Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Thursday, June 19
    Breaking:
    • യുദ്ധം മൂര്‍ഛിച്ചാല്‍ ആഗോള സമ്പദ്‌വ്യവസ്ഥ പൂര്‍ണമായി തകരുമെന്ന് മുന്നറിയിപ്പ്
    • അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ 150,000 ദിർഹം ക്യാഷ് പ്രൈസ് നേടി മലയാളികൾ
    • VIDEO- ഇസ്രയേലിനെ ഞെട്ടിച്ച് ഇറാന്റെ സെജ്ജിൽ, വേദനാജനകമായ നഷ്ടങ്ങള്‍ നേരിട്ടതായി നെതന്യാഹു
    • മെസ്സി കളിക്കുമോ? മയാമിക്ക് ഇന്ന് അഗ്നിപരീക്ഷ; തോറ്റാൽ പണി പാളും
    • ഇറാൻ-ഇസ്രയേൽ സംഘർഷത്തിൽ അമേരിക്ക ഇടപെട്ടാൽ പ്രത്യാഘാതം ഗുരുതരമായിരിക്കും-റഷ്യ-ചൈന
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»World

    ഇറാന്‍ മിസൈല്‍ ആക്രമണം: ഇസ്രായിലില്‍ മൂന്നു മരണം, 30 പേര്‍ക്ക് പരിക്ക്

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്19/06/2025 World Top News 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    തെൽ അവീവ്: ഇറാൻ ഇന്ന് രാവിലെ ഇസ്രായിലിൽ നടത്തിയ മിസൈൽ ആക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെടുകയും 30 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇസ്രായിലിന്റെ വിവിധ പ്രദേശങ്ങൾ ലക്ഷ്യമിട്ട് ഏകദേശം 30 മിസൈലുകൾ ഇറാൻ തൊടുത്തുവിട്ടതായി റിപ്പോർട്ടുകൾ. ഇവയിൽ പലതും തെൽ അവീവിലും തെക്കൻ ഇസ്രായിലിലെ ബീർഷെബയിലെ സോറോക്ക ആശുപത്രിക്ക് നേരെയും പതിച്ചു.

    മധ്യ, തെക്കൻ ഇസ്രായിലിലെ നാല് സ്ഥലങ്ങളിൽ മിസൈലുകൾ ആക്രമണം നടത്തിയതായി യെദിയോത്ത് അഹ്റോനോത്ത് പത്രം റിപ്പോർട്ട് ചെയ്തു. തെൽ അവീവിനടുത്തുള്ള ഗുഷ് ഡാൻ, റാമത് ഗാൻ എന്നിവിടങ്ങളിൽ മിസൈലുകൾ പതിച്ച കെട്ടിടങ്ങളിൽ താമസക്കാർ കുടുങ്ങിക്കിടക്കുന്നതായി അറിയിച്ചു. മിസൈൽ ആക്രമണത്തിന് പിന്നാലെ നിരവധി പ്രദേശങ്ങളിൽ വ്യോമാക്രമണ സൈറണുകൾ മുഴങ്ങി. ഹോം ഫ്രണ്ട് കമാൻഡിന്റെ നിർദേശങ്ങൾ പാലിക്കാനും ഷെൽട്ടറുകളിൽ അഭയം തേടാനും ഇസ്രായിൽ സൈന്യം പൗരന്മാരോട് ആവശ്യപ്പെട്ടു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ബീർഷെബയിലെ സോറോക്ക ആശുപത്രി നേരിട്ട് ആക്രമിക്കപ്പെട്ടതായി ഇസ്രായിൽ വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. ആശുപത്രി കെട്ടിടത്തിന് കാര്യമായ കേടുപാടുകൾ സംഭവിക്കുകയും തീപടർന്നുപിടിക്കുകയും ചെയ്തു. വിവിധ മേഖലകളിൽ വ്യാപകമായ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തു. “നാശനഷ്ടങ്ങളും പരിക്കുകളും വിലയിരുത്തിവരികയാണ്. പൗരന്മാർ ഇപ്പോൾ ആശുപത്രിയിലേക്ക് വരരുത്,” ആശുപത്രി വക്താവ് അറിയിച്ചു. സോറോക്ക ആശുപത്രി രോഗികളെ സ്വീകരിക്കുന്നത് താത്കാലികമായി നിർത്തിവെച്ചു.

    ആശുപത്രിക്ക് നേരെയുള്ള ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇറാൻ പരമോന്നത നേതാവ് അലി ഖാമനഇക്കാണെന്ന് ഇസ്രായിൽ പ്രതിരോധ മന്ത്രി യിസ്രായേൽ കാറ്റ്സ് ആരോപിച്ചു. “ഖാമനഇ ഇസ്രായിലിനെതിരെ ശക്തമായ ആക്രമണങ്ങൾക്ക് ഉത്തരവിട്ടു. ഇത് ഗുരുതരമായ യുദ്ധക്കുറ്റമാണ്. അദ്ദേഹം തന്റെ പ്രവൃത്തികൾക്ക് ഉത്തരവാദിയാകണം,” കാറ്റ്സ് പറഞ്ഞു. ഇറാനിലെ തന്ത്രപ്രധാന ലക്ഷ്യങ്ങൾക്കും ഊർജ അടിസ്ഥാന സൗകര്യങ്ങൾക്കും എതിരെ ആക്രമണം ശക്തമാക്കാൻ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനൊപ്പം സൈന്യത്തിന് നിർദേശം നൽകിയതായും അദ്ദേഹം വ്യക്തമാക്കി.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Iran Missile attack
    Latest News
    യുദ്ധം മൂര്‍ഛിച്ചാല്‍ ആഗോള സമ്പദ്‌വ്യവസ്ഥ പൂര്‍ണമായി തകരുമെന്ന് മുന്നറിയിപ്പ്
    19/06/2025
    അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ 150,000 ദിർഹം ക്യാഷ് പ്രൈസ് നേടി മലയാളികൾ
    19/06/2025
    VIDEO- ഇസ്രയേലിനെ ഞെട്ടിച്ച് ഇറാന്റെ സെജ്ജിൽ, വേദനാജനകമായ നഷ്ടങ്ങള്‍ നേരിട്ടതായി നെതന്യാഹു
    19/06/2025
    മെസ്സി കളിക്കുമോ? മയാമിക്ക് ഇന്ന് അഗ്നിപരീക്ഷ; തോറ്റാൽ പണി പാളും
    19/06/2025
    ഇറാൻ-ഇസ്രയേൽ സംഘർഷത്തിൽ അമേരിക്ക ഇടപെട്ടാൽ പ്രത്യാഘാതം ഗുരുതരമായിരിക്കും-റഷ്യ-ചൈന
    19/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.