Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Monday, July 13
    Breaking:
    • ഹോളിവുഡ് താരം സാം നീൽ അന്തരിച്ചു; വിടവാങ്ങിയത് ‘ജുറാസിക് പാർക്കിലെ’ പ്രിയ ശാസ്ത്രജ്ഞൻ
    • അഞ്ചരക്കണ്ടി ദന്തൽ കോളേജിലെ വിദ്യാർത്ഥിയുടെ ആത്മഹത്യ; എം കെ റാമിൻ്റെ മുൻകൂർ ജാമ്യപേക്ഷ തള്ളി സുപ്രീംകോടതി
    • കുവൈത്തിലും ബഹ്‌റൈനിലും ജോര്‍ദാനിലും ആക്രമണങ്ങള്‍ നടത്തിയതായി ഇറാന്‍
    • നെന്മാറ ഇരട്ടക്കൊലപാതകം; ചെന്താമര കുറ്റക്കാരൻ, ശിക്ഷാവിധി 15ന്
    • ടൂറിസം മേഖലയില്‍ സ്വദേശി ജീവനക്കാര്‍ രണ്ടര ലക്ഷം കവിഞ്ഞു, 7,97,219 പേര്‍ പ്രവാസികള്‍
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»World

    കുവൈത്തിലും ബഹ്‌റൈനിലും ജോര്‍ദാനിലും ആക്രമണങ്ങള്‍ നടത്തിയതായി ഇറാന്‍

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്13/07/2026 World Bahrain Gulf Iran Kuwait USA 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    തെഹ്‌റാന്‍ – കുവൈത്തിലും ബഹ്‌റൈനിലും ജോര്‍ദാനിലും യു.എസ് സൈനിക ലക്ഷ്യങ്ങളില്‍ ആക്രമണങ്ങള്‍ നടത്തിയതായി ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ് അറിയിച്ചു. കുവൈത്തിലെ രണ്ട് സൈനിക വ്യോമതാവളങ്ങള്‍ ലക്ഷ്യമിട്ട് ആക്രമണം നടത്തിയതായും ഇന്ധന ടാങ്കുകള്‍, പാട്രിയറ്റ് വ്യോമ പ്രതിരോധ സംവിധാനങ്ങള്‍, തന്ത്രപരമായ റഡാര്‍ സംവിധാനം എന്നിവ നശിപ്പിച്ചതായും റെവല്യൂഷണറി ഗാര്‍ഡ് അവകാശപ്പെട്ടു. ഇറാനെതിരായ യു.എസ് സൈനിക നടപടികള്‍ക്ക് മറുപടിയായി കണ്ണിനു കണ്ണ് എന്ന് വിശേഷിപ്പിച്ച മൂന്നാം ഘട്ടത്തിലാണ് തങ്ങളുടെ എയ്റോസ്പേസ് സേന ആക്രമണം നടത്തിയതെന്ന് റെവല്യൂഷണറി ഗാര്‍ഡ് പ്രസ്താവനയില്‍ പറഞ്ഞു. യു.എസ് ലക്ഷ്യങ്ങള്‍ക്കെതിരായ ഓപ്പറേഷന്‍ തുടരുകയാണ്. ഹോര്‍മുസ് കടലിടുക്കില്‍ കൂടുതല്‍ യു.എസ് ഇടപെടല്‍ നടത്തുന്നതിനെതിരെ മുന്നറിയിപ്പ് നല്‍കിയ റെവല്യൂഷണറി ഗാര്‍ഡ് പ്രധാന ജലപാതയില്‍ ഇറാന്‍ വിദേശ സൈനിക സാന്നിധ്യം തുടരാന്‍ അനുവദിക്കില്ലെന്നും വ്യക്തമാക്കി.

