സൻആ- യെമനിൽ പ്രാദേശിക ഹെൽത്ത് സെന്ററിന് നേരെയുണ്ടായ ഹൂത്തി ആക്രമണത്തിൽ മൂന്ന് മെഡിക്കൽ ജീവനക്കാർ ഉൾപ്പെടെ അഞ്ച് പേർ കൊല്ലപ്പെട്ടു. സംഭവത്തിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ലഹജ് ഗവര്‍ണറേറ്റിലെ അല്മുദാരബ ജില്ലയിലെ അല്സഖിയ ഹെല്‍ത്ത് സെന്ററിന് നേരെയാണ് ആക്രമണമുണ്ടായത്.
ആരോഗ്യ കേന്ദ്രത്തിന് നേരെ പെട്ടെന്നുണ്ടായ ആക്രമണത്തിൽ കെട്ടിടത്തിന് വലിയ തോതിൽ നാശനഷ്ടങ്ങൾ സംഭവിച്ചു. ആക്രമണം നടക്കുമ്പോൾ രോഗികളും ജീവനക്കാരും കേന്ദ്രത്തിനുള്ളിൽ ഉണ്ടായിരുന്നു. പരിക്കേറ്റവരെ സമീപത്തെ മറ്റ് ആശുപത്രികളിലേക്ക് മാറ്റിയിട്ടുണ്ട്.
യുദ്ധക്കെടുതിയിലായ പ്രദേശങ്ങളിൽ സിവിലിയന്മാർക്കും ആരോഗ്യ കേന്ദ്രങ്ങൾക്കും നേരെ നടക്കുന്ന ആക്രമണങ്ങളിൽ വ്യാപക പ്രതിഷേധം ഉയർന്നിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



