Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Monday, July 13
    Breaking:
    • ടൂറിസം മേഖലയില്‍ സ്വദേശി ജീവനക്കാര്‍ രണ്ടര ലക്ഷം കവിഞ്ഞു, 7,97,219 പേര്‍ പ്രവാസികള്‍
    • പിതാവിന്റെ മയ്യിത്ത് കട്ടില്‍ ചുമന്ന് ഖത്തര്‍ അമീര്‍
    • ഇറാന്‍ ആക്രമണത്തിൽ സൈനികര്‍ കൊല്ലപ്പെട്ടെന്ന അവകാശവാദങ്ങള്‍ നിഷേധിച്ച് യു.എസ്
    • അമേരിക്കയോടും ഇറാനോടും അടിയന്തിരമായി ചര്‍ച്ചയിലേക്ക് മടങ്ങാൻ ആവശ്യപ്പെട്ട് ഗുട്ടെറസ്
    • എല്ലാ നയതന്ത്ര ശ്രമങ്ങളെയും അമേരിക്ക അട്ടിമറിച്ചതായി ഇറാന്‍
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia

    ടൂറിസം മേഖലയില്‍ സ്വദേശി ജീവനക്കാര്‍ രണ്ടര ലക്ഷം കവിഞ്ഞു, 7,97,219 പേര്‍ പ്രവാസികള്‍

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്13/07/2026 Saudi Arabia Gulf Tourism 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിദ്ദ – സൗദിയില്‍ ടൂറിസം മേഖലയില്‍ സ്വദേശി ജീവനക്കാര്‍ രണ്ടര ലക്ഷം കവിഞ്ഞതായി ഇതുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ ഔദ്യോഗിക സ്ഥിതിവിവര കണക്കുകള്‍ വ്യക്തമാക്കുന്നു. ഈ വര്‍ഷം ആദ്യ പാദാവസാനത്തിലെ കണക്കുകള്‍ പ്രകാരം ടൂറിസം മേഖലയില്‍ സൗദി ജീവനക്കാര്‍ 2,50,094 ആയി ഉയര്‍ന്നു. ടൂറിസം മേഖലയില്‍ ആകെ ജീവനക്കാരില്‍ 24 ശതമാനം സൗദികളാണ്. ടൂറിസം മേഖലയില്‍ ജോലി ചെയ്യുന്ന സ്വദേശികളില്‍ 54 ശതമാനം പുരുഷന്മാരും 46 ശതമാനം വനിതകളുമാണ്. രാജ്യത്ത് 1,77,031 ടൂറിസം സ്ഥാപനങ്ങളുണ്ട്. ടൂറിസം മേഖലയില്‍ ഏറ്റവും കൂടുതല്‍ സ്വദേശികള്‍ക്ക് തൊഴില്‍ നല്‍കുന്നത് ഭക്ഷ്യ-പാനീയ മേഖലയാണ്. ഈ മേഖലയില്‍ ഏകദേശം 1,10,000 സ്വദേശികള്‍ ജോലി ചെയ്യുന്നു.

    ടൂറിസം മേഖലയില്‍ ഏറ്റവും കൂടുതല്‍ സ്വദേശികള്‍ ജോലി ചെയ്യുന്ന പ്രവിശ്യ റിയാദ് ആണ്. ആകെ സ്വദേശി ജീവനക്കാരില്‍ 39 ശതമാനവും റിയാദിലാണ്. സൗദികളും പ്രവാസികളും അടക്കം ആകെ 10,47,313 ജീവനക്കാര്‍ ടൂറിസം മേഖലയില്‍ ജോലി ചെയ്യുന്നു. ഇതില്‍ 9,08,054 പേര്‍ പുരുഷന്മാരും (87 ശതമാനം) 1,39,259 പേര്‍ വനിതകളും (13 ശതമാനം) ആണ്. സൗദി ജീവനക്കാരില്‍ 1,34,077 പേര്‍ പുരുഷന്മാരും 1,16,017 പേര്‍ സ്ത്രീകളുമാണ്. വിദേശ ജീവനക്കാര്‍ 7,97,219 (76 ശതമാനം) ആണ്. ഇതില്‍ 7,73,977 പേര്‍ പുരുഷന്മാരും 23,242 പേര്‍ വനിതകളുമാണ്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ടൂറിസവുമായി ബന്ധപ്പെട്ട 12 പ്രവര്‍ത്തന മേഖലകളിലാണ് ഏറ്റവും കൂടുതല്‍ സൗദികള്‍ ജോലി ചെയ്യുന്നത്. ഒന്നാം സ്ഥാനത്തുള്ള ഭക്ഷണ-പാനീയ മേഖലയില്‍ 1,09,727 ഉം രണ്ടാം സ്ഥാനത്തുള്ള സന്ദര്‍ശക താമസ മേഖലയില്‍ 61,576 ഉം മൂന്നാം സ്ഥാനത്തുള്ള പ്രാദേശിക ടൂറിസം ഉല്‍പ്പന്നങ്ങളുടെ ചില്ലറ വ്യാപാര മേഖലയില്‍ 19,969 ഉം നാലാം സ്ഥാനത്തുള്ള ട്രാവല്‍ ഏജന്‍സി, ബുക്കിംഗ് സര്‍വീസ് മേഖലയില്‍ 14,466 ഉം അഞ്ചാം സ്ഥാനത്തുള്ള ലാന്‍ഡ് പാസഞ്ചര്‍ ട്രാന്‍സ്പോര്‍ട്ട് മേഖലയില്‍ 8,044 ഉം ആറാം സ്ഥാനത്തുള്ള എയര്‍ പാസഞ്ചര്‍ ട്രാന്‍സ്പോര്‍ട്ട് മേഖലയില്‍ 7,668 ഉം ഏഴാം സ്ഥാനത്തുള്ള റെന്റ്-എ-കാര്‍ മേഖലയില്‍ 7,562 ഉം എട്ടാം സ്ഥാനത്തുള്ള സവിശേഷ ടൂറിസം സേവന മേഖലയില്‍ 6,883 ഉം ഒമ്പതാം സ്ഥാനത്തുള്ള കായിക വിനോദ പ്രവര്‍ത്തന മേഖലയില്‍ 5,558 ഉം പത്താം സ്ഥാനത്തുള്ള റെയില്‍ യാത്രാ ഗതാഗത മേഖലയില്‍ 4,695 ഉം പതിനൊന്നാം സ്ഥാനത്തുള്ള സാംസ്‌കാരിക പ്രവര്‍ത്തന മേഖലയില്‍ 2,242 ഉം പന്ത്രണ്ടാം സ്ഥാനത്തുള്ള ജല യാത്രാ ഗതാഗത മേഖലയില്‍ 1,704 ഉം സ്വദേശികള്‍ ജോലി ചെയ്യുന്നു.