    പ്രതികാര നടപടിയുടെ രണ്ടാം ഘട്ടത്തിന്റെ ഭാഗമായി ബഹ്റൈനിലെ ശൈഖ് ഈസ വ്യോമതാവളത്തിലെ സൗകര്യങ്ങള്‍ ലക്ഷ്യമിട്ടും ആക്രമണം നടത്തി. തങ്ങളുടെ എയ്റോസ്പേസ് സേന ഹെലികോപ്റ്റര്‍ അറ്റകുറ്റപ്പണി സൗകര്യങ്ങള്‍, പി-8 വിമാനം സൂക്ഷിച്ച ഹാംഗര്‍, വ്യോമതാവളത്തിലെ യു.എസ് സൈനിക ഡ്രോണ്‍ കമാന്‍ഡ് ആന്റ് കണ്‍ട്രോള്‍ സെന്റര്‍ എന്നിവ ആക്രമിച്ചതായും റെവല്യൂഷണറി ഗാര്‍ഡ് പറഞ്ഞു.
    ജോര്‍ദാനിലെ പ്രിന്‍സ് ഹസ്സന്‍ വ്യോമതാവളം ലക്ഷ്യമിട്ടുള്ള ആക്രമണങ്ങളുടെ ഉത്തരവാദിത്തം റെവല്യൂഷണറി ഗാര്‍ഡ് ഏറ്റെടുത്തു. ഓപ്പറേഷനില്‍ മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ചതായി റെവല്യൂഷണറി ഗാര്‍ഡ് അറിയിച്ചു. ആക്രമണങ്ങള്‍ ഏതാനും ഇന്ധന ഡിപ്പോകളിലും ആയുധ സംഭരണ കേന്ദ്രങ്ങളിലും തീപിടുത്തത്തിന് കാരണമായി. ഇറാന്‍ തീരദേശ സൈനിക താവളങ്ങള്‍ക്കെതിരായ യു.എസ് ആക്രമണങ്ങള്‍ക്കുള്ള പ്രതികരണത്തിന്റെ ആദ്യ ഘട്ടമാണിത്. തങ്ങളുടെ പ്രതികാര പ്രവര്‍ത്തനങ്ങള്‍ തുടരുകയാണെന്നും കൂടുതല്‍ വിശദാംശങ്ങള്‍ ഭാവി പ്രസ്താവനകളില്‍ പുറത്തുവിടുമെന്നും ഇറാനെതിരെ നടന്നുകൊണ്ടിരിക്കുന്ന യു.എസ് സൈനിക നടപടികള്‍ക്കുള്ള മറുപടിയായാണ് ആക്രമണങ്ങള്‍ നടത്തിയതെന്നും പ്രതികാര ആക്രമണങ്ങള്‍ തുടരുമെന്നും റെവല്യൂഷണറി ഗാര്‍ഡ് പറഞ്ഞു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഇറാനില്‍ നിന്ന് തൊടുത്തുവിട്ട നാല് മിസൈലുകള്‍ തടഞ്ഞതായി ജോര്‍ദാന്‍ അറിയിച്ചു. ഇറാനില്‍ നിന്ന് വിക്ഷേപിച്ച്, രാജ്യത്തിന്റെ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ച നാല് മിസൈലുകള്‍ തടഞ്ഞ് തകര്‍ത്തതായി ജോര്‍ദാന്‍ സൈന്യം പറഞ്ഞു. ഇന്ന് പുലര്‍ച്ചെ ജോര്‍ദാന്‍ വ്യോമാതിര്‍ത്തിയിലേക്ക് കടന്ന മിസൈലുകള്‍ വിജയകരമായി തകര്‍ത്തതായി ജോര്‍ദാന്‍ സായുധ സേന ജനറല്‍ കമാന്‍ഡ് പ്രസ്താവനയില്‍ പറഞ്ഞു. ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

    കുവൈത്ത് വ്യോമാതിര്‍ത്തിക്കുള്ളിലെ ശത്രുതാപരമായ വ്യോമ ലക്ഷ്യങ്ങളെ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ നിലവില്‍ തടയുന്നുണ്ടെന്ന് കുവൈത്ത് സായുധ സേന ജനറല്‍ സ്റ്റാഫ് വ്യക്തമാക്കി. വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ രാജ്യത്തേക്ക് വരുന്ന ഭീഷണികളോട് പ്രതികരിക്കുകയും അവയെ തടയുകയും ചെയ്യുന്നതിന്റെ ഫലമായാണ് ഏതെങ്കിലും സ്‌ഫോടന ശബ്ദങ്ങള്‍ കേള്‍ക്കുന്നതെന്ന് അധികൃതര്‍ പറഞ്ഞു. ബന്ധപ്പെട്ട വകുപ്പുകള്‍ പുറപ്പെടുവിച്ച സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ സായുധ സേന പൗരന്മാരോടും പ്രവാസികളോടും അഭ്യര്‍ഥിച്ചു.

