പാലക്കാട്– പാലക്കാട് നെന്മാറ ഇരട്ടക്കൊലപാതക കേസില്‍ പ്രതി ചെന്താമര കുറ്റക്കാരനെന്ന് പാലക്കാട് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി. കൃത്യം നടന്ന് ഒന്നരവർഷത്തിന് ശേഷമാണ് കോടതിയുടെ വിധി. ജൂലൈ 15ന് ശിക്ഷാവിധി ഉണ്ടാകുമെന്നും കോടതി അറിയിച്ചു. 2025 ജനുവരി 27ന് പോത്തുണ്ടി സ്വദേശിയായ ചെന്താമര അയൽവാസികളായ സുധാകരനെയും അമ്മ ലക്ഷ്മിയെയും കൊലപ്പെടുത്തുകയായിരുന്നു. മുമ്പ് 2019ൽ സുധാകരന്റെ ഭാര്യ സജിതയെ ചെന്താമര വീട്ടില്‍ക്കയറി വെട്ടിക്കൊലപ്പെടുത്തിന് ചെന്താമരയ്ക്ക് ഇരട്ടജീവപര്യന്തവും മൂന്നേകാല്‍ ലക്ഷം രൂപ പിഴ ലഭിച്ചിരുന്നു. തുടർന്ന് ജാമ്യത്തിൽ ഇറങ്ങിയ ശേഷമാണ് ഇരട്ടക്കൊലപാതകം നടത്തിയത്. കൊലപാതകം നടത്തിയതിൽ പശ്ചാത്താപം ഇല്ലെന്ന് വ്യക്തമാക്കിയിരുന്ന ഇയാൾ ഇന്ന് കോടതിയോട് തൂക്കികൊല്ലാനും ആവശ്യപ്പെട്ടതായി വിവരമുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



