Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Tuesday, March 3
    Breaking:
    • ഇറാന്‍ ആക്രമണങ്ങളോട് അനുഭാവം പുലര്‍ത്തിയതിന് ഏതാനും പേര്‍ കുവൈത്തില്‍ അറസ്റ്റില്‍
    • സൗദി അറേബ്യ, ഇസ്രായില്‍ എന്നിവയുള്‍പ്പെടെ 14 രാജ്യങ്ങള്‍ ഉടന്‍ വിട്ടുപോകണമെന്ന് തങ്ങളുടെ പൗരന്മാരോട് അമേരിക്ക
    • കുവൈത്തില്‍ രണ്ട് നാവിക സൈനികര്‍ കൊല്ലപ്പെട്ടു
    • ഹുര്‍മുസ് കടലിടുക്ക് അടച്ചതായി ഇറാന്‍; കടലിടുക്ക് കടക്കാന്‍ ശ്രമിക്കുന്ന ഏതൊരു കപ്പലും കത്തിക്കുമെന്ന് റെവല്യൂഷനറി ഗാര്‍ഡ്
    • റിയാദിലെ അമേരിക്കൻ എംബസിക്ക് നേരെ ഡ്രോൺ ആക്രമണം, തീപ്പിടിത്തം സംഭവിച്ചതായി വിശദീകരണം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»World

    ഭീകരനെ നിരായുധനാക്കിയ ഹീറോ ആശുപത്രിയില്‍ സുഖം പ്രാപിക്കുന്നു, സംഭാവനകള്‍ പ്രവഹിക്കുന്നു

    അഹ്‌മദ് അല്‍അഹ്‌മദ് ഓസ്‌ട്രേലിയന്‍ പൗരത്വം ലഭിച്ച സിറിയക്കാരനാണ്
    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്15/12/2025 World Latest 3 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    സിഡ്‌നി സെന്റ് ജോര്‍ജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന അഹ്‌മദ് അല്‍അഹ്‌മദിനെ സിഡ്നി സ്ഥിതി ചെയ്യുന്ന ന്യൂ സൗത്ത് വെയില്‍സിന്റെ പ്രധാനമന്ത്രിയായ ക്രിസ് മിന്‍സ് സന്ദര്‍ശിക്കുന്നു
    Share
    WhatsApp Facebook Twitter Telegram LinkedIn

    സിഡ്‌നി – സിഡ്‌നിയിലെ ബോണ്ടി ബീച്ചില്‍ ജൂതന്മാരെ ലക്ഷ്യമിട്ട് ആക്രമണം നടത്തിയ ഭീകരരില്‍ ഒരാളെ മല്‍പിടുത്തത്തിലൂടെ കീഴക്കി തോക്ക് പിടിച്ചു വാങ്ങി നിരവധി പേരുടെ ജീവന്‍ രക്ഷിച്ച അഹ്‌മദ് അല്‍അഹ്‌മദ് ആശുപത്രിയില്‍ സുഖംപ്രാപിക്കുന്നു.

    സിറിയയിലെ ഇദ്‌ലിബ് സ്വദേശിയായ ഇദ്ദേഹം വര്‍ഷങ്ങള്‍ക്കു മുമ്പ് ഓസ്‌ട്രേലിയയിലേക്ക് കുടിയേറി ഓസ്‌ട്രേലിയന്‍ പൗരത്വം നേടുകയായിരുന്നു. അഹ്‌മദിന് ഉദാരമതികളില്‍ നിന്ന് സംഭാവനകള്‍ പ്രവഹിക്കുകയാണ്. വെടിയേറ്റ പരിക്കിന് ശസ്ത്രക്രിയക്ക് ശേഷം ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന അഹ്‌മദിന് ഇതിനകം ലഭിച്ച സംഭാവനകള്‍ 11 ലക്ഷം ഓസ്ട്രേലിയന്‍ ഡോളര്‍ (7,44,000 അമേരിക്കന്‍ ഡോളര്‍) കവിഞ്ഞു. രണ്ടു മക്കളുടെ പിതാവായ, നാല്‍പ്പത്തിമൂന്നുകാരനായ അഹ്‌മദ് പാര്‍ക്ക് ചെയ്തിരുന്ന കാറുകള്‍ക്ക് പിന്നില്‍ ഒളിച്ചിരുന്ന് ആയുധധാരികളില്‍ ഒരാളെ പിന്നില്‍ നിന്ന് ആക്രമിച്ച് തോക്ക് പിടിച്ചെടുത്ത് നിലത്ത് വീഴ്ത്തുകയായിരുന്നു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    അഹ്‌മദിന്റെ ധീരത നിരവധി പേരുടെ ജീവന്‍ രക്ഷിച്ചതായി ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി അല്‍ബനീസ് പറഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ നമ്മള്‍ കണ്ടത് ഭീകരപ്രവര്‍ത്തനത്തിലെ ഏറ്റവും മോശമായ മനുഷ്യത്വമാണ്. എന്നാല്‍ ഏറ്റവും മികച്ച മനുഷ്യത്വത്തിന്റെ ഒരു ഉദാഹരണവും നമ്മള്‍ കണ്ടു. അഹ്‌മദ് അല്‍അഹ്‌മദ് സ്വന്തം ജീവന്‍ പണയപ്പെടുത്തി അപകടത്തിലേക്ക് ഓടുകയായിരുന്നു – അല്‍ബനീസ് ദേശീയ ചാനലായ എ.ബി.സി ന്യൂസിനോട് പറഞ്ഞു. രണ്ടാമത്തെ കുറ്റവാളി അദ്ദേഹത്തെ രണ്ടുതവണ വെടിവെച്ചതായി അല്‍ബനീസ് പറഞ്ഞു. അഹ്‌മദിന്റെ കൈയില്‍ രണ്ടു തവണ വെടിയേറ്റതായി കുടുംബം പറഞ്ഞു.