    ഇറാനില്‍ ഡസന്‍ കണക്കിന് സ്ഥലങ്ങള്‍ ലക്ഷ്യമിട്ട് കൃത്യതയുള്ള ആയുധങ്ങള്‍ ഉപയോഗിച്ച് വീണ്ടും ആക്രമണം നടത്തിയതായി യു.എസ് സെന്‍ട്രല്‍ കമാന്‍ഡ് പറഞ്ഞു. സുപ്രധാന ആഗോള വ്യാപാര പാതയായ ഹോര്‍മുസ് കടലിടുക്കില്‍ അന്താരാഷ്ട്ര കപ്പലുകളെ ലക്ഷ്യമിടാനുള്ള ഇറാന്റെ ശേഷി കുറക്കാനാണ് ഈ ഓപ്പറേഷനിലൂടെ ലക്ഷ്യമിടുന്നതെന്ന് യു.എസ് സെന്‍ട്രല്‍ കമാന്‍ഡ് കൂട്ടിചേർത്തു. യു.എസ് യുദ്ധവിമാനങ്ങള്‍, യുദ്ധക്കപ്പലുകള്‍, വ്യോമ, കടല്‍ ഡ്രോണുകള്‍ എന്നിവ ഉപയോഗിച്ച് ഇറാന്‍ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍, തീരദേശ റഡാര്‍ കേന്ദ്രങ്ങള്‍, മിസൈല്‍, ഡ്രോണ്‍ ശേഷികള്‍, ചെറിയ ബോട്ടുകള്‍ എന്നിവ ആക്രമിച്ചതായി യു.എസ് സൈന്യം അറിയിച്ചു. വാണിജ്യ കപ്പലുകളുടെ സ്വതന്ത്ര നാവിഗേഷന്‍ സംവിധാനത്തെ പിന്തുണക്കാന്‍ യു.എസ് സേന തയ്യാറാണ്. മേഖലയില്‍ ഇറാന്‍ തുടര്‍ച്ചയായ ആക്രമണം, ഉപദ്രവം, ഭീഷണികള്‍ എന്നിവ നടത്തുകയാണെന്ന് യു.എസ് സെന്‍ട്രല്‍ കമാന്‍ഡ് ആരോപിച്ചു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Iran attack jordan iran attack kuwait and bahrain
    Latest News
    ഹോളിവുഡ് താരം സാം നീൽ അന്തരിച്ചു; വിടവാങ്ങിയത് ‘ജുറാസിക് പാർക്കിലെ’ പ്രിയ ശാസ്ത്രജ്ഞൻ
    13/07/2026
    അഞ്ചരക്കണ്ടി ദന്തൽ കോളേജിലെ വിദ്യാർത്ഥിയുടെ ആത്മഹത്യ; എം കെ റാമിൻ്റെ മുൻകൂർ ജാമ്യപേക്ഷ തള്ളി സുപ്രീംകോടതി
    13/07/2026
    കുവൈത്തിലും ബഹ്‌റൈനിലും ജോര്‍ദാനിലും ആക്രമണങ്ങള്‍ നടത്തിയതായി ഇറാന്‍
    13/07/2026
    നെന്മാറ ഇരട്ടക്കൊലപാതകം; ചെന്താമര കുറ്റക്കാരൻ, ശിക്ഷാവിധി 15ന്
    13/07/2026
    ടൂറിസം മേഖലയില്‍ സ്വദേശി ജീവനക്കാര്‍ രണ്ടര ലക്ഷം കവിഞ്ഞു, 7,97,219 പേര്‍ പ്രവാസികള്‍
    13/07/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.