയുടെ കൈകളിലാക്കിയിട്ടുണ്ടെന്നും ഹെഗ്സെത്ത് പറഞ്ഞു. യുഎസ് സൈന്യം തങ്ങളുടെ ലക്ഷ്യങ്ങള്‍ നേടിയെടുക്കാനുള്ള പാതയിലാണെന്നും, ഇറാന്‍ ഭൂപ്രദേശത്തിനുള്ളില്‍ അമേരിക്ക എല്ലാ ദിവസവും ആക്രമണം നടത്തുന്നുണ്ടെന്നും ജോയിന്റ് ചീഫ്‌സ് ഓഫ് സ്റ്റാഫ് ചെയര്‍മാന്‍ ജനറല്‍ ഡാന്‍ കീന്‍ പ്രസ്താവിച്ചു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Antonio Guterres iran -usa-israel conflict War
    Latest News
    നിയമസഭ തിരഞ്ഞെടുപ്പ് ഫലം പ്രവാസികൾക്ക് പുതിയ പ്രതീക്ഷയും ആത്മവിശ്വാസവും നൽകുന്നതാണെന്ന് യാഹ്യ തളങ്കര
    06/05/2026
    ലോകകപ്പ് ഫുട്ബോൾ മത്സരങ്ങൾ കണ്ടാൽ 42 ലക്ഷം രൂപ ശമ്പളം; ഫുട്ബോൾ പ്രേമികൾക്കായി ഒരു ‘സ്വപ്ന ജോലി’
    06/05/2026
    കേരളത്തില്‍ നിന്നുള്ള പച്ചക്കറികളുടെയും പഴങ്ങളുടെയും ഇറക്കുമതി പുനരാരംഭിക്കുന്നു
    06/05/2026
    ഇറാൻ നൽകിയ 35 പരാതികൾ അന്താരാഷ്ട്ര ക്രിമിനൽ കോടതി ഫയലിൽ സ്വീകരിച്ചു
    06/05/2026
    ഞങ്ങൾ ഇന്നലെ സ്റ്റാലിനൊപ്പമായിരുന്നു, ഇന്നും സ്റ്റാലിനൊപ്പം, നാളെയും സ്റ്റാലിനൊപ്പം- തമിഴ്നാട്ടിൽ വിജയിന്റെ വാഗ്ദാനം നിരസിച്ച് മുസ്ലിം ലീഗ്
    06/05/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.