മനുഷ്യത്വം നിലവിളിക്കുന്നതായി ലിയോ പതിനാലാമന്‍ മാര്‍പ്പാപ്പ
തെഹ്റാന് – ഫോര്‍ഡോ ആണവ കേന്ദ്രത്തില്‍ നിന്ന് സമ്പുഷ്ടീകരിച്ച യുറേനിയത്തിന്റെ ഭൂരിഭാഗവും അമേരിക്കന്‍ ആക്രമണത്തിന് മുമ്പ് വെളിപ്പെടുത്താത്ത മറ്റൊരു സ്ഥലത്തേക്ക് മാറ്റിയതായി മുതിര്‍ന്ന ഇറാന് വൃത്തങ്ങള്‍ റോയിട്ടേഴ്സിനോട് പറഞ്ഞു. ഫോര്‍ഡോയിലെ ഉദ്യോഗസ്ഥരുടെ എണ്ണം ഏറ്റവും മിനിമം പരിധിയിലേക്ക് കുറച്ചിരുന്നതായും ഇറാന് വൃത്തങ്ങള്‍ പറഞ്ഞു.
ഇറാന്റെ പ്രധാന ആണവ സമ്പുഷ്ടീകരണ കേന്ദ്രങ്ങള്‍ പൂര്‍ണമായും നശിപ്പിക്കപ്പെട്ടതായി പറഞ്ഞ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, മിഡില്‍ ഈസ്റ്റിലെ ഭീഷണിയായ ഇറാന് ഇപ്പോള്‍ സമാധാനം സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടു. അവര്‍ അങ്ങിനെ ചെയ്തില്ലെങ്കില്‍, ഭാവിയിലെ ആക്രമണങ്ങള്‍ വളരെ വലുതും എളുപ്പവുമായിരിക്കും – ട്രംപ് പറഞ്ഞു.
മനുഷ്യത്വം നിലവിളിക്കുകയും സമാധാനം ആവശ്യപ്പെടുകയും ചെയ്യുന്നതായി മിഡില്‍ ഈസ്റ്റിലെ സംഭവവികാസങ്ങളെ കുറിച്ച് പരാമര്‍ശിച്ച് ലിയോ പതിനാലാമന്‍ മാര്‍പ്പാപ്പ പറഞ്ഞു. മധ്യപൗരസ്ത്യദേശത്ത് നിന്ന് വരുന്ന അസ്വസ്ഥമായ വാര്‍ത്തകള്‍ക്ക് മുന്നില്‍ മനുഷ്യത്വം നിലവിളിക്കുകയും സമാധാനം ആവശ്യപ്പെടുകയും ചെയ്യുന്നുതായി ഇറാനിലെ ആണവ കേന്ദ്രങ്ങളില്‍ അമേരിക്ക ആക്രമണങ്ങള്‍ നടത്തിയ വാര്‍ത്തകള്‍ പുറത്തുവന്ന ശേഷം പോപ്പ് പറഞ്ഞു. യുദ്ധത്തിന്റെ ദുരന്തം ഒരു അഗാധഗര്‍ത്തമായി മാറുന്നതിന് മുമ്പ് അത് അവസാനിപ്പിക്കാനുള്ള ധാര്‍മിക ഉത്തരവാദിത്തം അന്താരാഷ്ട്ര സമൂഹത്തിലെ ഓരോ അംഗത്തിനുമുണ്ടെന്ന് വത്തിക്കാനില്‍ നടന്ന പ്രതിവാര പ്രാര്‍ഥനാ ശുശ്രൂഷയുടെ സമാപനത്തില്‍ പോപ്പ് പറഞ്ഞു.