    തന്റെ മകന്‍ ഓസ്ട്രേലിയന്‍ പൗരനാണെന്നും പഴങ്ങളും പച്ചക്കറികളും വില്‍പന നടത്തുന്നതായും അഹ്‌മദിന്റെ പിതാവ് മുഹമ്മദ് ഫാത്തിഹ് അല്‍അഹ്‌മദ് എ.ബി.സി ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. എന്റെ മകന്‍ ഒരു ഹീറോയാണ്. പോലീസില്‍ സേവനമനുഷ്ഠിച്ച അവന് ആളുകളെ സംരക്ഷിക്കാനുള്ള അഭിനിവേശമുണ്ട്. ആളുകള്‍ നിലത്ത് രക്തത്തില്‍ കുളിച്ച് കിടക്കുന്നത് കണ്ടപ്പോള്‍ പെട്ടെന്ന് അവന്റെ മനസ്സാക്ഷി അവനെ ഭീകരരില്‍ ഒരാളെ ആക്രമിക്കാനും ആയുധം പിടിച്ചുവാങ്ങാനും പ്രേരിപ്പിച്ചു – മുഹമ്മദ് ഫാത്തിഹ് പറഞ്ഞു.

    വിദേശത്തും സ്വദേശത്തുമുള്ള നേതാക്കളില്‍ നിന്ന് അഹ്‌മദിന് അഭിനന്ദനങ്ങള്‍ ഒഴുകിയെത്തി. സിഡ്‌നി സെന്റ് ജോര്‍ജ് ആശുപത്രിയില്‍ അഹ്‌മദിനെ സന്ദര്‍ശിച്ചതായും സംസ്ഥാനത്തെ ജനങ്ങളുടെ നന്ദി അറിയിച്ചതായും സിഡ്നി സ്ഥിതി ചെയ്യുന്ന ന്യൂ സൗത്ത് വെയില്‍സിന്റെ പ്രധാനമന്ത്രിയായ ക്രിസ് മിന്‍സ് സോഷ്യല്‍ മീഡിയ പോസ്റ്റില്‍ പറഞ്ഞു. അഹ്‌മദ് യഥാര്‍ഥ നായകനാണ്. നന്ദി, അഹ്‌മദ്. ഇന്നലെ രാത്രി, സ്വന്തം ജീവന്‍ അപകടത്തിലാക്കി ഭീകരനെ നിരായുധനാക്കിയ അദ്ദേഹത്തിന്റെ അസാധാരണമായ ധൈര്യം എണ്ണമറ്റ ജീവന്‍ രക്ഷിച്ചു – ക്രിസ് മിന്‍സ് പോസ്റ്റില്‍ പറയുന്നു. അഹ്‌മദിന്റെ കിടക്കക്കരികില്‍ ഇരിക്കുന്നതും അഹ്‌മദ് തലയിണകളില്‍ ചാരി കിടക്കുന്നതും ക്രിസ് മിന്‍സ് പോസ്റ്റ് ചെയ്ത ഫോട്ടോയില്‍ കാണിച്ചു. ഇന്ന് അദ്ദേഹത്തെ സന്ദര്‍ശിക്കാനും ന്യൂ സൗത്ത് വെയില്‍സിലെ എല്ലാ ജനങ്ങളുടെയും നന്ദിയും അഭിനന്ദനവും അറിയിക്കാനും കഴിഞ്ഞതില്‍ തനിക്ക് ബഹുമതി തോന്നുന്നു – ക്രിസ് മിന്‍സ് കൂട്ടിച്ചേര്‍ത്തു. നിരവധി ജീവന്‍ രക്ഷിച്ച വളരെ വളരെ ധീരനായ വ്യക്തി എന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അഹ്‌മദിനെ വിശേഷിപ്പിച്ചു.