    ഏറ്റവും കൂടുതല്‍ ടൂറിസം സ്ഥാപനങ്ങളുള്ളത് മക്ക പ്രവിശ്യയിലാണ്. ഇവിടെ 45,570 സ്ഥാപനങ്ങളുണ്ട്. രാജ്യത്തുള്ള ആകെ ടൂറിസം സ്ഥാപനങ്ങളില്‍ 26 ശതമാനവും മക്ക പ്രവിശ്യയിലാണ്. റിയാദ് പ്രവിശ്യയില്‍ 44,944 ഉം കിഴക്കന്‍ പ്രവിശ്യയില്‍ 24,778 ഉം അസീറില്‍ 12,938 ഉം മദീനയില്‍ 12,883 ഉം ജിസാനില്‍ 8,582 ഉം അല്‍ഖസീമില്‍ 8,025 ഉം തബൂക്കില്‍ 5,504 ഉം ഹായിലില്‍ 3,742 ഉം നജ്റാനില്‍ 3,645 ഉം സ്ഥാപനങ്ങളുണ്ട്.

    ടൂറിസം മേഖലയില്‍ ജോലി ചെയ്യുന്ന സ്വദേശികളില്‍ 98,627 പേരും റിയാദ് പ്രവിശ്യയിലാണ്. രണ്ടാം സ്ഥാനത്തുള്ള മക്ക പ്രവിശ്യയില്‍ 76,812 ഉം കിഴക്കന്‍ പ്രവിശ്യയില്‍ 34,087 ഉം മദീനയില്‍ 13,746 ഉം അസീറില്‍ 7,298 ഉം അല്‍ഖസീമില്‍ 5,928 ഉം തബൂക്കില്‍ 4,521 ഉം ജിസാനില്‍ 3,217 ഉം ഹായിലില്‍ 1,718 ഉം നജ്റാനില്‍ 1,277 ഉം സ്വദേശികള്‍ ടൂറിസം മേഖലയില്‍ ജോലി ചെയ്യുന്നു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Saudi Tourism
    Latest News
    ടൂറിസം മേഖലയില്‍ സ്വദേശി ജീവനക്കാര്‍ രണ്ടര ലക്ഷം കവിഞ്ഞു, 7,97,219 പേര്‍ പ്രവാസികള്‍
    13/07/2026
    പിതാവിന്റെ മയ്യിത്ത് കട്ടില്‍ ചുമന്ന് ഖത്തര്‍ അമീര്‍
    13/07/2026
    ഇറാന്‍ ആക്രമണത്തിൽ സൈനികര്‍ കൊല്ലപ്പെട്ടെന്ന അവകാശവാദങ്ങള്‍ നിഷേധിച്ച് യു.എസ്
    13/07/2026
    അമേരിക്കയോടും ഇറാനോടും അടിയന്തിരമായി ചര്‍ച്ചയിലേക്ക് മടങ്ങാൻ ആവശ്യപ്പെട്ട് ഗുട്ടെറസ്
    13/07/2026
    എല്ലാ നയതന്ത്ര ശ്രമങ്ങളെയും അമേരിക്ക അട്ടിമറിച്ചതായി ഇറാന്‍
    13/07/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version