കോഴിക്കോട്- കോഴിക്കോട് ചലചിത്ര കൂട്ടായ്മയുടെ ആദിമുഖ്യത്തിൽ നാടക, സിനിമാ നടൻ ആയിരുന്ന കെ.പി ഉമ്മർ അനുസ്മരണവും പുരസ്കാര വിതരണവും നടത്തി. നളന്ദ ഹാളിൽ നടന്ന പരിപാടി സാഹിത്യകാരൻ പി.ആർ നാഥൻ ഉദ്ഘാടനം ചെയ്തു. സംവിധായകൻ പി.കെ. ബാബുരാജ് അധ്യക്ഷത വഹിച്ച ചടങ്ങിൽ മുരളി ബേപ്പൂർ, ഷാനവാസ് കണ്ണഞ്ചേരി, ഗിരീഷ് പെരുവയൽ, ജയരാജ് കോഴിക്കോട്, ബൈജു പുതിയറ. ആർ.ജയന്ത്കുമാർ,ദിനേശ് കെ പി എന്നിവർ പ്രസംഗിച്ചു.
കെ.പി. ഉമ്മർ പുരസ്കര ജേതാക്കളായ മനോരമ റിപ്പോർട്ടർ മിത്രൻ വിശ്വനാഥ്, നടൻ വിനോദ് കോഴിക്കോട്, ടി.കെ.എ അനീസ്, ശ്രീനിവാസൻ, ഷിംജിത്ത് ശിവൻ, പ്രിയശ്രീ, റോഷ്നി ജയപ്രകാശ്, അമ്മു കോഴിക്കോട്, ജോസഫ് പി. സി. രജനി പി കലാക്ഷേത്ര , രാഗിണി പി. എം., സുനീറ ഗുരുവായൂർ എന്നിവർ അവാർഡുകളും പ്രശസ്തിപത്രവും ഏറ്റുവാങ്ങി.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