    അഹ്‌മദിനായി സ്ഥാപിച്ച ഗോഫണ്ട്മി കാമ്പെയ്ന്‍ ഒരു ദിവസത്തിനുള്ളില്‍ 11 ലക്ഷം ഓസ്ട്രേലിയന്‍ ഡോളര്‍ സമാഹരിച്ചു. ശതകോടീശ്വരനായ ഹെഡ്ജ് ഫണ്ട് മാനേജര്‍ ബില്‍ അക്മാന്‍ ആണ് ഏറ്റവും വലിയ സംഭാവന നല്‍കിയത്. ഇദ്ദേഹം 99,999 ഓസ്ട്രേലിയന്‍ ഡോളര്‍ സംഭാവന ചെയ്യുകയും തന്റെ എക്സ് അക്കൗണ്ടില്‍ ഫണ്ട് റൈസര്‍ പങ്കിടുകയും ചെയ്തു. അഹ്‌മദിന് പിന്തുണ അറിയിക്കാന്‍ അപരിചിതര്‍ സെന്റ് ജോര്‍ജ് ആശുപത്രിക്ക് പുറത്ത് എത്തി. മിഷയും വെറോണിക്ക പോച്ചുവേവും അവരുടെ ഏഴു വയസ്സുള്ള മകള്‍ മിറോസ്ലാവക്കൊപ്പമാണ് അഹ്‌മദിനുള്ള പൂക്കള്‍ കൈമാറാന്‍ ആശുപത്രിക്ക് പുറത്തെത്തിയത്. എന്റെ ഭര്‍ത്താവ് റഷ്യക്കാരനാണ്, എന്റെ അച്ഛന്‍ ജൂതനാണ്, എന്റെ മുത്തച്ഛന്‍ മുസ്‌ലിമാണ്. തങ്ങളുടെ ഐക്യദാര്‍ഢ്യം ബോണ്ടിക്കു വേണ്ടി മാത്രമുള്ളതല്ല, എല്ലാ വ്യക്തികള്‍ക്കുമുള്ളതാണ് – വെറോണിക്ക പറഞ്ഞു.

    മുസ്‌ലിംകള്‍ നടത്തുന്ന ഒരു ചാരിറ്റിയുടെ പേരില്‍ സഹായം വാഗ്ദാനം ചെയ്യാനും അഹ്‌മദിനായി ഫണ്ട് സ്വരൂപിക്കാനുമായി 43 കാരിയായ യുംന ടൗണി മണിക്കൂറുകളോളം ആശുപത്രിയില്‍ ചെലവഴിച്ചു. അദ്ദേഹം വേഗത്തില്‍ സുഖം പ്രാപിക്കാനായി കഴിയുന്നത്ര പണം സ്വരൂപിക്കുക എന്നതാണ് ഉദ്ദേശ്യം – യുംന പറഞ്ഞു. രണ്ട് പെണ്‍മക്കളുടെ പിതാവായ അഹ്‌മദ് ഞായറാഴ്ച മുതല്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ വൈറലായി. അഹ്‌മദ് അല്‍അഹ്‌മദ് തോക്കുധാരികളില്‍ ഒരാളുടെ നേരെ നിരായുധനായി ഓടിയെത്തി അയാളെ നിരായുധനാക്കുന്നത് വീഡിയോയില്‍ കാണിച്ചു. ബോണ്ടി ബീച്ചില്‍ ഭീകരരായ പിതാവും മകനും നടത്തിയ ആക്രമണത്തില്‍ 16 പേര്‍ കൊല്ലപ്പെടുകയും നാല്‍പതോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. അക്രമികളില്‍ ഒരാള്‍ കൊല്ലപ്പെടുകയും രണ്ടാമന്‍ ഗുരുതരമായ പരിക്കുകളോടെ അറസ്റ്റിലാവുകയും ചെയ്തു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Ahmed Al Ahmed heroic act Jews sidney terror attack Sydeny Terror attack
    Latest News
    ഇറാന്‍ ആക്രമണങ്ങളോട് അനുഭാവം പുലര്‍ത്തിയതിന് ഏതാനും പേര്‍ കുവൈത്തില്‍ അറസ്റ്റില്‍
    03/03/2026
    സൗദി അറേബ്യ, ഇസ്രായില്‍ എന്നിവയുള്‍പ്പെടെ 14 രാജ്യങ്ങള്‍ ഉടന്‍ വിട്ടുപോകണമെന്ന് തങ്ങളുടെ പൗരന്മാരോട് അമേരിക്ക
    03/03/2026
    കുവൈത്തില്‍ രണ്ട് നാവിക സൈനികര്‍ കൊല്ലപ്പെട്ടു
    03/03/2026
    ഹുര്‍മുസ് കടലിടുക്ക് അടച്ചതായി ഇറാന്‍; കടലിടുക്ക് കടക്കാന്‍ ശ്രമിക്കുന്ന ഏതൊരു കപ്പലും കത്തിക്കുമെന്ന് റെവല്യൂഷനറി ഗാര്‍ഡ്
    03/03/2026
    റിയാദിലെ അമേരിക്കൻ എംബസിക്ക് നേരെ ഡ്രോൺ ആക്രമണം, തീപ്പിടിത്തം സംഭവിച്ചതായി വിശദീകരണം
    03/03/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.