Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Tuesday, October 28
    Breaking:
    • സൗദിയില്‍ പ്രവാസി തൊഴിലാളികളുടെ സേവനങ്ങള്‍ ഔട്ട്സോഴ്സ് ചെയ്യുന്നത് നിയന്ത്രിക്കുന്ന നിയമങ്ങള്‍ക്ക് അംഗീകാരം
    • സൗദിയിൽ ഫ്യൂച്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ഇനിഷ്യേറ്റീവ് പ്ലാറ്റ്ഫോമിലൂടെ ഒപ്പുവെച്ചത് 250 ബില്യണിലേറെ ഡോളറിന്റെ കരാറുകള്‍
    • സൗദിയില്‍ വിദേശ നിക്ഷേപങ്ങളുടെ 90 ശതമാനവും എണ്ണ ഇതര മേഖലയില്‍ നിന്ന്; നിക്ഷേപ മന്ത്രി അല്‍ഫാലിഹ്
    • പ്രവാസി ഇന്ത്യക്കാർക്ക് ചിപ്പ് ചേർത്ത ഇ-പാസ്പോർട്ടിന് അപേക്ഷിക്കാൻ പുതിയ ഓൺലൈൻ പോർട്ടൽ
    • കുവൈത്തിൽ കുട്ടിയെ പീഡിപ്പിച്ച യുവാവിന് വധശിക്ഷ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»World

    ഹിന്ദ് റജബ് വധം; 24 ഇസ്രായിലി സൈനികര്‍ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കണമെന്നാവശ്യപ്പെട്ട് ഐ.സി.സിയില്‍ ഹര്‍ജി

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്21/10/2025 World Gaza Israel Latest 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    ഹിന്ദ് റജബ്, ബാലികയെ കൊലപ്പെടുത്തിയതില്‍ പങ്കുള്ള ഇസ്രായിലി സൈനികരില്‍ ഒരാള്‍
    Share
    WhatsApp Facebook Twitter Telegram LinkedIn

    ഹേഗ് – ഗാസയില്‍ ഫലസ്തീന്‍ ബാലിക ഹിന്ദ് റജബിനെയും കുടുംബാംഗങ്ങളെയും ഫലസ്തീന്‍ റെഡ് ക്രസന്റ് സൊസൈറ്റി രക്ഷാപ്രവര്‍ത്തകരെയും കൊലപ്പെടുത്തിയതില്‍ പങ്കുണ്ടെന്ന് കരുതപ്പെടുന്ന 24 ഇസ്രായിലി സൈനികര്‍ക്കും കമാന്‍ഡര്‍മാര്‍ക്കുമെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദ് റജബ് ഫൗണ്ടേഷന്‍ അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയില്‍ (ഐ.സി.സി) ഔദ്യോഗിക ഹര്‍ജി സമര്‍പ്പിച്ചു.

    റോം നിയമത്തിലെ ആര്‍ട്ടിക്കിള്‍ 15 പ്രകാരം 120 പേജുള്ള ഫയല്‍ കോടതിയില്‍ സമര്‍പ്പിച്ചതായി ഫൗണ്ടേഷന്‍ പ്രസ്താവനയില്‍ വിശദീകരിച്ചു. ഹിന്ദ്, ബാലികയുടെ കുടുംബത്തിലെ ആറ് അംഗങ്ങള്‍, അവരെ രക്ഷിക്കാന്‍ ശ്രമിച്ച പാരാമെഡിക്കുകള്‍ എന്നിവരുടെ കൊലപാതകത്തില്‍ ഉള്‍പ്പെട്ടവരുടെ ഉത്തരവാദിത്തം രേഖപ്പെടുത്തുന്ന തെളിവുകളും സാക്ഷിമൊഴികളും ഫയലില്‍ അടങ്ങിയിരിക്കുന്നു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    കഴിഞ്ഞ ഫെബ്രുവരിയില്‍ ഗാസ സിറ്റിയില്‍ ഹിന്ദ് റജബ് അടക്കമുള്ളവരെ കൊലപ്പെടുത്തിയ ഓപ്പറേഷനില്‍ പങ്കെടുത്തതായി കരുതപ്പെടുന്ന വാമ്പയര്‍ എംപയര്‍ കമ്പനി, 52-ാമത് ആര്‍മര്‍ഡ് ബറ്റാലിയന്‍, 401-ാമത് ആര്‍മര്‍ഡ് ബ്രിഗേഡ് എന്നിവയുള്‍പ്പെടെയുള്ള പ്രത്യേക ഇസ്രായിലി സൈനിക യൂണിറ്റുകളെ ഉള്‍പ്പെടുത്തി അന്വേഷണം വിപുലീകരിക്കണമെന്നും ഫൗണ്ടേഷന്‍ ആവശ്യപ്പെട്ടു.

    അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയുടെ റോം സ്റ്റാറ്റിയൂട്ടില്‍ വ്യവസ്ഥ ചെയ്തിരിക്കുന്നതു പോലെ, യുദ്ധക്കുറ്റകൃത്യങ്ങള്‍, മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങള്‍, വംശഹത്യ എന്നിവക്ക് തുല്യമായ പ്രവൃത്തികളാണ് ഇസ്രായിലി സൈനികര്‍ ചെയ്തതെന്ന് ഹര്‍ജിയില്‍ പറയുന്നു. ഗാസയില്‍ സാധാരണക്കാര്‍ക്കെതിരെ നടത്തിയ കുറ്റകൃത്യങ്ങള്‍ക്ക് ഉത്തരവാദികളായവരെ ഉത്തരവാദിത്തപ്പെടുത്താനുള്ള നീക്കത്തിന്റെ ഭാഗമായി, ഹേഗില്‍ ഫയല്‍ ചെയ്ത കേസിന് സമാന്തരമായി, അര്‍ജന്റീന ഉള്‍പ്പെടെയുള്ള മറ്റ് രാജ്യങ്ങളിലെ ജുഡീഷ്യല്‍ വകുപ്പുകള്‍, ഹിന്ദ് റജബ് വധത്തില്‍ ഉള്‍പ്പെട്ട ടാങ്ക് ക്രൂ അംഗങ്ങളില്‍ ഒരാള്‍ക്കെതിരെ സമാന്തര അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Gaza Gaza Genocide Hind Rajab ICC ICC arrest warrants Israel Army Murder Palestinian Red Crescent Petition filed
    Latest News
    സൗദിയില്‍ പ്രവാസി തൊഴിലാളികളുടെ സേവനങ്ങള്‍ ഔട്ട്സോഴ്സ് ചെയ്യുന്നത് നിയന്ത്രിക്കുന്ന നിയമങ്ങള്‍ക്ക് അംഗീകാരം
    28/10/2025
    സൗദിയിൽ ഫ്യൂച്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ഇനിഷ്യേറ്റീവ് പ്ലാറ്റ്ഫോമിലൂടെ ഒപ്പുവെച്ചത് 250 ബില്യണിലേറെ ഡോളറിന്റെ കരാറുകള്‍
    28/10/2025
    സൗദിയില്‍ വിദേശ നിക്ഷേപങ്ങളുടെ 90 ശതമാനവും എണ്ണ ഇതര മേഖലയില്‍ നിന്ന്; നിക്ഷേപ മന്ത്രി അല്‍ഫാലിഹ്
    28/10/2025
    പ്രവാസി ഇന്ത്യക്കാർക്ക് ചിപ്പ് ചേർത്ത ഇ-പാസ്പോർട്ടിന് അപേക്ഷിക്കാൻ പുതിയ ഓൺലൈൻ പോർട്ടൽ
    28/10/2025
    കുവൈത്തിൽ കുട്ടിയെ പീഡിപ്പിച്ച യുവാവിന് വധശിക്ഷ
    28/10/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version