സൻആ- തങ്ങളുടെ സഖ്യകക്ഷിയായ സൗദി അറേബ്യയെ പിന്തുണക്കാനോ ബാബ് അൽമന്ദബ് കടലിടുക്കിന്റെ നിയന്ത്രണം ഏറ്റെടുക്കാനോ ആയി അമേരിക്ക യെമൻ സംഘർഷത്തിൽ ഇടപെട്ടാൽ, മിഡിൽ ഈസ്റ്റിലെ അമേരിക്കൻ താൽപ്പര്യങ്ങൾക്കുനേരെ ആക്രമണം നടത്തുമെന്ന് ഹൂത്തി സൈനിക ഉപദേഷ്ടാവ് എ.എഫ്.പിയോട് പറഞ്ഞു. ചെങ്കടലിലേക്കും സൂയസ് കനാലിലേക്കുമുള്ള കവാടമായ ഈ ഇടുങ്ങിയ കപ്പൽപ്പാതയുടെ നിയന്ത്രണം, ഇറാൻ പിന്തുണയുള്ള ഹൂത്തികൾ ഈ മാസം നടത്തിയ മിന്നലാക്രമണത്തിലൂടെ പിടിച്ചെടുത്തിരുന്നു. ഹൂത്തി ഗ്രൂപ്പിനെ നേരിടാൻ സൗദി അറേബ്യ അമേരിക്കയുടെയും അന്താരാഷ്ട്ര സമൂഹത്തിന്റെയും സൈനിക സഹായം അഭ്യർഥിച്ചതായി റിപ്പോർട്ടുണ്ട്.
മിഡിൽ ഈസ്റ്റ് ഏറ്റവും അപകടകരമായ ഘട്ടത്തിലൂടെ: ഐക്യരാഷ്ട്രസഭയിൽ മുന്നറിയിപ്പുമായി ഖത്തർ അമീർ
യെമനിലെ അന്താരാഷ്ട്ര അംഗീകാരമുള്ള സർക്കാരിന്റെ പ്രധാന പിന്തുണക്കാരായ സൗദി അറേബ്യ, രാജ്യത്ത് ദീർഘകാലമായി മരവിച്ചിരുന്ന ആഭ്യന്തരയുദ്ധം ജൂലൈയിൽ വീണ്ടും പൊട്ടിപ്പുറപ്പെട്ടതു മുതൽ ഹൂത്തികൾക്കെതിരെ ആക്രമണങ്ങൾ നടത്തിവരികയാണ്. തങ്ങളുടെ നാവികസേനയുമായി സൈനികമായി ഇടപെടാനോ ബാബ് അൽമന്ദബിന്റെ നിയന്ത്രണം ഏറ്റെടുക്കാനോ അമേരിക്ക ധൈര്യപ്പെട്ടാൽ, അതൊരു ചുവപ്പ് രേഖ (കടക്കാൻ പാടില്ലാത്ത അതിർത്തി) ആയിരിക്കും- ഹൂത്തി സൈനിക ഉപദേഷ്ടാവ് ആബിദ് മുഹമ്മദ് അൽതൗർ എ.എഫ്.പിക്ക് നൽകിയ പ്രത്യേക അഭിമുഖത്തിൽ പറഞ്ഞു.







