റിയാദ്- മൂന്നര പതിറ്റാണ്ടിന്റെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന റിയാദ് കെ എം സി സി സെൻട്രൽ കമ്മിറ്റി സെക്രട്ടറിയേറ്റംഗവും മുൻ ചെയർമാനുമായിരുന്ന എ അബ്ദുസലാം തൃക്കരിപ്പൂരിന് റിയാദ് കെ എം സി സി യാത്രയയപ്പ് നൽകി. ബത്ഹ കെ എം സി സി ഓഫീസിൽ നടന്ന യോഗം സൗദി കെ എം സി സി നാഷണൽ കമ്മിറ്റി സാമൂഹ്യ സുരക്ഷ പദ്ധതി ചെയർമാൻ അഷ്റഫ് തങ്ങൾ ചെട്ടിപ്പടി ഉദ്ഘാടനം ചെയ്തു. സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സി പി മുസ്തഫ അധ്യക്ഷത വഹിക്കുകയും കമ്മിറ്റിയുടെ ഉപഹാരം അബ്സലാം തൃക്കരിപ്പൂരിന് കൈമാറുകയും ചെയ്തു.
തൃക്കരിപ്പൂർ സി എച്ച് സെന്ററിന്റെ ഗൾഫ് കോ ഓഡിനേറ്ററായി പ്രവർത്തിച്ച് വരികയാണ് അബ്ദുസ്സലാ. ദീർഘകാലം റിയാദിൽ കെ എം സി സിയുടെ നിയോജകമണ്ഡലം, ജില്ലാ, സംസ്ഥാന ഘടകങ്ങളുടെ ഭാരവാഹിത്വം വഹിച്ചിട്ടുണ്ട്.
സൗദി കെ എം സി സി നാഷണൽ കമ്മിറ്റി വൈസ് പ്രസിഡന്റ് ഉസ്മാൻ അലി പാലത്തിങ്ങൽ, ശുഐബ് പനങ്ങാങ്ങര, കെ കെ കോയാമു ഹാജി, മൊയ്തീൻ കുട്ടി തെന്നല, സത്താർ താമരത്ത്, യു പി മുസ്തഫ, മുഹമ്മദ് വേങ്ങര, ഷംസു പെരുമ്പട്ട, മജീദ് പയ്യന്നൂർ, റഫീഖ് മഞ്ചേരി, ജലീൽ തിരൂർ, ഷമീർ പറമ്പത്ത് എന്നിവർ പ്രസംഗിച്ചു.
സൗദി കെ എം സി സി നാഷണൽ കമ്മിറ്റിയുടെ സാമൂഹ്യ സുരക്ഷ പദ്ധതിയുടെ ആപ്പിന്റെ പ്രവർത്തനങ്ങൾ വിശദീകരിച്ച് സെൻട്രൽ കമ്മിറ്റി സെക്രട്ടറി ഷാഫി മാസ്റ്റർ തുവ്വൂർ സംസാരിച്ചു. ജാഫർ തങ്ങൾ കൊടുവള്ളി ഖിറാഅത്ത് നിർവ്വഹിച്ചു. സെൻട്രൽ കമ്മിറ്റി സെക്രട്ടറി നാസർ മാങ്കാവ് സ്വാഗതവും സിറാജ് മേടപ്പിൽ നന്ദിയും പറഞ്ഞു.



